"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Tuesday, August 23, 2011



ഹദീസ് അവലംബമായി വിശുദ്ധ റമദാനില്‍ കേരളാ ഇസ്ലാമിക് ക്ലാസ് റൂമില്‍ നടക്കുന്ന തുടര്‍ പഠന പ്രഭാഷണ പരിപാടി യാണ് " ഫാനൂസു റമദാന്‍ " ക്ലാസ് റൂമില്‍ ഏറെ ജനകീയമായ വിപരീത പ്രശ്നോത്തരി " നഹാവന്ദ് പടയോട്ടം " പരിപാടിയിലൂടെ പ്രശസ്തനായ യുവ പണ്ഡിത പ്രതിഭ ബഹു. ഫൈസല്‍ നിയാസ് ഹുദവി കൊല്ലം അവതരിപ്പിക്കുന്ന "ഫാനൂസു റമദാന്‍" റമദാന്‍ അവസാനത്തോടടുക്കുമ്പോള്‍ പഠിതാക്കളുടെ സജീവ പങ്കാളിത്വവും വിഷയ വൈവിധ്യങ്ങളും കൊണ്ട് ദ്രധേയമാവുകയാണ്. ക്ലാസ് പരിപൂര്‍ണമാകുന്നതോടെ നടത്താനിരിക്കുന്ന മൂല്യ നിര്‍ണയവും വിജയികളെ ആദരിക്കുന്നതിനായുള്ള സമ്മാന പരിപാടികളും പ്രവാസികള്‍ക്കിടയില്‍ പുതിയൊരു വൈജ്ഞാനിക തുടര്‍ പഠന സാധ്യത  തുറന്നു വരുന്നതിന്റെ അടയാളങ്ങളായാണ് കേരളാ ഇസ്ലാമിക് ക്ലാസ് റൂമിന്റെ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

ഫാനൂസ്‌ റമദാന്‍ പരീക്ഷക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യാം


Monday, August 22, 2011


ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അന്‍വരി യുടെ പ്രഭാഷണം
കേരളാ ഇസ്ലാമിക് ക്ലാസ് റൂമില്‍. സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും ഒരു കാലത്ത് നിഷേധിചിരുന്നവര്‍ പോലും ഇപ്പോള്‍ അംഗീകരിച്ചു കഴിഞ്ഞതുമായ വിഷയം. സാമാന്യ ചിന്തകള്‍ക്കതീതമായ ചിലതൊക്കെ യാഥാര്‍ത്യങ്ങളായും, മറ്റു ചിലതൊക്കെ സങ്കല്പങ്ങളായും നമുക്ക് ചുറ്റിലും ഉണ്ട്. അറിയാന്‍  ആര്‍ക്കും  താല്പര്യമുണ്ടാകും, ഇത്തരം കാര്യങ്ങളില്‍ ഇസ്ലാമിന്റെ കാഴ്ച്ചപ്പാടെന്തു ? ആ കൌതുകം .... അറിയാനുള്ള ആകാംക്ഷകള്‍...  യാഥാര്‍ത്ഥ്യം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു...  യുവ  തലമുറയിലെ  ശ്രദ്ധേയ നായ പണ്ഡിതന്‍ ഉസ്താദ്  അബ്ദുല്‍ ഗഫൂര്‍ അന്‍ വരി യുടെ പഠനാര്‍ഹമായ പ്രഭാഷണം. ഒപ്പം സംശയ നിവാരണത്തിനും അവസരം.

Tuesday, August 16, 2011

ഗുരുമുഖത്തിരുന്നു .....
ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാ ഉദ്ദീന്‍ നദ് വി  കൂരിയാട് ജിദ്ദ യില്‍ എത്തിയപ്പോള്‍ , ഉസ്താദിന്റെ മൊഴിമുത്തുകള്‍ കേള്‍ക്കാന്‍ ഒത്തു കൂടിയ ഹുദവി സമൂഹത്തിനൊപ്പം അല്‍പ നേരം.







