"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Friday, September 13, 2013

സുശക്തമായ ഐശ്വര്യം വിജ്ഞാനത്തിലൂടെ. സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്



ഇൽമിന്റെ മഹത്വം ഉൾക്കൊണ്ട് ജീവിതത്തിൽ മുഴുവൻ മേഖലകളിലും തികഞ്ഞ സൂക്ഷമത പുലർത്തുകയും, അനുഗ്രഹങ്ങളിൽ അതി പ്രധാനമായ  ആരോഗ്യവും ഒഴിവും ഉപയുക്തമാക്കാൻ ജാഗ്രത പാലിക്കണമെന്നും സമസ്ത ജനറൽ  സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് ഉദ്ബോധിപ്പിച്ചു. 
സുശക്തമായ ഐശ്വര്യം വിജ്ഞാനത്തിലൂടെ മാത്രമാണു സാധ്യമാകുക.ഇന്നത്തെ ജീവിത സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് കണ്ണിയത്ത് ഉസ്താദിനെ പോലുള്ള മഹാന്മാർ ഒട്ടേറെ ത്യാഗങ്ങൾ അനുഭവിച്ചാണ് വൈജ്ഞാനിക രംഗത്തെ അത്യുന്നത പദവികളിൽ എത്തിയത്. ജീവിത വിശുദ്ധി ഉള്ക്കൊണ്ട് വിജ്ഞാന സമ്പാദനത്തിന് വേണ്ടി സർവ്വം സമർപ്പിച്ചപ്പോൾ പൂർവീകരായ പണ്ഡിത മഹത്തുക്കളെ ഐശ്വര്യം  തേടി എത്തിയതു ചരിത്ര സത്യമാണ്.
ഇല്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരായാലും, പ്രവാസ ലോകത്ത് ഏതു ജോലികളിൽ എര്പ്പെട്ടവാരായാലും, സമസ്തയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേരുകയും  അറിവനുസരിച്ച് അമലുകളിൽ  കൃത്യത പാലിക്കുകയും ചെയ്യണമെന്നും ശൈഖുനാ ആഹ്വാനം ചെയ്തു.

കേരള ഇസ്ലാമിക് ക്ലാസ് റൂം ശ്രോതാക്കളുടെ  ഓണ്‍ലൈൻ  കൂട്ടായ്മ ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച ടി എച് ദാരിമിയുടെ "വഴിവെളിച്ചം" പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു. ശൈഖുനാ
സമസ്ത കേരള ഇസ്ലാമിക് സെന്റർ ജിദ്ദാ സെൻട്രൽ കമ്മിറ്റി ഓഡിറ്റൊറിയത്തിൽ,  തങ്ങളുടെ പ്രിയ നേതാവിനെ നേരിൽ  കാണാനും ഉസ്താദ്  നേതൃത്വം നല്കിയ പ്രത്യേക  പ്രാര്തനയിൽ പങ്കെടുക്കാനും തിങ്ങി നിറഞ്ഞ സദസ്  ആത്മീയാനുഭൂതിയുടെ നിറക്കാഴ്ചയായി.
യ്യിദ് സഹൽ തങ്ങൾക്കു ചെറുശ്ശേരി ഉസ്താദിൽ നിന്ന് പുസ്തകം എറ്റു  വാങ്ങി.

സയ്യിദ് ഉബൈദുല്ല തങ്ങളുടെ അധ്യക്ഷതയിൽ ചേര്ന്ന സംഗമം  ടി എച്ച് ദാരിമി  ഉദ്ഘാടനം ചെയ്തു.
ഉസ്മാൻ ഇരിങ്ങാട്ടിരി പുസ്തക പരിചയം നടത്തി.
മുജീബ് റഹ്മാൻ റഹ്മാനി സ്വാഗതമാശംസിച്ചു.
എസ് .വൈ.എസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ അബൂബക്കർ ദാരിമി താമരശ്ശേരി,    
ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി കരീം ഫൈസി കീഴാറ്റുർ, മുസ്തഫ ബാഖവി ഊരകം, അബ്ദുള ഫൈസി കൊളപ്പറമ്പ്, അലി മൗലവി നാട്ടുകൽ, റസാഖ്  മാസ്റ്റർ,സി.കെ.ശാകിർ, മജീദ്‌ പുകയൂർ ആശംസകൾ അർപ്പിച്ചു.

