"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Thursday, November 1, 2012

ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌



സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ ആയി ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ തെരഞ്ഞെടുക്കപ്പെട്ടു. റഈസുല്‍ ഉലമാ ശൈഖുനാ കാളമ്പാടി ഉസ്താദിന്റെ വഫാതിനെ തുടര്‍ന്ന് ഒഴിവ് വന്ന അധ്യക്ഷ  സ്ഥാനത്തേക്ക്  നിയോഗിതനായ കോയക്കുട്ടി ഉസ്താദ് 1988 മുതല്‍ കേന്ദ്ര മുശാവറ അംഗമായും 201 മുതല്‍ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 
1937 മാര്ച് 4 നു പാലക്കാട് ആനക്കരയില്‍ ജനനം. ചോലയില്‍ ഹസൈനാര്‍ കുന്നത്തെരി ഫാത്തിമ ദമ്പതികളുടെ മകന്‍. വെള്ളൂര്‍ ബാഖിയാത്തില്‍ നിന്നും ഉപരി പഠന ശേഷം തിരുരങ്ങാടി, കൊയിലാണ്ടി, നന്നംപ്ര, അരീക്കോട്, മൈത്ര , വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി എന്നിവിടങ്ങളില്‍ മുദരിസായും കാരത്തൂര്‍ ജാമിഅ ബദ് റിയ്യ പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചു, 
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി അംഗമാണ്. പാലക്കാട്‌ ജില്ല സമസ്ത പ്രസിഡന്റ്‌, മലപ്പുറം ജില്ല  കമ്മിറ്റി വൈസ് പ്രസിഡന്റ്‌, എന്നീ പദവികളും  സമസ്ത പരീക്ഷ ബോര്‍ഡ് , വളാഞ്ചേരി മര്‍കസ്, വളവന്നൂര്‍ ബാഫഖി യതീം ഖാന, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം, പൊന്നാനി താലൂക്ക് മാനെജ്മെന്റ് അസോസിയേഷന്‍ തുടങ്ങിയ വയുടെ പ്രസിഡന്റു സ്ഥാനവും  അലങ്കരിക്കുന്ന ശൈഖുനാ കോയക്കുട്ടി ഉസ്താദ് ആനക്കര അടക്കം 10 മഹാല്ലുകളില്‍ ഖാദി ആയും സേവന നിരതനാണ്. 
കേരള ഇസ്ലാമിക് ക്ലാസ് റൂം സാരഥി ഉസ്താദ് നൂര്‍ ഫൈസി, ഖുര്‍ ആന്‍ പാരായണ പരിശീലന ക്ലാസ് നയിക്കുന്ന ഖാരിഉ  നസ് റുദീന്‍ ഫൈസി എന്നിവര്‍ മക്കളാണ്.

Sunday, October 28, 2012

"സകാത്ത് ഒരു ലളിത വായന"


പ്രമുഖ  പ്രഭാഷകനും പ്രഗല്‍ഭ പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട്  നു ഹാദിയ ജിദ്ദ ഒരുക്കിയ സ്വീകരണവും,  എസ്  വൈ എസ്  ജിദ്ദ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന "സകാത്ത് ഒരു ലളിത വായന" എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും സകാത്ത് കാമ്പയിന്‍ ഉദ്ഘാടനവും 1-11-2012 വ്യാഴം വൈകുന്നേരം 7 മണിക്ക് ശരഫിയ ഇംപാല  ഓഡി റ്റൊറി യത്തില്‍ നടക്കും.
ഉസ്താദ്‌ ടി എച്ച് ദാരിമി, നജ് മുദ്ദീന്‍ ഹുദവി എന്നിവര്‍ ചേര്‍ന്ന്‍  എഴുതിയ പുസ്തകം അബ്ദുസ്സമദ് പൂക്കൊട്ടോര്‍ പ്രകാശനം നിര്‍വ്വഹിക്കും.


   

Friday, October 12, 2012

" വീണ്ടും ഒരു ഹജ്ജ് കാലം " മൂന്നാം ഭാഗം

കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ "ഖാഫില ജിദ്ദാ " പ്രത്യേക പരിപാടി . "വഴിവെളിച്ചം" . ശബ്ദ ശില്പങ്ങള്‍ .. ഈ ആഴ്ചയിലെ വഴി വെളിച്ചത്തില്‍ " വീണ്ടും ഒരു ഹജ്ജ് കാലം " മൂന്നാം ഭാഗം.  ജിദ്ദാ ഇസ്ലാമിക് സെന്റര്‍ സാരഥി യും പ്രശസ്ത പണ്ഡിതനും ചിന്തകനും പ്രഭാഷകനും ഗ്രന്തകാരനുമായ ഉസ്താദ്‌ ടി. എഛ് ദാരിമി അതിഥി ആയി എത്തുന്നു.
കേരള ഇസ്ലാമിക് ക്ലാസ് റൂം "ചരിത്ര പാത" യിലൂടെയും, "മശാഇറുകളിലൂടെ" എന്നാ ഹജ്ജ് പ്രത്യേക പരിപാടിയിലൂടെയും ശ്രോതാക്കള്‍ക്ക് സുപരിചിതനായ ടി. എഛ്  ദാരിമി ഇസ്ലാമിക സാഹിത്യ രംഗത്ത് സമകാലി കങ്ങളിലൂടെ ശ്രദ്ധേയ സാനിധ്യമാണ് . യമാമ, ഹസ്‌റത്ത് ബിലാല്‍, ഉമ്മു അമ്മാറ , ഹരിത പാഠങ്ങള്‍ , സൈദു ബിന്‍ ഹാരിസ് , ഇസ്ലാമിക വ്യക്തിത്വം, സകാത്ത്, കഥ പറയുന്ന വഴിയോരങ്ങള്‍  തുടങ്ങി പ്രസിദ്ധീകരിക്കപ്പെട്ട പതിനഞ്ചിലധികം  ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇസ്ലാമിക ദ അവാ രംഗത്തും ജിദ്ദയിലെ പൊതു പ്രവര്‍ത്തന മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന ടി. എഛ് ദാരിമി കേരള ഇസ്ലാമിക് ക്ലാസ് റൂമിന് വേണ്ടി ഖാഫില ജിദ്ദ അവതരിപ്പിക്കുന "വഴി വെളിച്ചം" പരിപാടിയില്‍ മനസ്സ് തുറക്കുന്നു.
ഏവര്‍ക്കും സ്വാഗതം