-------------
ഉസ്മാന്‍ എടത്തില്‍




കേരളീയ മുസ്ലിം ഉമ്മത്തിന്റെ അനന്ത വിഹായസ്സോളം ഉയര്‍ന്ന  പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചത് ഏതൊരു കലാലയത്തിന്റെ വളര്ച്ചയോടെയാണോ ആ മഹദ്  സ്ഥാപനത്തെ നെഞ്ചേറ്റിയ വലിയൊരു സമൂഹം   ലോകത്തിന്റെ ഏതു ഭാഗത്തായാലും തങ്ങളുടെ ഹൃദയത്തില്‍ സ്ഥാപനത്തോടും അതിന്റെ സാരഥി കളോടും കാണിക്കുന്ന സ്നേഹ വായ്പിന്റെ നേര്‍ക്കാഴ്ചകളാണ് ഇത്. പ്രവാസ ലോകത്ത് ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യ ങ്ങളുമായി സമരസപ്പെട്ടു പോകുമ്പോഴും തങ്ങളുടെ സംശുദ്ധ സമ്പാദ്യത്തിന്റെ മിച്ചം ദീനീ സ്ഥാപനങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റി വെക്കുന്ന സാധാരണക്കാരായ ദീനി സ്നേഹികള്‍ ആത്മാര്‍ഥമായ സ്നേഹ സൌമനസ്യങ്ങളുടെയും ദയാ വായ്പിന്റെയും ഉത്തമ സാക്ഷികളാവുകയാണിവിടെ.. 
ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ് വി കൂരിയാട് ജിദ്ദയില്‍ എത്തിയപ്പോള്‍ ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി ഇഫ്താര്‍ മീറ്റിനോടനുബന്ധിച് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. "ഖാഫില ജിദ്ദ " ( കേരളാ ഇസ്ലാമിക് ക്ലാസ് റൂം ജിദ്ദ പ്രവര്‍ത്തകര്‍). 
















---------------------------

ഉസ്മാന്‍ എടത്തില്‍



സംശുദ്ധ സമ്പാദ്യത്തിന്റെ സൌശിഷ്ട്യം തീര്‍ത്ത കര്‍മ മണ്ഡലത്തില്‍ ദാറുല്‍ ഹുദയുടെ    സൌഹിതി.



ജിദ്ദ:
സാര്‍വ ലൌകിക  സാഹോദര്യമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും, നവലോകത്തിന്റെ ഭരണ ക്രമങ്ങള്‍ക്കായി മനുഷ്യന്‍ തീര്‍ത്ത പ്രാദേശിക അതിര്‍ വരമ്പുകള്‍  വൈജ്ഞാനിക , ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാനദണ്ട മാകരുതെന്നും ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ് വി കൂരിയാട്  പറഞ്ഞു. ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി ഇഫ്താര്‍ മീറ്റി നോടനുബന്ധിച്ച് നടത്തിയ  സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദാറുല്‍ ഹുദ ആരംഭിക്കുന്ന വ്യത്യസ്ഥ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ സന്ദര്‍ശനങ്ങളില്‍ നേരില്‍ കണ്ട മുസ്ലിം സമൂഹത്തിന്റെ  ദയനീയാവസ്ഥ  വിവരിച്ചുകൊണ്ട് ,സ്ഥാപനം രൂപം നല്‍കിയ ബ്രിഹദ് പദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഗത കാല പ്രതാപത്തിന്റെ അവശേഷിക്കുന്ന ചിഹ്നങ്ങളായി നില നില്‍ക്കുന്ന ആരാധനാലയങ്ങള്‍ പോലും കാലിത്തൊഴുത്തുകളായി മാറിപ്പോയ ദുരന്ത ദൃശ്യങ്ങള്‍ പ്രബുദ്ധ ജനതയുടെ ഇടപെടലുകള്‍ ആവശ്യപ്പെടുന്നതാണ്. ഈ ആധുനിക സമൂഹത്തിലും മത വിദ്യാഭ്യാസവും പൊതു വിജ്ഞാനവും വിലക്കപ്പെട്ട കനിയായി കഴിയുന്ന പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട സഹോദരങ്ങള്‍ക്കിടയിലേക്ക്  കാരുണ്യ ഹസ്തവുമായി ഇറങ്ങി തിരിക്കുന്നതോടൊപ്പം, സമൂഹത്തില്‍ വൈജ്ഞാനിക പ്രബോധന രംഗത്തെ  ശൂന്യമായി കിടക്കുന്ന മേഖലകള്‍ കണ്ടെത്തി നിപുണരായ ഒരു പണ്ഡിത നിരയെ  സമര്‍പ്പിക്കുക കൂടിയാണ് ദാറുല്‍ ഹുദ ചെയ്തു കൊണ്ടിരിക്കുന്നത്.