സുപ്രഭാതം ദിനപത്രം ആര്‍ക്കെങ്കിലും ബദലോ, സമാന്തരമോ അല്ല


കോഴിക്കോട്: സുപ്രഭാതം ദിനപത്രം മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 
സുപ്രഭാതം ദിനപത്രം ആര്‍ക്കെങ്കിലും ബദലോ, സമാന്തരമോ അല്ല. ഒന്നര പതിറ്റാണ്ടുനീണ്ട വിചിന്തനങ്ങള്‍ക്കൊടുവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ തീരുമാനിച്ചതനുസരിച്ചാണ് സുപ്രഭാതം രജിസ്‌ത്രേഷന്‍ സംബന്ധിച്ച് ഇഖ്‌റഅ് പബ്ലിക്കേഷന്‍ രൂപീകരിച്ചതും, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. 
പത്രത്തിന്റെ പ്രസിദ്ധീകരണവുമായി സംഘടന സജീവമായി മുന്നോട്ടു നീങ്ങുകയാണ്. സാങ്കേതികവും, അടിസ്ഥാന സൗകര്യപരവും, സാമ്പത്തികവുമായ ക്രീമകരണങ്ങള്‍ നടന്നുവരികയാണ്. ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം അറിയിച്ചു.

Tuesday, September 10, 2013

ഖാഫില ജിദ്ദ സംഗമം 13-9 വെള്ളിയാഴ്ച

Inline images 1


ഖാഫില ജിദ്ദ സംഗമം 13-9  വെള്ളിയാഴ്ച ജുമുഅ ക്ക് ശേഷം ജിദ്ദ ഇസ്ലാമിക് സെന്ററില്... ഓണ് ലൈന്  ഖാഫില പ്രസിദ്ധീകരിക്കുന്ന  "വഴി വെളിച്ചം" പുസ്തക പ്രകാശനം... ജിദ്ദാഇസ്ലമിക് സെന്റര് , ജിദ്ദാ എസ്. വൈ.എസ് , ഖാഫിലാ ജിദ്ദ പ്രവര്ത്തകര്ക്കും, കേരളാ ഇസ്ലാമിക് ക്ലാസ്റൂം, കെ ഐ സി ആര് ഇന്റര്നെറ്റ് റേഡിയോ ശ്രോതാക്കള്ക്കും  ഈ സന്ദേശം കൈമാറുക ..

അഹ്‌സനിക്കെതിരെ ജിശാന്‍


Friday, September 6, 2013

"സുകൃതങ്ങളുടെ സമുദ്ധാരണത്തിന്‌" SKSSF ബഹുജന പ്രചരണ കാമ്പയിന്


കോഴിക്കോട്:
പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പേരില്‍ സാമ്പത്തിക ചൂഷണം ലക്ഷ്യമാക്കി അവതരിപ്പിച്ച കേശം വ്യാജമാണെന്ന് കാന്തപുരം വിഭാഗത്തിലെ ഒരു വിഭാഗം തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അതുപയോഗിച്ചുള്ള സാമ്പത്തിക ചൂഷണ കേന്ദ്രത്തിന് ശിലപാകാന്‍ മന്ത്രി പരിവാരങ്ങളുമായി വന്നതിന്റെ ധാര്‍മികതയെന്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ബഹുജന പ്രചരണ കാമ്പയിന് ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സുകൃതങ്ങളുടെ സമുദ്ധരണത്തിന് എന്ന പ്രമേയവുമായി രണ്ട് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
വ്യാജ കേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മ്മിക്കുമെന്നും അതിന് ചുറ്റും ടൗണ്‍ഷിപ്പ് പണിയുമെന്നും പ്രചരിപ്പിച്ച് സ്വരൂപിച്ച കോടിക്കണക്കിന് രൂപ സംബന്ധിച്ച് ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണം. ഇത്തരം ചൂഷകര്‍ക്ക് ഇടം ലഭിക്കാന്‍ മഹല്ല് തലങ്ങളില്‍ നടന്നു വരുന്ന ശിഥിലീകരണ ശ്രമങ്ങള്‍ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്.സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെഷന്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്ഥഫ മുണ്ടുപാറ,നാസര്‍ ഫൈസി കൂടത്തായി പ്രസീഡിയം നിയന്ത്രിച്ചു. മുജീബ് ഫൈസി പൂലോട് വിഷയാവതരണം നടത്തി. സത്താര്‍ പന്തലൂര്‍ സ്വാഗതവും മുസ്ഥഫാ അഷ്‌റഫി കക്കുപ്പടി നന്ദിയും പറഞ്ഞു.