"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Monday, June 2, 2014

അനാഥ അഗതി മന്ദിരം; സര്‍ക്കാര്‍ നടപടിക്കെതിരെ

കോഴിക്കോട് : കേരളത്തിലെ അനാഥ മന്ദിരങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനുവേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ മനുഷ്യത്വ രഹിതമായ സമീപനം പ്രതിഷേധാര്‍ഹമാണ്. വര്‍ഷങ്ങളായി കേരളത്തില്‍നിന്ന് പുറം സംസ്ഥാനങ്ങളിലേക്കും തിരിച്ചും വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി നിരവധിപേര്‍ സംസ്ഥാനം മാറിപ്പോകുന്നുമുണ്ട്. അപ്പോഴുന്നുമുണ്ടാകാത്ത പ്രശ്‌നങ്ങള്‍ യതീംഖാനയിലേക്ക് വന്ന കുട്ടികള്‍ക്ക് നേരെ ഉണ്ടായത് ദുരൂഹമാണ്. സംസ്ഥാന സര്‍ക്കാറും ചില മാധ്യമങ്ങളും ഈ വിഷയത്തില്‍ സ്വീകരിച്ച സമീപനം നീതി യുക്തമല്ല. വസ്തുതകള്‍ എന്താണെന്ന് അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ മനുഷ്യക്കടത്തെന്ന് പേരിട്ട് അതിന്റെ മറവില്‍ യതീംഖാനകളെയും മറ്റു മുസ്‌ലിം സ്ഥാപനങ്ങളെയും ഇകഴ്ത്താനുള്ള അവസരമാക്കി ചിലര്‍ ദുരുപയോഗം ചെയ്യുകയാണുണ്ടായത്.

പതിറ്റാണ്ടുകളായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യതീംഖാനകള്‍ അനാഥര്‍ക്കും അഗതികള്‍ക്കും അത്താണിയായി നില്‍ക്കുമ്പോള്‍ തന്നെ പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കാണ് നിര്‍വഹച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ സാമ്പത്തികശേഷി ഉള്ളവരുടെയും മറ്റു സാധാരണക്കാരുടെയുമുള്‍പ്പെടെ സംഭാവനകളും നേര്‍ച്ചകളും വരുമാനമാക്കി തികച്ചും ധര്‍മ്മ സ്വഭാവത്തോടെയാണ് ഇത്തരം സ്ഥാനപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ നിസ്സാരമായ ഒരു വിഷയത്തെ പര്‍വ്വതീകരിച്ച് മുതലെടുക്കാനള്ള ശ്രമം അനുവദിച്ചു കൂടാ. 
പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരംപോലും ലഭിക്കാത്ത പട്ടിണി പാവങ്ങളായ അനാഥര്‍ക്കും അഗതികള്‍ക്കും മികച്ച വിദ്യാഭ്യാസവും ഭക്ഷണമുള്‍പെടെയുള്ള ഈ കാര്യങ്ങളും സൗജന്യമായി ഒരുക്കിക്കൊടുത്ത് സര്‍ക്കാര്‍ നിര്‍വ്വഹിക്കാതെ പോയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത സ്ഥാപനങ്ങളാണ് ഇവയെല്ലാം. ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം ഇതിനെ തകര്‍ക്കാനുള്ള ശ്രമം ഏതുകോണില്‍ നിന്നാണെങ്കിലും അനുവദിക്കില്ല. നിയമപരമായ പോരായ്മകളുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മതിയായ പരിഹാരം കാണുകയായിരുന്നു വേണ്ടത്. എന്നാല്‍ ഇതൊന്നും ചെയ്യാതെ ദിവസങ്ങളോളം പിഞ്ചുക്കുട്ടികളെ സര്‍ക്കാര്‍ മിഷണറിയുള്‍പ്പെടെ പീഡിപ്പിക്കുകയായിരുന്നു. ജൂണ്‍ 2ന് സ്‌കൂളില്‍പോവേണ്ട കുട്ടികളെയാണ് ഈ വിധംക്രൂരമായി പീഡിപ്പിച്ചത്. 
അന്യസംസ്ഥാനങ്ങളില്‍ പോയി ധര്‍മ്മ സ്ഥാപനങ്ങള്‍ സ്ഥാപിക്കട്ടെയെന്ന അഭ്യന്തര മന്ത്രിയുടെ പ്രസ്താവന ധിക്കാരപരമാണ്. കോണ്‍ഗ്രസ് ഉള്‍പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നാടുഭരിച്ച സംസ്ഥാനങ്ങളിലെ ദയനീയമായ അവസ്ഥക്ക് പരിഹാരമുണ്ടാക്കാനാണ് ചെന്നിത്തല ശ്രമിക്കേണ്ടത്. വര്‍ഷങ്ങളായുള്ള അവകാശം നിഷേധിക്കാന്‍ അഭ്യന്തര മന്ത്രിക്ക് അധികാരമില്ല. നിരപരാധികളായ നിരവധി കുട്ടികള്‍ ഇതിന്റെ പേരില്‍ ഇപ്പോഴും പീഡനം അനുഭവിച്ച് കൊണ്ടണ്ടിരിക്കുകയാണ്. നാളെ സ്‌കൂളില്‍ പോവേണ്ട കുട്ടികളാണ് ഇവര്‍. കൂടാതെ വര്‍ഷങ്ങളായി യതീംഖാനകളില്‍ സേവനം അനുഷ്ടിച്ച് കൊണ്ടിരിക്കുന്ന അധ്യാപകരുടെ പേരില്‍ കുറ്റം ചുമത്തിയിരിക്കുകയാണ്. കേസുകള്‍ പിന്‍വലിച്ച് ഈവിഷയത്തില്‍ പരിഹാരം ഉണ്ടായില്ലങ്കില്‍ ശക്തമായ പ്രക്ഷോപത്തെ നേരിടേണ്ടിവരുമെന്ന് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കും.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഉമര്‍ ഫൈസി മുക്കം (സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷന്‍)
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സെക്രട്ടറി, സുന്നി യുവജന സംഘം)
പിണങ്ങോട് അബൂബക്കര്‍ (മാനേജര്‍, സമസ്ത)
മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (സെക്രട്ടറി, സമസ്ത എംപ്ലോയീസ് അസോഷിയേഷന്‍)
സത്താര്‍ പന്തലൂര്‍ (എസ് കെ എസ് എസ് എഫ് )
- SKSSF STATE COMMITTEE