Friday, October 5, 2012

സ്നേഹാദരങ്ങള്‍

പ്രിയ നായകന്‍റെ വേര്‍പാടില്‍ ഹൃദയ നൊമ്പരങ്ങളുമായി, സ്നേഹാദരങ്ങള്‍ ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ഥനകളുമായി സമര്‍പ്പിച്ച്  ഇസ്ലാമിക് സെന്ററില്‍  ഒത്തു കൂടിയ  വന്‍ ജനാവലി ഒരാത്മീയ സംഗമംതീര്‍ത്തു. ഇത് രാജാധി രാജനായ റബ്ബ് അവന്റെ അടിമകളില്‍  അത്യപൂര്‍വ്വം മഹാന്മാരായ ഇഷ്ട ദാസന്മാര്‍ക്ക് കനിഞ്ഞരുളുന്ന മഹാ സൌഭാഗ്യം.. പുണ്യ സമസ്തയുടെ  പതാക നെഞ്ചോട്‌ ചേര്‍ത്തു ദീനീ വൈജ്ഞാനിക രംഗത്ത്‌ അന്ത്യ നിനിഷങ്ങള്‍ വരെ നിറഞ്ഞു നിന്ന  റഈസുല്‍ ഉലമ ശൈഖുനാ കാളമ്പാടി ഉസ്താദിനെ അനുസ്മരിച്ചു കൊണ്ട് ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ജിദ്ദാ എസ് വൈ എസ്, ഖാഫില ജിദ്ദ പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ സദസില്‍ ശൈഖുനായുടെ പേരില്‍ മൂന്നു ഖതം ഏതാനും സമയത്തിനകം പാരായണം ചെയ്ത ശേഷമാണ് ദിക്ര്‍ ദുആ അനുസ്മരണ പരിപാടികളിലേക്ക് പ്രവേശിച്ചത്, അലി ഫൈസി മാനന്തേരി  പ്രാര്‍ഥനക്ക് നേത്രത്വം നല്‍കി. ടി.എച് ദാരിമി ഉസ്താദ് അധ്യക്ഷത വഹിച്ച സമ്മേളനം ജിദ്ദാ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി അബു ബക്കര്‍ ദാരിമി താമരശ്ശേരി  ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതമാശംസിച്ചു. ജിദ്ദയിലെ ഹുദവി കൂട്ടായ്മ "ഹാദിയ" ക്കു വേണ്ടി അബ്ദുല്‍ ബാരി ഹുദവി, ഖാഫില ജിദ്ദയെ പ്രതിനിധീകരിച്ച് ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . സയ്യിദ് സിറാജ് തങ്ങള്‍, സയ്യിദ് നബ് ഹാന്‍ തങ്ങള്‍ പാണക്കാട് , ഖാഫില ചെയര്‍മാന്‍  മുജീബ് റഹ് മാന്‍ റഹ്മാനി മൊറയൂര്‍,     കെ.എം.സി.സി ചെയര്‍മാന്‍ പഴേരി കുഞ്ഞി മുഹമ്മദ്‌ സാഹിബ്‌  , ജാഫര്‍ വാഫി, അബുബകര്‍ ദാരിമി ആലംപാടി, മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, മജീദ്‌ പുകയൂര്‍,  തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. നൌഷാദ് അന്‍ വരി   നന്ദി പ്രകാശിപ്പിച്ചു. 

ലൈവ്: അമീര്‍ ഇരിങ്ങല്ലൂര്‍, എന്‍ പി അബു ബക്കര്‍ ഹാജി,  അബ്ദുല്ല തോട്ടക്കാട്, നൌഷാദ്  അന്‍വരി, ജലീല്‍ എടപ്പറ്റ.    
  






Tuesday, September 25, 2012

"വീണ്ടും ഒരു ഹജ്ജ് കാലം"



ഹജ്ജ് വിശേഷങ്ങളും , കര്‍മങ്ങളും , 
പഠനാര്‍ഹമായ അനുബന്ധ വിവരങ്ങളുമായി 
വഴിവെളിച്ചത്തില്‍  ഇന്ന് നമ്മോടൊപ്പം. അതിഥി ആയി എത്തുന്നത്
ഉസ്താദ് ടി, എച് ദാരിമി. ആണ് . 
ഗ്രന്ഥകാരന്‍, ,ചിന്തകന്‍, പ്രഭാഷകന്‍, ചരിത്ര പണ്ഡിതന്‍.. 
ദഅവാ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ്  മുഹമ്മദ്‌ ടി.എഛ് ദാരിമി. 
ഇന്നത്തെ  വിഷയം .. "വീണ്ടും ഒരു ഹജ്ജ് കാലം"

Tuesday, September 11, 2012

ഖാഫില ജിദ്ദ സംഗമം

കേരള ഇസ്ലാമിക് ക്ലാസ് റൂം ഓണ്‍ ലൈന്‍ സൌഹൃദ സംഘം ജിദ്ദ നഗരത്തിലെ  അംഗങ്ങള്‍  ഒത്തു കൂടിയ സ്നേഹ സംഗമം പരസ്പരം പരിചയപ്പെട്ടും അനുഭവങ്ങള്‍ പങ്കിട്ടും പുതിയ സൌഹൃദങ്ങള്‍ക്ക് വഴി ഒരുക്കിയും വ്യത്യസ്തത പുലര്‍ത്തി.
        

Sayyid Ubaidullah thangal Melaattur

സയ്യിദ് ഉബൈദുല്ലാഹ്  തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ജിദ്ദ ഷറഫിയയില്‍ ചേര്‍ന്ന  ഖാഫില ജിദ്ദ സ്നേഹ സംഗമം, യുവ പണ്ഡിത നിരയുടെ ഉദ്ബോധനങ്ങളും പ്രവര്‍ത്തകരുടെ സ്നേഹാഭിവാദ്യങ്ങളും കൊണ്ട് അവിസ്മരണീയമായ അനുഭവമായി. 
        



  
        ദഅവാ പ്രവര്‍ത്തനം ഓരോ സത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും വ്യവസ്ഥാപിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്തയുടെ കീഴില്‍ അനൌപചാരിക മത വിദ്യാഭ്യാസത്തിനു  ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കേരള ഇസ്ലാമിക് ക്ലാസ് റൂം നിര്‍വഹിക്കുന്ന ആത്മാര്‍ഥമായ സേവനം ശ്ലാഘനീയമാണെന്നും ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ് മാന്‍ റഹ് മാനി പറഞ്ഞു. ഓണ്‍ ലൈന്‍ സൌഹൃദ കൂട്ടായ്മ " ഖാഫില ജിദ്ദ"  ഈ രംഗത്ത്‌  മാതൃകാ പരമായ ഒരു സംരംഭമാണ്. പ്രവാസ ലോകത്ത് ഇത്തരം കൂട്ടായ്മകള്‍ ദഅവാ പ്രവര്‍ത്തകര്‍ക്ക് മാത്രകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
        


T.H. Darimi 


        ദീന്‍ സദുപദേശമാണെന്നും പ്രക്ഷുബ്ധമായ സമകാലിക ലോകത്ത് സമൂഹത്തെ  വെളിച്ചത്തിലേക്ക് വഴി നടത്താന്‍  വിശ്വാസികളുടെ പാരസ്പര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും കൈകളിലേന്തിയ വിജ്ഞാനത്തിന്റെ ദീപ്തി കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണെന്നും ടി എച്ച് ദാരിമി പറഞ്ഞു. കേരളീയ സമൂഹത്തില്‍ സമസ്തയുടെ സാന്നിധ്യം തീര്‍ത്ത വൈജ്ഞാനിക വിപ്ലവത്തിന്റെ ചിഹ്നങ്ങള്‍  ചരിത്രാവബോധമുള്ള ഒരു സമൂഹത്തിനു വിസ്മരിക്കാന്‍ കഴിയില്ല. മറ്റേതു മേഖലയിലും എന്ന പോലെ ആത്മീയ രംഗത്തും കടന്നു വരുന്ന ചൂഷണങ്ങല്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ബോധവല്‍ക്കരണം കാലത്തിന്റെ അനുപേക്ഷണീയ ദൌത്യമാനെന്നും എന്നാല്‍ പ്രതിരോധ രംഗത്താണെങ്കില്‍ പോലും നമ്മുടെ വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാകണം നമ്മുടെ ഇടപെടലുകള്‍ എന്നും അദ്ദേഹം പറഞ്ഞു.
        അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി, സല്‍മാന്‍ അസ് ഹരി, സലാഹുദ്ദീന്‍ വാഫി തുടങ്ങി ധാരാളം പണ്ഡിതര്‍ സംസാരിച്ചു.  ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ജിദ്ദാ സുന്നി യുവ ജന സംഘം പ്രവര്‍ത്തനങ്ങളില്‍ ഖാഫില ജിദ്ദയുടെ സേവനങ്ങള്‍ കൂടുതല്‍ ഫല പ്രദമായി ഉപയോഗപ്പെടുത്തണമെന്നു  യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.  

