"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Thursday, November 1, 2012

ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌



സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ ആയി ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ തെരഞ്ഞെടുക്കപ്പെട്ടു. റഈസുല്‍ ഉലമാ ശൈഖുനാ കാളമ്പാടി ഉസ്താദിന്റെ വഫാതിനെ തുടര്‍ന്ന് ഒഴിവ് വന്ന അധ്യക്ഷ  സ്ഥാനത്തേക്ക്  നിയോഗിതനായ കോയക്കുട്ടി ഉസ്താദ് 1988 മുതല്‍ കേന്ദ്ര മുശാവറ അംഗമായും 201 മുതല്‍ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 
1937 മാര്ച് 4 നു പാലക്കാട് ആനക്കരയില്‍ ജനനം. ചോലയില്‍ ഹസൈനാര്‍ കുന്നത്തെരി ഫാത്തിമ ദമ്പതികളുടെ മകന്‍. വെള്ളൂര്‍ ബാഖിയാത്തില്‍ നിന്നും ഉപരി പഠന ശേഷം തിരുരങ്ങാടി, കൊയിലാണ്ടി, നന്നംപ്ര, അരീക്കോട്, മൈത്ര , വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി എന്നിവിടങ്ങളില്‍ മുദരിസായും കാരത്തൂര്‍ ജാമിഅ ബദ് റിയ്യ പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചു, 
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി അംഗമാണ്. പാലക്കാട്‌ ജില്ല സമസ്ത പ്രസിഡന്റ്‌, മലപ്പുറം ജില്ല  കമ്മിറ്റി വൈസ് പ്രസിഡന്റ്‌, എന്നീ പദവികളും  സമസ്ത പരീക്ഷ ബോര്‍ഡ് , വളാഞ്ചേരി മര്‍കസ്, വളവന്നൂര്‍ ബാഫഖി യതീം ഖാന, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം, പൊന്നാനി താലൂക്ക് മാനെജ്മെന്റ് അസോസിയേഷന്‍ തുടങ്ങിയ വയുടെ പ്രസിഡന്റു സ്ഥാനവും  അലങ്കരിക്കുന്ന ശൈഖുനാ കോയക്കുട്ടി ഉസ്താദ് ആനക്കര അടക്കം 10 മഹാല്ലുകളില്‍ ഖാദി ആയും സേവന നിരതനാണ്. 
കേരള ഇസ്ലാമിക് ക്ലാസ് റൂം സാരഥി ഉസ്താദ് നൂര്‍ ഫൈസി, ഖുര്‍ ആന്‍ പാരായണ പരിശീലന ക്ലാസ് നയിക്കുന്ന ഖാരിഉ  നസ് റുദീന്‍ ഫൈസി എന്നിവര്‍ മക്കളാണ്.