Sunday, June 1, 2014

അഭ്യന്തര മന്ത്രി മുസ്‍ലിം സമുദായത്തെ അപമാനിച്ചു

അഭ്യന്തര മന്ത്രി മുസ്‍ലിം സമുദായത്തെ അപമാനിച്ചുവെന്ന് സമസ്ത


അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ വിവാദ പ്രസ്താവനയിറക്കിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുസ്‍ലിം സമുദായത്തെ അപമാനിച്ചുവെന്ന് സമസ്ത കുറ്റപ്പെടുത്തി.
അന്യസംസ്ഥാനങ്ങളില്‍ പോയി ധര്‍മ സ്ഥാപനങ്ങള്‍ തുടങ്ങട്ടെ എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്നും സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം സമുദായത്തെ ഉപദേശിക്കാന്‍ ചെന്നിത്തലക്ക് എന്ത് അവകാശമാണുള്ളത്. ചെന്നിത്തലയുടെ പ്രസ്താവന ആരെയോ തൃപ്തിപ്പെടുത്താനാണ്. രാജ്യത്തിന്‍്റെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താനവയെന്നും  നേതാക്കള്‍ പറഞ്ഞു.
നാളെ സ്കൂളില്‍ പോകേണ്ട കുട്ടികളാണ് പീഡനം അനുഭവിക്കുന്നത്. രേഖകളുണ്ടായിട്ടും അന്യായമായി തടഞ്ഞു വച്ചിരിക്കുന്ന കുട്ടികളെ ഉടന്‍ വിട്ടുനല്‍കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെ അനാഥാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തുന്നതിനെ മനുഷ്യക്കടത്തെന്നു വിളിക്കുന്നത് ശരിയല്ല. യതീം ഖാനകളെയും മുസ്ലിം സ്ഥാപനങ്ങളെയും ഇകഴ്ത്താനുള്ള അവസരമായി ചിലര്‍ ഇത് ഉപയോഗിക്കുകയാണ്.
സര്‍ക്കാര്‍ നിര്‍വഹിക്കാതെ പോയ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത സ്ഥാപനങ്ങളാണ് അനാഥാലയങ്ങള്‍. നിയമപരമായ പോരായ്മകളുണ്ടെങ്കില്‍ അതിന് പരിഹാരം കാണുകയായിരുന്നു വേണ്ടതെന്നും സമസ്ത നേതാക്കളായ ഉമര്‍ ഫൈസി മുക്കം,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി ഈയിടെയായി സ്വാകര്യവേദിയില്‍ സമസ്തക്കെതിരെ പ്രസംഗിച്ചത് ഏറെ വിവാദമായിരുന്നു.  സമസ്ത നേതാക്കള്‍ മന്ത്രിക്കെതിരെ രംഗത്ത് വരികുയും പിന്നീട് ചെന്നിത്തല  മാപ്പുുപറയുകയും ചെയ്തിരുന്നു.
കടപ്പാട് :
( http://www.islamonweb.net/article/2014/06/35242 )

Friday, January 17, 2014

ആത്മീയ ആനന്ദത്തിൽ

പുണ്യ റബീ ഇന്റെ ആത്മീയ ആനന്ദത്തിൽ .. കഴിഞ്ഞ ദിവസം എസ് വൈ എസ്  ജിദ്ദാ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച  " വസന്തം"   മീലാദ്  ക്യാമ്പിൽ നിന്നും 














Wednesday, January 1, 2014

മീലാദ് കാമ്പൈൻ ഉദ്ഘാടനം

"نور على نور" ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന KICR_SKSSF മീലാദ് കാമ്പൈൻ ഉദ്ഘാടനം   പാണക്കാട് സയ്യിദ്  ഹമീദലി ശിഹാബ് തങ്ങൾ  നിർവഹിക്കുന്നു...