        എന്‍.പി. അബൂബക്കര്‍ ഹാജി കൊണ്ടോട്ടി  ഓപ്പണ്‍  ഫോറം ഉദ്ഘാടനം  ചെയ്തു. പല പേരുകളിലായി  ക്ലാസ് റൂമിലുള്ള ഐ ഡി കള്‍ക്ക് പിന്നിലെ സുഹ്ര്‍ത്തുക്കള്‍ക്കൊപ്പം കെ.ഐ.സി. ആര്‍  ഇന്റര്‍ നെറ്റ്  റേഡിയോ ശ്രോതാക്കളും ഓപ്പണ്‍ ഫോറത്തില്‍ പരിചയപ്പെടുത്തി. നിലപാടും, പാവം പ്രവാസിയും, റിലാക്സും, ദാറുല്‍ അമീനും തുടങ്ങി ചെല്ലപ്പേരുകളില്‍ സുപരിചിതരായ പലരും. കാണാമറയത്തെ ഓരോ ശ്രോതാവിനും ഓര്‍ത്തെടുക്കാന്‍ ഒട്ടേറെ അനുഭവങ്ങള്‍. അതിരറ്റ ആഹ്ലാദത്തോടെ ആദ്യാവസാനം സ്നേഹ സമ്പൂര്‍ണ്ണമായ ഒരു സംഗമം. 

        സംഗമാംഗങ്ങളുടെ സമ്പൂര്‍ണ്ണ  ഡാറ്റ തയാറാക്കി ക്കൊണ്ട് , സന്നിഗ്ധ ഘട്ടങ്ങളില്‍ സഹായകമായേക്കും വിധം ഒരു രക്ത ഗ്രൂപ്പ് ഡയറക്ടറിക്ക് തുടക്കം കുറിച്ചു. ഈ സംരംഭം കേരള ഇസ്ലാമിക് ക്ലാസ് റൂമിലൂടെ പ്രവാസ ലോകത്ത് വിപുലമായ ഒരു ഡാറ്റാ ശേഖരത്തിന് തുടക്കമായിരിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു. 

അമീര്‍ ഇരിങ്ങല്ലൂര്‍, അബ്ദുല്ല തോട്ടക്കാട്, ഫഹദ് , മുനീര്‍ ചേലേമ്പ്ര തുടങ്ങിയവര്‍ സാങ്കേതിക സൌകര്യങ്ങള്‍ ഒരുക്കി. സി എച്ച് നാസര്‍ ആശംസാ ഗാനം ആലപിച്ചു. സാലിം (അല്‍ വാഫി ), ഉസ്മാന്‍ എടത്തില്‍ (മസ് നവി)  തുടങ്ങി ക്ലാസ് റൂം പ്രവര്‍ത്തകര്‍ സംഗമത്തിന്റെ സംഘാടകരായിരുന്നു.





Kareem Faizi  Salman Azhari   Ubaidullah Thangal    Musthafa Bakhavi

Wednesday, April 25, 2012

വിമോചന യാത്ര ഐക്യ ദാര്‍ഡ്യ സമ്മേളനം ജിദ്ദ.


സമസ്തയെ ധിക്കരിച്ചു സമാന്തരം സൃഷ്ടിക്കാന്‍ ശ്രമിച്ച കാന്തപുരം മുസ്ലിയാര്‍ , പ്രവാചക തിരുമേനി ( സ ) യുടെ വിശുദ്ദ ശരീര ഭാഗത്തിന് പോലും ഡ്യുപ്ലിക്കെറ്റ് ഇറക്കി, മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തെ  ചൂഷണം  ചെയ്യുന്ന കാപട്യം തുറന്ന് കാണിക്കാന്‍ എസ് കെ എസ് എഫ് നടത്തുന്ന വിമോചന യാത്ര പലരുടെ യും ഉറക്കം കെടുത്തുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമാണെന്നു എസ് കെ എസ് എഫ് സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം പറഞ്ഞു.
ജിദ്ദയില്‍ വിമോചന യാത്ര ഐക്യ ദാര്‍ഡ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഖ്റവിയ്യായ പണ്ഡിത ശ്രേഷ്ടര്‍ നേതൃത്വം നല്‍കുന്ന  സുന്നത്ത്‌ ജമാഅത്തിന്റെ ആധികാരിക ശബ്ദം സമസ്തയുടെ തണലില്‍ തന്റെ ഭൌതിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ കാന്തപുരം, ശംസുല്‍ ഉലമക്കു ആദര്‍ശം ചോര്‍ന്നു പോയെന്നും കണ്ണിയത്ത് ഉസ്താദിന് ബുദ്ധി ഭ്രമം ഭാവിച്ചു എന്നും ആക്ഷേപിച്ചു പുറത്തായപ്പോള്‍, സമസ്തയെ എക്കാലത്തും ഭയപ്പെട്ട ശക്തികള്‍ പണ്ഡിത വേഷത്തില്‍ തന്നെ സമസ്തയെ എതിര്‍ക്കാന്‍ ഒരാളെ കിട്ടിയ ആഹ്ലാദത്തിലായിരുന്നു. അത്തരം മത വിരുദ്ധ കേന്ദ്രങ്ങളാണ് കാന്തപുരത്തെ എക്കാലത്തും പ്രോത്സാഹിപ്പിച്ചത്. ആത്മീയതയുടെ മുഖം മൂടി ഇട്ടു നടത്തിയ അനേകം അണിയറ നാടകങ്ങള്‍ അറിയാതെ അകപ്പെട്ടവരാണ്  അണികളില്‍ മഹാ ഭൂരിപക്ഷവും. എന്നാല്‍ പകല്‍ പോലെ വ്യക്തമായ വ്യാജ കേശ  വിഷയത്തില്‍ ഒളിപ്പിച്ച  കോടികളുടെ കച്ചവട സാമ്രാജ്യ പദ്ധതിയും രഹസ്യ അജണ്ടകളും  കാന്തപുരത്തെ ശരിക്കും ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ് . അനു ദിനം കൂടാരം വിട്ടു പുറത്തു വരുന്ന സ്വന്തക്കാര്‍ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ മൂടി വെക്കാന്‍, ശ്രദ്ധ തിരിക്കാന്‍ ഒരു കേരള യാത്ര നടത്തിയത് കൊണ്ട് പറ്റുമെന്ന വിശ്വാസം മൌഡ്യമാണ്‌.  
ആത്മീയത വില്പന ചരക്കാകുമ്പോള്‍ മൌനം പാലിക്കാന്‍ സമസ്തക്ക്‌ കഴില്ലെന്നും
കാന്തപുരത്തെ സഹായിക്കുന്നവര്‍ ആരായാലും അവര്‍ സമസ്തയെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും അത്തരക്കാരെ തിരിച്ചറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധ ഉറവിടങ്ങള്‍ മതത്തില്‍ സ്വീകാര്യതയുടെ നിദാനം. ഡോക്ടര്‍ സുബൈര്‍ ഹുദവി.


 തി സൂക്ഷ്മമായ  അന്വേഷണങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രമാണ് മതത്തിന്റെ പ്രമാണങ്ങള്‍ ക്രോഡീകരിച്ച മഹാ മനീഷികള്‍ ഗ്രന്ഥ രചനകള്‍ക്ക് തൂലിക ചലിപ്പിച്ചതെന്നുംശുദ്ധ ഉറവിടങ്ങള്‍ തേടിയുള്ള ഇത്തരം അന്വേഷണങ്ങളാവണം എക്കാലത്തും മത വിഷയങ്ങളില്‍ സ്വീകാര്യതക്ക് നിദാനമാ കേണ്ടതെന്നും  ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി രജിസ്ട്രാര്‍ ഡോക്ടര്‍ സുബൈര്‍ ഹുദവി പറഞ്ഞു. കളങ്കിത സ്രോതസുകള്‍ തിരിച്ചറിയാനും ചൂഷണങ്ങളില്‍ നിന്നു സമൂഹത്തെ രക്ഷപ്പെടുത്താനും വൈകിയാല്‍ നഷ്ടമാകുന്നത് പവിത്രമായ വിശ്വാസത്തിന്റെ   അടിത്തറകളായിരിക്കും.