മത വൈജ്ഞാനിക, സാംസ്കാരിക  രംഗത്ത്‌  കേരളീയ സമൂഹത്തി ന്‍റെ അര നൂറ്റാണ്ടു പിന്നില്‍ നില്‍ക്കുന്ന മറു നാടന്‍ മുസ്ലിം ജനതയുടെ ഉന്നമനം കൂടി ലക്ഷ്യമിട്ട ദാറുല്‍ ഹുദയുടെ മണ്മറഞ്ഞ   സാരഥികള്‍ നിശ്ചയ ദാര്‍ഡ്യാ  തുടക്കമിട്ട  ദീര്‍ഘ വീക്ഷണപരമായ പദ്ധതികളാണ് ഇപ്പോള്‍ യാഥാര്‍ത്യമാകുന്നത്. ആത്മീയ വിശുദ്ധിയുടെ അടിസ്ഥാന ശിലകളില്‍ അദ്വിതീയ സ്ഥാനമാണ്  സാമ്പത്തിക രംഗത്തെ സൂക്ഷ്മതക്കുള്ളത്. ആസക്തികള്‍ സത്യ വിശ്വാസിയെ അന്യായമായ ധന സമ്പാദന,വിനിയോഗങ്ങളിലേക്ക് നയിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ പണ്ഡിത ലോകം തയാറാകണം. കമ്മീഷന്‍ നല്‍കാതെ സന്നദ്ധ സേവകരിലൂടെ,  ഉദാരമതികളുടെ സംശുദ്ധമായ സമ്പാദ്യങ്ങളില്‍ നിന്നു മാത്രമായി സംഭാവനകള്‍ സ്വീകരിക്കാനും, അല്ലാത്തവ  നിരസിക്കാനും ദാറുല്‍ ഹുദ എക്കാലവും കാണിച്ച നിശ്ചയ ദാര്‍ഡിയം മാതൃകാ പരമാണെന്നും അദേഹം സൂചിപ്പിച്ചു.

ദാറുല്‍ ഹുദ ജിദ്ദ കമ്മിറ്റി  പ്രസിഡണ്ട്‌ അബ്ദുല്ലാ ഫൈസി കൊളപ്പറമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കെ. സി . മുഹമ്മദ്‌ ബാഖവി,  നജ്മുദ്ദീന്‍ ഹുദവി, ഹസന്‍ ഹുദവി, മുസ്തഫ ഹുദവി, അബ്ദുല്‍കരീം ഫൈസി കിഴാറ്റൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു ,  സീതിക്കോയ  തങ്ങള്‍ പാതാക്കര  പ്രാര്‍ത്ഥന നിര്‍വഹിച്ചു.  സെക്രട്ടറി എം.എ. കോയ മുന്നിയൂര്‍  സ്വാഗതമാശംസിച്ചു.
-----------------
ഉസ്മാന്‍ എടത്തില്‍
ജിദ്ദ.