ആരാധനകള്‍ നല്‍കുന്ന ആത്മ സംസ്കരണത്തിന്റെ സൌരഭ്യംകര്‍മ മണ്ഡലങ്ങളില്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതത്തില്‍ ഉടനീളം നില നിര്‍ത്താന്‍ കഴിയണം. നിത്യ സമാധാനത്തിന്റെ വഴികളിലേക്ക് സമൂഹത്തെ ആകര്‍ഷിക്കാന്‍ വിശുദ്ധിയുടെ പരിമളത്തിനപ്പുറം മറ്റൊരു ശക്തിക്കുമാകില്ല. ജീവിതത്തിന്റെ സര്‍വ മേഖലകളിലും ഇസ്ലാം അനുശാസിക്കുന്നത് നന്മയുടെ നിശ്ചയങ്ങളാണെന്നും അറിവിന്റെ വെളിച്ചം പരത്താനും അധാര്‍മികതക്കെതിരെ ശബ്ദമുയര്‍ത്താനും ഓരോരുത്തരും തയ്യാരാണമെന്നും അദ്ദേഹം പറഞ്ഞു.

ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ ഹുദവി കൂട്ടായ്മ  "ഹാദിയ" ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ ഷറഫിയയില്‍ സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന വിമോചന യാത്ര ഐക്യദാര്‍ഡ്യ  സമ്മേളനം ടി.എച്.ദാരിമി ഉദ്ഘാടനം ചെയ്തു. 

എസ്. കെഎസ് എഫ് സംസ്ഥാന സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, അബുബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ ബാരി ഹുദവി,  നജ്മുദ്ദീന്‍ ഹുദവി , അലി മുസ്ലിയാര്‍, മുസ്തഫ അന്‍വരി  തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.

മുസ്തഫ ഹുദവി സ്വാഗതവും നൌഷാദ് അന്‍വരി മോളൂര്‍  നന്ദി യും രേഖപ്പെടുത്തി.

Friday, April 6, 2012

കലിമത്തു തു തൌഹീദിന്റെ വാഹകര്‍ തമ്മിലുള്ള സൌഹൃദം

കലിമത്തു തു തൌഹീദിന്റെ വാഹകര്‍ തമ്മിലുള്ള  സൌഹൃദം മാത്രമാണ്  ഭൌതിക താല്‍പര്യങ്ങളില്‍ നിന്നും മുക്തമായ യഥാര്‍ത്ഥ സ്നേഹമെന്നും, നൈമിഷികമായ ഐഹിക ജീവിതത്തില്‍ വിശുദ്ധ ദീനിന്റെ പ്രബോധന ദൌത്യത്തിന് വേണ്ടിയുള്ള സമര്‍പ്പണമാകണം ഓരോ പ്രവര്‍ത്തനങ്ങളുമെന്നും കേരള ഇസ്ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ഖാഫില ജിദ്ദ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. സുന്നത്ത് ജമാഅത്തിന്റെ സംഘ ശക്തിയായ സമസ്തക്ക്‌ മഹാന്മാരായ ആരിഫീങ്ങള്‍ അടിത്തറയിട്ടത്‌ പോലെ തന്നെ, ഇസ്ലാമിക ദ അവത്തിന്റെ സന്ദേശം ആധുനിക മാധ്യമങ്ങള്‍ വഴി നിര്‍വഹിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടതും ശൈഖുനാ അത്തിപ്പറ്റ  ഉസ്താദിനെ പോലെ ഉള്ള മഹാന്മാരുടെ നിര്‍ദേശത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിരുകളില്ലാത്ത ഈ ധന്യ സൌഹൃദം      അഹ് ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശ ബോധനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തമ സമൂഹത്തിന്റെ വക്താക്കളാണ്. വ്യത്യസ്ഥ ലക്ഷ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  അനേകം കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്ന പ്രവാസ ലോകത്ത് വേറിട്ട അനുഭവം തീര്‍ത്ത  ഖാഫില ജിദ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 
പാരത്രിക ചിന്തയില്‍ അധിഷ്ടിതമായ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുമെന്നും ആത്മ സംസ്കരണം ഘട്ടം ഘട്ടമായി സ്വ ജീവിതത്തില്‍ പ്രാവര്‍ത്തികമാകിയാവണം നാം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്നും ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ റഹ്മാനി പറഞ്ഞു. 
ഇസ്ലാമിക മൂല്യങ്ങള്‍ അവമാതിക്കപ്പെടുന്ന ആധുനിക സമൂഹത്തില്‍ നേരിന്റെ പക്ഷത്തു നിന്നു സത്യമാര്‍ഗ്ഗം കാണിച്ചു കൊടുക്കാന്‍ സമസ്തയുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂം കാലത്തിന്റെ വിളി കേട്ട് ദൌത്യ രംഗത്തിറങ്ങിയ മഹത്തായ സംരംഭങ്ങളുടെ ഭാഗമാണെന്നും, ഇ - ദവാ രംഗത്ത്‌  ഒട്ടനേകം സാധ്യതകള്‍ നില നില്‍ക്കുന്നുണ്ടെന്നും,  കാലിക പ്രസക്തമായ പ്രബോധന ശൈലി ഇസ്ലാമിക ലോകത്തെങ്ങുമുള്ള പണ്ഡിത സമൂഹം ഏറ്റെടുത്ത് തുടങ്ങിയത് ശുഭോ ദര്ക്കമാനെന്നും ടി എഛ് ദാരിമി ഉദ് ബോധിപ്പിച്ചു. ദ അവാ രംഗത്തെ ഇ- സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Saturday, March 17, 2012

കണ്ണിയത്ത് ഉസ്താദ് , ശംസുല്‍ ഉലമാ അനുസ്മരണം- ജിദ്ദ എസ്.വൈ.എസ്


ചരിത്രത്തിന്‍റെ  ദശാ സന്ധികളില്‍  മുസ്ലിം കൈരളിയെ പാരമ്പര്യത്തിന്റെ കണ്ണിചേര്‍ത്ത്  നിര്‍ത്തിയ സമസ്ത, വിസ്മയങ്ങള്‍ തീര്‍ത്തത് ,വ്യക്തി ജീവിതത്തിലെ വിശുദ്ധിയും  ആദര്‍ശ നിഷ്ഠയും കൊണ്ട്  മാതൃക കാണിച്ച മഹദ് വ്യക്തിത്വങ്ങളുടെ കരുത്തുറ്റ സാരഥ്യം കൊണ്ടായിരുന്നുവെന്നു ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി പറഞ്ഞു.  ജിദ്ദാ എസ്. വൈ എസ് സംഘടിപ്പിച്ച  കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളന ത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മത രാഷ്ട്രീയവ്യത്യാസമില്ലാതെ സര്‍വ്വരാലും ആദരിക്കപെട്ടിരുന്ന സമസ്തയുടെ നേതാക്കള്‍  മത സൌഹാര്‍ദ്ദത്തിനും സാമൂഹ്യ നന്മക്കും  നല്‍കിയ സംഭാവനകള്‍ പുതിയ തലമുറയ്ക്ക് പാഠമാകണമെന്നും,  കണ്ണിയത്തു ഉസ്താദും ശംസുല്‍ ഉലമയും ബാഫഖി തങ്ങളും പാണക്കാട് സാദാത്തീങ്ങളും ജീവിച്ചു കാണിച്ച മാതൃക യാണ് സമസ്തയുടെ സമകാലിക നേതൃത്വ വും പിന്‍ തുടരുന്നതെന്നും അദ്ദേഹം സോദാഹരണം വിശദീകരിച്ചു.



                                                                അബ്ദുറസാഖ് ബുസ്താനി

Friday, March 9, 2012

അനുഗ്രഹീതം ഈ സംഗമം


ജിദ്ദ യിലെ കേരള ഇസ്ലാമിക് ക്ലാസ് റൂം  പ്രവര്‍ത്തക കൂട്ടായ്മ "ഖാഫില ജിദ്ദ" യുടെ സ്നേഹ സംഗമം അനിര്‍വചനീയമായ ഒരനുഭൂതിയായി. കേരള ഇസ്ലാമിക് ക്ലാസ് റൂം ആദര്‍ശ പഠനം സെഷനിലെ സുപരിചിത ശബ്ദം നേരില്‍ കേള്‍ക്കാനും, ആ വിശിഷ്ട അതിഥിയെ നേരില്‍ കാണാനും ഏറെ ആഗ്രഹിച്ചിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വിശുദ്ധ മക്ക യില്‍ നിന്നും എത്തിയ അബ്ദുല്‍ ഗഫൂര്‍ അന്‍വരിയെ സ്നേഹാതിരേകത്താല്‍ ആശ്ലേഷിച്ചും, പരസ്പരം സന്തോഷം പങ്കിട്ടും ഖാഫില ജിദ്ദ സംഗമം  അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
സയ്യിദ് ഉബൈദുല്ലഹ് തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി  ഉദ്ഘാടനം ചെയ്തു. അബ്ദുല്ലാഹ് ഫൈസി കൊള പ്പറമ്പ് പ്രാര്‍ത്ഥന നടത്തി. സയ്യിദ് സഹല്‍ തങ്ങള്‍ ആശംസാ പ്രസംഗം നിര്‍വഹിച്ചു.
വിശുദ്ധ മക്കയിലെ ഹറമില്‍ ഇന്നും നില നില്‍ക്കുന്ന ചരിത്ര പ്രധാനമായ പല  അടയാളങ്ങളുടെയും പ്രാമാണിക യാഥാര്‍ത്ഥ്യം അന്‍ വരി ഉസ്താദ് വിവരിച്ചപ്പോള്‍ , ആഴ്ച തോറും ഹറമില്‍ പോകുന്ന, വര്‍ഷങ്ങളായി ഇവിടെ കഴിയുന്ന ജിദ്ദയിലെ പ്രവാസികള്‍ക്ക് അതൊക്കെ പുതിയ അറിവായിരുന്നു. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഹറമിലെ ജമാ അത്ത് നിസ്കാരത്തില്‍ സ്വദേശികളും  ലോകത്തിന്റെ പല ഭാഗത്ത് നിന്നും എത്തുന്നവരും അവരവരുടെ ആരാധനാ കര്‍മങ്ങളില്‍ പുലര്‍ത്തുന്ന വൈവിധ്യ പൂര്‍ണമായ രീതികള്‍ വ്യത്യസ്ഥ മദ് ഹബുകളില്‍ നിഷ്കര്ഷിക്കപ്പെട്ട തരത്തില്‍ ഉള്ളവയാണെന്ന് അതാതു മദ് ഹബുകളിലെ മസ് അലകള്‍ വിവരിച്ചു കൊണ്ട്  അദ്ദേഹം വിവരിച്ചു. ഉംറ കര്‍മങ്ങള്‍ കഴിഞ്ഞ് കിട്ടുന്ന സമയമത്രയും  ഈ വൈവിധ്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കാനും അവയുടെ മാനങ്ങള്‍ കണ്ടെത്താനും വിനിയോഗിക്കുന്ന ഉസ്താദിന്റെ ഗവേഷണ കൌതുകം യുവ പണ്ഡിതര്‍ക്കു  പ്രോല്‍ സാഹനജനകമാവുകയാണ്. 
ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ്  റഹ്മാന്‍ റഹ്മാനി സ്വാഗതം ആശംസിച്ചു.
മുസ്തഫ ബാഖവി ഊരകം, അബ്ദുസലാം ഫൈസി കടുങ്ങല്ലൂര്‍, അബു ബകര്‍ ദാരിമി ആലം പാടി, നൌഷാദ് അന്‍ വരി, സല്‍മാന്‍ അസ് ഹരി, മുസ്തഫ അന്‍ വരി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

Thursday, February 23, 2012

ഖാഫില ജിദ്ദ ഇ -സപ്ലിമെന്റ് പുറത്തിറങ്ങി

സമസ്ത സമ്മേളനത്തോടനുബന്ധിച്ചു സമ കാലികങ്ങളില്‍ സുപ്ലിമെന്റുകള്‍ യഥേഷ്ടം. സമസ്തയുടെ കീഴ് ഘടകങ്ങളും പോഷക സംഘടനകളും നാട്ടിലും പ്രവാസ ലോകത്തുമായി പുറത്തിറക്കുന്ന സപ്ലിമെന്റുകളില്‍ നിന്നും വ്യത്യസ്തമായ ഒരു സപ്ലിമെന്റ് ആണ് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്‍ത്തകരുടെ ജിദ്ദാ സൌഹൃദ കൂട്ടായ്മ "ഖാഫില ജിദ്ദ " ഒരു ക്കിയിട്ടുള്ളത് . പ്രവര്‍ത്തന മണ്ഡലം ഇലക്ട്രോണിക് മാധ്യമ രംഗമായത് കൊണ്ട് തന്നെ ഒരു ഇ- സപ്ലിമെന്റ് എന്ന ആശയമാണ് നാം തെരഞ്ഞെടുത്തിരിക്കുന്നത്.  സമ്മേളനത്തില്‍ നേരില്‍ പങ്കെടുക്കാന്‍ കഴിയാത്ത മഹാ ഭൂരിപക്ഷം വരുന്ന നമുക്ക് സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ വേണ്ടി  ഒരുക്കിയ അവസരം. ഇതുമായി സഹകരിച്ച എല്ലാവര്ക്കും ഖാഫില ജിദ്ദ യുടെ അഭിനന്ദനങ്ങള്‍.


സന്ദേശം:
പരിശുദ്ധ ദീനുല്‍ ഇസ്ലാമിന്റെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ സന്ദേശം അനു നിമിഷം സമൂഹത്തിനു എത്തിച്ചു കൊടുക്കുകയാണ് കേരള ഇസ്ലാമിക് ക്ലാസ് റൂം.അഹ് ലുസ്സുന്നത്തി വല്ജമാ അത്തിന്റെ ആശയാദര്‍ശങ്ങള്‍ പഠിക്കാനും പകര്‍ത്താനും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ സമസ്ത ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ലോകത്ത് തന്നെ മറ്റൊരു മുസ്ലിം സംഘടനക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധം വിപുലവും ശാസ്ത്രീയവുമാണ്. ഇവിടെ വിവിധ മേഖലകളില്‍ കഴിയുന്ന പ്രവാസികള്‍ ഉള്‍പ്പെടുന്ന നവ സമൂഹത്തിനു ആധുനിക സാങ്കേതിക സൌകര്യങ്ങളുടെ  സാധ്യത ഉപയോഗപ്പെടുത്തി ഓണ്‍ ലൈന്‍ രംഗത്ത്‌ ദ അവാ പ്രവര്‍ത്തനത്തിന്റെ ദൌത്യം ഏറ്റെടുത്തു നിര്‍വഹിക്കുകയാണ്‌ എസ്.കെ.എസ് എഫിന്റെ കീഴില്‍ കേരള ഇസ്ലാമിക് ക്ലാസ് റൂം.
പഠനാര്‍ഹമായ ഒട്ടനവധി ക്ലാസുകള്‍, ആദര്‍ശ രംഗത്തും ആത്മീയ വിഷയങ്ങളിലും കര്‍മ ശാസ്ത്രത്തിലും അനേകം തുടര്‍ പഠന വേദികള്‍, സംശയ നിവാരണം, ഒപ്പം സമകാലിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ തുടങ്ങി ഇരുപത്തി നാല് മണിക്കൂറും സജീവമായ ഇസ്ലാമിക ബോധന സംരംഭമാണ് കെ.ഐ.സി. ആര്‍.
ക്ലാസ് റൂം കൂടുതല്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും നന്മയുടെ വഴിയിലേക്ക് പുതിയ തലമുറയെ വഴി കാണിക്കുകയും ചെയ്യുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. 
കെ.ഐ.സി ആര്‍ പ്രവര്‍ത്തകരുടെ ജിദ്ദയിലെ കൂട്ടായ്മ "ഖാഫില ജിദ്ദ" ക്കും സമസ്ത സമ്മേളന ഇ- സപ്ലിമെന്റിനും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
അല്ലാഹു ഇതെല്ലാം സാലിഹായ അമലുകലായി സ്വീകരിക്കുമാറാകട്ടെ . ആമീന്‍ 