Thursday, August 4, 2011

മലയാളം ന്യൂസ് "സുകൃത പഥം സഫല യാത്ര " എന്ന റമദാന്‍  പ്രത്യേക പംക്തിയില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ പരിചയപ്പെടുത്തിയത് സമസ്ത കേരള  ജംഇയ്യത്തുല്‍  ഉലമയുടെ സമുന്നതരായ ഉലമാക്കളെ തന്നെയാണ് . ഭൌതിക സൌകര്യങ്ങളെ ഭയാശങ്കകളോടെ നോക്കിക്കാണുന്ന ഉഖ്രവിയ്യായ ഉലമാക്കളെ തിരിച്ചറിയാന്‍ കഴിയുന്നത് അടുത്തറിയാന്‍ ആഴത്തില്‍ അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ മാത്രമായിരിക്കും. ഫ്ലാഷ് ലൈറ്റുകളുടെ വര്‍ണാഭമായ ഹൈടെക് വേദികളിലും , സ്പോണ്‍സേര്‍ഡു ആത്മീയ തത്സമയങ്ങളിലും  ദീനീ പ്രചാരണം നടത്തുന്നവരെ   ഊതി വീര്‍പ്പിക്കുകയാണ് മാധ്യമങ്ങള്‍ സാധാരണയായി ചെയ്യാറുള്ളത്..  എന്നാല്‍ മലയാളം ന്യൂസ് ഇവിടെ  ഒരു മഹാ പണ്ഡിത സഭയുടെ സാരഥികളെ അര്‍ഹമായ പ്രാധാന്യത്തോടെ എടുത്തു കാണിച്ചത്  പ്രശംസനീയമാണ്.