സയ്യിദ്  പൂക്കോയ  തങ്ങള്‍ 
ചെയര്‍മാന്‍
കേരള ഇസ്ലാമിക് ക്ലാസ് റൂം 





kzbw Na¡p¶ hymJym\þhniZoIc§Ä sIm­v \qddm­pIfpsS BNmc A\pjvTm\ Iogvhg¡§sf ]cnlkn¡p¶hÀ, A[nImc¡tkcsbbpw Bbp[¸pcIsfbpw Ckvemans³d ]cymbambn hnhcn¡p¶hÀ, A\pjvTm\§tf¡mÄ BNmc§Ä¡v {]mapJyw \ÂIp¶hÀ, A\v[XbpsS _m\dn kz´w X«I§Ä ]WnXpsIm­ncn¡p¶hÀ ChÀs¡Ãmw kakvXsb¶ptIÄ¡pt¼mÄ s\ddnIfn Npfnhp hogp¶p. kmaqly ]cnjvIcWhpw kmapZmbnI kap²mcWhpw Ime¯ns\m¯v tImew sI«emsW¶v IcpXp¶ ChtcmSv £an¡pIbÃmsX´v sN¿m³.. `uXnIXbpsS AXn{]kc§tfmSv cmPnbmIphm\pw `uXnI kvYm\am\§Ä¡mbn \ne]mSpIfn Ipg¼p]pc«phm\pw A\pbmbnIsf \ne\ndp¯n X«Iw s]mSns]mSn¸n¡phm³ amam¦§Ä \S¯phm\pw th­Xn\pw th­m¯Xn\psaÃmw an­nbpw apcS\¡nbpw aoUnbbn an¶nadbphm\pw {ian¡m¯Xn\m am{XamWv kakvX ChÀs¡ms¡ NXpÀYnbmIp¶Xv. ImemIem§fmbn tIcf¯n Xes]m¡phm³ {ian¨ ]ng¨hnizmk§tfbpw sXddmb kmaqly\ne]mSpsfbpw kakvX kss[cyw FXnÀ¯n«p­v. I¿SnIÄ¡p th­n am{Xw A\mhiyamb hnhmZ§fpsS ]n¶n kakvX t]mbn«nÃ. X§fpsS \ne]mSpIÄ \nebpd¸n¡phm³ Aam\yamb Hcp kao]\hpw kakvX CXphtcbpw \S¯nbn«nÃ. H¶n¨p\nÂt¡­ Hcp kmlNcyt¯bpw kakvX AhKWn¨n«nÃ. km{amPyw ]Wnbphm³ kakvX Hcn¡epw {]amW§fn shÅw tNÀ¯n«nÃ.

F¶n«pw F´n\mWv Cu AkzkvYXIÄ..  kakvX ]{´­p e£w hnZymÀYnIÄ¡v aXhnZy \ÂInhcp¶p. tIcf¯net§mfant§mfw ZÀkpIfpw Ad_nt¡mtfPpIfpw \S¯n hcp¶p. Ime¯ns³d hnImkt¯msSm¸w kapZmbs¯ DbÀ¯ns¡m­phcphm³ ]pXnb hnZym`ymk ]²XnIÄ BhnjvIcn¨v \S¯nhcp¶p. s{]m^jW hnZym`ymk taJebnepw h\nXIfpsS D¶XaXhnZym`ymk taJebnepw kakvX {]uVamb lmPÀ ]dªpIgnªp. F¶n«pw F´p IpdhmWv ChÀs¡ms¡ Nq­n¡mWn¡phm\pÅXv...  
\s½ \bn¡p¶Xv kXy kpXmcyamb Hcp BZÀiamWv. AXns³d At§Xe¡Â Aivd^p JÂJmWv \n¡p¶Xv. k¨cnXamb Hcp ]c¼cbpsS ]me¯n\n¸pd¯v \mw t\cns³d hgnbnemWv. CS¡v `wKtam {`witam ]ddmXncn¡m³ hgnbnse¶pw Icp¯cmb ]qÆkqcnIfp­mbn«p­v F¶Xn\v Ncn{Xw km£nbmWv. Ct¸mÄ Adnhpw hnip²nbpw sXfn¨taIp¶ PohnX§Ä \s½ \bn¨psIm­ncn¡pIbpamWv. Ahsc \mw ]n´pScp¶tXm A\v[ambÃ. ASnkvYm\]cambmWv. B ASnkvYm\§fnehÀ \n¡p¶ Imew \mw AhtcmsSm¸ap­mhpw. Asæn AhÀ AhcpsS hgn¡v t]mIpw. \mw \½psS hgn¡pw. C{X EPphmWv \½psS \ne]msS¦n hgnh¡nse FÃm A]i_vZ§sfbpw \ap¡v AhKWn¡mw. BZÀi hnip²nbpsS ]m¡Sen sN¶ptNcmw. 







പ്രവാസത്തിന്റെ തിരക്കിനിടയില്‍ ..
നഷ്ടമായിപ്പോകുന്ന നന്‍മകള്‍ വീണ്ടെടുക്കാന്‍.. നിങ്ങളെ സഹായിക്കുന്നു...
കേരളാ ഇസ്ലാമിക് ക്ലാസ് റൂം. 
അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പഠിക്കാം.. വിവാദ വിഷയങ്ങളില്‍ സംശയം ദൂരീകരിക്കാം. പഠന കാലത്തിനു ശേഷം കൈ വിട്ടു പോയ അറിവുകള്‍  തിരിച്ചെടുക്കാം..
ആദര്‍ശ രംഗത്തെ അനന്യ സുന്ദരമായ ഈ  സൌഹൃദ ശ്രേണിയില്‍ കണ്ണി ചേരാം..  
വിശുദ്ധ ഖുര്‍ ആന്‍ പാരായണ ശാസ്ത്രം പഠിച്ചു തെറ്റ് കൂടാതെ ഒതാം.  ദുരര്‍ഥങ്ങളിലും ദുര്‍വ്യാഖ്യാനങ്ങളിലും പെടാതെ, ആധികാരിക തഫ്സീര്‍ പഠനത്തിലൂടെ വിശുദ്ധ ഖുര്‍ ആന്‍ പഠനത്തിനു  "തഫ്സീര്‍ ക്ലാസ് ". മലയാളം, ഇംഗ്ലീഷ് ഖുര്‍ആന്‍ ക്ലാസുകള്‍....  നിത്യ ജീവിതത്തിലെ ഏതേതു വിഷയങ്ങളിലും, ഒരു സത്യ വിശ്വാസി അനുവര്‍ത്തിക്കേണ്ടതും അകലം പാലിക്കേണ്ടതും കൃത്യമായി മനസിലാക്കാം. ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനത്തിനു "ഫിഖ്ഹു ക്ലാസ്".
വഹാബി, മൌദൂദി തബ് ലീഗാദി ബിദഈ കക്ഷികള്‍ക്കും, ചെകനൂരി, ഖാദിയാനി തുടങ്ങി  മതഭ്രഷ്ടര്‍ക്കും, വ്യാജ തരീഖത് കാര്‍ക്കും മറുപടി പറയുന്നു.. സുന്നത്ത് ജമാഅത്ത്  പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ "ആദര്‍ശ പഠനം".
വ്യാജ കേശവുമായി ആത്മീയ ചൂഷണം നടത്തുന്ന വിഘടിത വിഭാഗത്തിന്റെ തനി നിറം തുറന്ന് കാട്ടുന്ന "വാദം-പ്രതിവാദം" ... 
ഹദീസ് ക്ലാസ്, 'ചരിത്ര പാത",അറബി ഭാഷാ പഠനം, ജുമുഅ ദിന പ്രത്യേക പരിപാടി "വെള്ളിപ്രഭ",   "നഹാവന്ദ് പടയോട്ടം"  വിപരീത പ്രശ്നോത്തരി, "ഫാമിലി ക്വിസ് മത്സരം", സര്‍ഗ്ഗ ശേഷിയുടെ ഇസ്ലാമിക ബോധനം " ഇശല്‍ മാലികാ". മാപ്പിളപ്പാട്ടുകളും കവിതകളും ധന്യമാക്കുന്ന സര്‍ഗ്ഗ സംഗമങ്ങളും, പ്രാസ്ഥാനിക ചിന്തകളുമായി ഓപ്പണ്‍ ഫോറം.
"സമസ്ത" സ്ഥാപനങ്ങള്‍ പോഷക ഘടകങ്ങള്‍ സമ്മേളന തത്സമയങ്ങള്‍, നാട്ടില്‍ നിന്നും പ്രവാസ ലോകത്ത് നിന്നും ഉസ്താദുമാരുടെയും നേതാക്കളുടെയും പ്രത്യേക അഭിമുഖങ്ങള്‍, ആനുകാലിക  സംഭവ വികാസങ്ങളില്‍  ചര്‍ച്ചകള്‍ .. ഇനിയും ഒരുപാട് വിശേഷങ്ങളുമായി .. നിങ്ങള്‍ക്കായി തുറന്ന് വെച്ച വിജ്ഞാന ജാലകം .. വിരല്‍ തുമ്പിലൊരു വിജ്ഞാന ജാലകം. 
സ്വാഗതം.. കേരള ഇസ്ലാമിക് ക്ലാസ് റൂമിലേക്ക്‌. 

സമസ്ത സമ്മേളനത്തോടനുബന്ധിച്ചു ഒരു ഇലക്ട്രോണിക് സപ്ലിമെന്റ് സമര്‍പ്പിക്കുകയാണ് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്‍ത്തകരുടെ ജിദ്ദയിലെ കൂട്ടായ്മ " ഖാഫില ജിദ്ദ ". ഏതാനും പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മാത്രമേ ഇതില്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടുള്ളൂ. ധാരാളം പേര്‍ ഇനിയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. 
ആശംസകളും പ്രാര്‍ത്ഥനകളുമായി ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചെയര്‍മാന്‍, അഭിവന്ദ്യരായ ഉസ്താദുമാര്‍, ഈ സംരംഭവുമായി സഹകരിച്ച എല്ലാ സഹോദരങ്ങള്‍ക്കും നന്ദി അറിയിക്കുന്നു..

ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമില്‍ പ്രവേശിക്കാന്‍.
    follow these steps
    1 നിങ്ങളുടെ സിസ്റ്റത്തില്‍ Beyluxe messenger install ചെയ്യുക.
    2 messenger open ചെയ്തു ലോഗിന്‍ വിന്‍ഡോയില്‍ sign up ചെയ്യുക.
    3 നിങ്ങളുടെ user & password ഉപയോഗിച്ച് login ചെയ്യുക.
    4 ശേഷം വരുന്ന വിന്‍ഡോയില്‍ action – join chat room- ക്ലിക്ക് ചെയ്യുക.
    5 ഇനി വരുന്ന വിന്‍ഡോയില്‍ നിന്ന് Asia, Pacific, Oceania- യില്‍ ക്ലിക്ക് ചെയ്യുക.
    6 India ക്ലിക്ക്  ചെയ്താല്‍ വലതു ഭാഗത്ത്‌ റൂം ലിസ്റ്റ് കാണാം.
    7 ലിസ്റ്റില്‍ നിന്ന് “kerala-islamic-class-room®©” സെലക്ട്‌ ചെയ്യുക.
    ഇപ്പോള്‍ നിങ്ങള്‍ SKSSF ഒഫീഷ്യല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍ പ്രവേശിച്ചു കഴിഞ്ഞു.



Sunday, February 19, 2012

"ഖാഫില ജിദ്ദ " ഇ- സപ്ലിമെന്റ്



assalamu alaikum
പ്രിയരെ
സമസ്ത സമ്മേളനത്തോടനുബന്ധിച്ചു സമ കാലികങ്ങളില്‍ സുപ്ലിമെന്റുകള്‍ വരാനിരിക്കുന്നു. സമസ്തയുടെ കീഴ് ഘടകങ്ങളും പോഷക സംഘടനകളും നാട്ടിലും പ്രവാസ ലോകത്തുമായി പുറത്തിറക്കുന്ന സപ്ലിമെന്റുകളില്‍ നിന്നും വ്യത്യസ്തമായ ഒരു സപ്ലിമെന്റ് ആണ് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്‍ത്തകരുടെ ജിദ്ദാ സൌഹൃദ കൂട്ടായ്മ "ഖാഫില ജിദ്ദ " ഒരുക്കുന്നത്. പ്രവര്‍ത്തന മണ്ഡലം ഇലക്ട്രോണിക് മാധ്യമ രംഗമായത് കൊണ്ട് തന്നെ ഒരു ഇ- സപ്ലിമെന്റ് എന്ന ആശയമാണ് നാം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സംരംഭവുമായി സഹകരിക്കാന്‍ താങ്കള്‍ക്കു സാമ്പത്തിക ചെലവുകള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. നമ്മുടെ വെബ് സൈറ്റിലും, പതിനായിരക്കണക്കിനു അംഗങ്ങള്‍ ഉള്ള നമ്മുടെ  ഇ-മെയില്‍ ഗ്രൂപ്പുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപ്പുകളിലും പ്രചരണം ലക്ഷ്യമിട്ട് തയാറാക്കുന്ന പ്രത്യേക സപ്ലിമെന്റ് താങ്കള്‍ക്കു നേരിട്ടും അയച്ചു തരുന്നതാണ് . സമ്മേളനത്തില്‍ നേരില്‍ പങ്കെടുക്കാന്‍ കഴിയാത്ത മഹാ ഭൂരിപക്ഷം വരുന്ന നമുക്ക് സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ വേണ്ടി തയാറാക്കുന്ന ഇ - സപ്ലിമെന്റില്‍ ചേര്‍ക്കാന്‍ താങ്കളുടെ ഒരു ചിത്രം അയച്ചു തരിക മാത്രമാണ് ഇപ്പോള്‍ താങ്കള്‍ ചെയ്യേണ്ടത്. 
എല്ലാ നന്മകളും നേരുന്നു. 
സ്നേഹ പൂര്‍വ്വം 
ഖാഫില ജിദ്ദ പ്രവര്‍ത്തകര്‍. 