Monday, August 1, 2011


ജിദ്ദ :
29/07/2011
ഖാഫില ജിദ്ദ സ്നേഹ സംഗമം 
---------------------------------------
കേരള ഇസ്ലാമിക് ക്ലാസ് റൂം അംഗങ്ങളുടെ കൂട്ടായ്മ ( "ഖാഫില ജിദ്ദ ") ജിദ്ദയില്‍ സംഘടിപ്പിച്ച  സൌഹൃദ സംഗമം  പ്രവര്‍ത്തകരുടെ ആവേശകരമായ പങ്കാളിത്തം കൊണ്ടും,  പ്രാസ്ഥാനിക ചിന്തകളുടെ സംവേദനം കൊണ്ടും ശ്രദ്ധേയമായി. ഇന്നോളം ക്ലാസ് റൂമില്‍ ശബ്ദം കൊണ്ട് മാത്രം സുപരിചിതരായ മുപ്പതോളം അംഗങ്ങള്‍ പരസ്പരം കണ്ടപ്പോള്‍ അത് അനിര്‍വചനീയമായ ഒരു നവ്യാനുഭവമായി. സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂരിന്റെ ആധ്യക്ഷതയില്‍ ഷറഫിയ ടേസ്റ്റി ഓഡി റ്റോറിയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ മുജീബ് റഹ് മാന്‍ റഹ്മാനി സ്വാഗതമാശംസിച്ചു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ദീനിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഓരോ സത്യ വിശ്വാസി യുടെയും ബാധ്യത ആണെന്നും യുവ തലമുറയെ ധാര്‍മിക ബോധമുള്ള ഉത്തമ സമൂഹമാക്കി വളര്‍ത്തിയെടുക്കാന്‍ ഓണ്‍ ലൈന്‍ രംഗത്തെ ദഅവാ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അത്തിന്റെ ഉത്തമ ഉദാഹരണമാണ് കേരള ഇസ്ലാമിക് ക്ലാസ് റൂം എന്നും മുജീബ് റഹ് മാന്‍ റഹ്മാനി പറഞ്ഞു.യഥാര്‍ത്ഥ ദീനിന്റെ  പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്തയുടെ നേത്രത്വത്തില്‍ വളര്‍ന്നു വന്ന,  കേരളത്തിനകത്തും ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള കേരളീയ മുസ്ലിം മഹാ ഭൂരിപക്ഷം വരുന്ന സുന്നി സമൂഹം ,  പ്രാസ്ഥാനിക രംഗത്തും പൊതു രംഗങ്ങളിലും , സമകാലിക പ്രശ്നങ്ങളിലും സദാ  കാതോര്‍ക്കുന്നത്   സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ യുടെ നിലപാടുകള്‍  അറിയുന്നതിന് വേണ്ടിയാണെന്നിരിക്കെ, അനുനിമിഷം ആ സന്ദേശങ്ങള്‍ സമൂഹത്തെ അറിയിക്കാനും ഊഹാപോഹങ്ങളില്‍ നിന്നും കുപ്രചരണങ്ങളില്‍ നിന്നും പൊതു സമൂഹത്തെ രക്ഷപ്പെടുത്താനും കേരളാ ഇസ്ലാമിക് ക്ലാസ് റൂമിലൂടെ സാധ്യമാകുന്നു എന്നത് വലിയൊരനുഗ്രഹമാണ്. കൂടുതല്‍ പ്രവര്‍ത്തകരിലേക്ക്  ക്ലാസ് റൂമിന്റെ സന്ദേശങ്ങള്‍ എത്തിക്കുന്നതിനും  പഠനാര്‍ഹമായ കൂടുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനും, ക്ലാസ് റൂമിന്റെ നേതൃത്വ വുമായി ബന്ധപ്പെട്ടു ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സഹകരിക്കുന്നതിനും സംഗമം സന്നദ്ധത പ്രകടിപ്പിച്ചു. മുഴുവന്‍ പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തു .
മുജീബ് റഹ് മാനി,  സാലിം ( അല്‍ വാഫി ),  സിദ്ദീഖ് അരിമ്പ്ര ,  അബ്ദുല്ലാ തോട്ടക്കാട്, ഫഹദ് പി.കെ, അമീര്‍ ഇരിങ്ങല്ലൂര്‍ , എന്‍ പി അബു ബക്കര്‍ സാഹിബ് , അബ്ദുല്‍ കരീം ഫൈസി,  സയ്യിദ് സിറാജ് തങ്ങള്‍, നൌഷാദ് അന്‍വരി  ( അബു റാഷിദ് ) , കുഞ്ഞി മുഹമ്മദ്‌ കാരാതോട് ( നുജൂം ), സി.എച് നാസിര്‍ , കെ.കെ. ജലീല്‍, സയ്യിദ് നബ് ഹാന്‍ തങ്ങള്‍ പാണക്കാട് , അശ്രഫലി തറയിട്ടാല്‍ ( അശ്രഫലി-കൊണ്ടോട്ടി ),  നൌഫല്‍ തവനൂര്‍, അലി ഉള്ളണം,   എം അബ്ദുല്ലാഹ് തൃപ്പനച്ചി (എം എം തൃപ്പനച്ചി ), അബ്ദുല്‍ ലത്തീഫ് യമാനി ,    അബ്ദുന്നാസിര്‍ തൃപ്പനച്ചി, സിറാജ് വലിയോറ, മുഹമ്മദ്‌ അഷ്‌റഫ്‌ ( റംസാന്‍ ), മുനീര്‍ ( തൃപ്പനച്ചി പാലക്കാട് ) , അബ്ദുല്‍ അസീസ്‌ ( അസി ഐക്കര ), സാദിഖലി പാണക്കാട് , റിയാസ് കോടമ്പുഴ, ഉസ്മാന്‍ എടത്തില്‍ തുടങ്ങി മുഴുവന്‍ പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
-------------------











ഉസ്മാന്‍ എടത്തില്‍