regards

MASNAWI

Wednesday, February 15, 2012


പ്രിയ സുഹൃത്തെ,
പ്രവാസത്തിന്റെ തിരക്കിനിടയില്‍ ..
നഷ്ടമായിപ്പോകുന്ന നന്‍മകള്‍ വീണ്ടെടുക്കാന്‍.. നിങ്ങളെ സഹായിക്കുന്നു...
കേരളാ ഇസ്ലാമിക് ക്ലാസ് റൂം. 
അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പഠിക്കാം.. വിവാദ വിഷയങ്ങളില്‍ സംശയം ദൂരീകരിക്കാം.
പഠന കാലത്തിനു ശേഷം കൈ വിട്ടു പോയ അറിവുകള്‍  തിരിച്ചെടുക്കാം..
ആദര്‍ശ രംഗത്തെ അനന്യ സുന്ദരമായ ഈ  സൌഹൃദ ശ്രേണിയില്‍ കണ്ണി ചേരാം..  
വിശുദ്ധ ഖുര്‍ ആന്‍ പാരായണ ശാസ്ത്രം പഠിച്ചു തെറ്റ് കൂടാതെ ഒതാം.  ദുരര്‍ഥങ്ങളിലും ദുര്‍വ്യാഖ്യാനങ്ങളിലും പെടാതെ, ആധികാരിക തഫ്സീര്‍ പഠനത്തിലൂടെ വിശുദ്ധ ഖുര്‍ ആന്‍ പഠനത്തിനു  "തഫ്സീര്‍ ക്ലാസ് ". മലയാളം, ഇംഗ്ലീഷ് ഖുര്‍ആന്‍ ക്ലാസുകള്‍....  നിത്യ ജീവിതത്തിലെ ഏതേതു വിഷയങ്ങളിലും, ഒരു സത്യ വിശ്വാസി അനുവര്‍ത്തിക്കേണ്ടതും അകലം പാലിക്കേണ്ടതും കൃത്യമായി മനസിലാക്കാം. ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനത്തിനു "ഫിഖ്ഹു ക്ലാസ്".
വഹാബി, മൌദൂദി തബ് ലീഗാദി ബിദഈ കക്ഷികള്‍ക്കും, ചെകനൂരി, ഖാദിയാനി തുടങ്ങി  മതഭ്രഷ്ടര്‍ക്കും, വ്യാജ തരീഖത് കാര്‍ക്കും മറുപടി പറയുന്നു.. സുന്നത്ത് ജമാഅത്ത്  പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ "ആദര്‍ശ പഠനം".
വ്യാജ കേശവുമായി ആത്മീയ ചൂഷണം നടത്തുന്ന വിഘടിത വിഭാഗത്തിന്റെ തനി നിറം തുറന്ന് കാട്ടുന്ന "വാദം-പ്രതിവാദം" ... 
ഹദീസ് ക്ലാസ്, 'ചരിത്ര പാത",അറബി ഭാഷാ പഠനം, ജുമുഅ ദിന പ്രത്യേക പരിപാടി "വെള്ളിപ്രഭ",   "നഹാവന്ദ് പടയോട്ടം"  വിപരീത പ്രശ്നോത്തരി, "ഫാമിലി ക്വിസ് മത്സരം", സര്‍ഗ്ഗ ശേഷിയുടെ ഇസ്ലാമിക ബോധനം " ഇശല്‍ മാലികാ". മാപ്പിളപ്പാട്ടുകളും കവിതകളും ധന്യമാക്കുന്ന സര്‍ഗ്ഗ സംഗമങ്ങളും, പ്രാസ്ഥാനിക ചിന്തകളുമായി ഓപ്പണ്‍ ഫോറം.
"സമസ്ത" സ്ഥാപനങ്ങള്‍ പോഷക ഘടകങ്ങള്‍ സമ്മേളന തത്സമയങ്ങള്‍, നാട്ടില്‍ നിന്നും പ്രവാസ ലോകത്ത് നിന്നും ഉസ്താദുമാരുടെയും നേതാക്കളുടെയും പ്രത്യേക അഭിമുഖങ്ങള്‍, ആനുകാലിക  സംഭവ വികാസങ്ങളില്‍  ചര്‍ച്ചകള്‍ .. ഇനിയും ഒരുപാട് വിശേഷങ്ങളുമായി .. നിങ്ങള്‍ക്കായി തുറന്ന് വെച്ച വിജ്ഞാന ജാലകം .. വിരല്‍ തുമ്പിലൊരു വിജ്ഞാന ജാലകം. 
സ്വാഗതം കേരള ഇസ്ലാമിക് ക്ലാസ് റൂമിലേക്ക്‌. 

ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമില്‍ പ്രവേശിക്കാന്‍.

    follow these steps
    1 നിങ്ങളുടെ സിസ്റ്റത്തില്‍ Beyluxe messenger install ചെയ്യുക.
    2 messenger open ചെയ്തു ലോഗിന്‍ വിന്‍ഡോയില്‍ sign up ചെയ്യുക.
    3 നിങ്ങളുടെ user & password ഉപയോഗിച്ച് login ചെയ്യുക.
    4 ശേഷം വരുന്ന വിന്‍ഡോയില്‍ action – join chat room- ക്ലിക്ക് ചെയ്യുക.
    5 ഇനി വരുന്ന വിന്‍ഡോയില്‍ നിന്ന് Asia, Pacific, Oceania- യില്‍ ക്ലിക്ക് ചെയ്യുക.
    6 India ക്ലിക്ക്  ചെയ്താല്‍ വലതു ഭാഗത്ത്‌ റൂം ലിസ്റ്റ് കാണാം.
    7 ലിസ്റ്റില്‍ നിന്ന് “kerala-islamic-class-room®©” സെലക്ട്‌ ചെയ്യുക.
    ഇപ്പോള്‍ നിങ്ങള്‍ SKSSF ഒഫീഷ്യല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍ പ്രവേശിച്ചു കഴിഞ്ഞു.

Monday, February 13, 2012

മുസ്ലിം കൈരളിയുടെ നവോഥാനം സമസ്തയ്ടെ സംഭാവന



മുസ്ലിം ലോകത്തിനു മാതൃകയാകും വിധം സമകാലിക മുസ്ലിം കൈരളിയെ വളര്‍ത്തിയെടുത്തതില്‍ സമസ്തകേരള ജം ഇയത്തുല്‍ ഉലമയുടെ സേവനം അനുപമമാണെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ് വി പറഞ്ഞു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി, ജിദ്ദാ എസ് വൈ എസ് സംയുക്തമായി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ അനൈക്യങ്ങള്‍ക്കപ്പുറത്ത്,  സമസ്തയുമായി മുറിച്ചു മാറ്റാനാകാത്ത ഒരു ബന്ധമാണ്  കേരളത്തിലെ  മുസ്ലിം സമൂഹത്തിനുള്ളത്. ഇസ്ലാമിക ചരിത്രത്തോളം പഴക്കമുള്ള കേരളീയ മുസ്ലിം പാരമ്പര്യം കാത്തു സൂക്ഷിക്കാനും, സമാധാനത്തിന്റെ സന്ദേശം പകര്‍ന്നു കൊടുക്കാനും സാധിച്ചത് കൊണ്ടാണ് ഈ സ്വീകാര്യത നേടിയെടുക്കാന്‍ സമസ്തക്ക്‌ കഴിഞ്ഞത്. ആത്മീയ ചൂഷണങ്ങള്‍ എന്ത് വിലകൊടുത്തും സമസ്ത പ്രതിരോധിച്ചിട്ടുണ്ടെന്നും ഇസ്ലാമിക മൂല്യങ്ങളോടും സത്യത്തോടുമാണ്  സമസ്തയുടെ പ്രതിബദ്ധത എന്നും, സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി കൂടി ആയ നദ് വി വ്യക്തമാക്കി.
ജിദ്ദ ഷറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന  സമ്മേളനത്തില്‍ ജിദ്ദാ ഇസ്ലാമിക് സെന്റര്‍ ഡോക്ടര്‍ ബഹാ ഉദ്ദീന്‍ നദ്വിക്ക്  ഏര്‍പ്പെടുത്തിയ ഉപഹാരം അല്‍ നൂര്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അബ്ദുല്‍ അലി സമര്‍പ്പിച്ചു. സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ സെഷനില്‍ ടി.എച് ദാരിമി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ്  സഹല്‍ തങ്ങള്‍, കെ.പി.മുഹമ്മദ്‌ കുട്ടി സാഹിബ്, അബു ബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ ബാരി ഹുദവി, മുസ്തഫ ഹുദവി, അബ്ബാസ് ഹുദവി, നജ് മുദ്ദീന്‍ ഹുദവി, അബ്ദുല്ലാ ഫൈസി കൊളപ്പറമ്പ്   തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
ഉച്ചക്ക് ശേഷം നടന്ന സമ്മേളന പ്രചാരണ സെഷന്‍  മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്തു.  സല്‍മാന്‍ അസ്ഹരി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി,  എന്നിവര്‍ വിവിധ വിഷയങ്ങളില്‍  പ്രഭാഷണം നടത്തി. അബ്ദുന്നാസര്‍ അരക്കു പറമ്പ് പ്രകീര്തന ഗാനം ആലപിച്ചു .
ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി സെക്രട്ടറി എം എ കോയ മുന്നിയൂര്‍ സ്വാഗതം ആശംസിച്ചു.

Thursday, February 2, 2012

"സമസ്ത വഴിയും വികാരവും" ടി എച് ദാരിമിയുടെ സീ ഡി പ്രകാശനം



സമസ്ത സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി  ജിദ്ദാ എസ്. വൈ. എസ്  പുറത്തിറക്കിയ സീ ഡി  പ്രകാശനം അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാടിനു  നല്‍കി  സയ്യിദ് സഹല്‍ തങ്ങള്‍  നിര്‍വഹിക്കുന്നു. 
മുസ്ലിം കൈരളിയുടെ ഗത കാല ചരിത്രവും,  ഇസ്ലാമിക പാരമ്പര്യവും സമസ്തയുടെ മഹിത പാതയും അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന "സമസ്ത വഴിയും വികാരവും" എന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പ്രഭാഷണം ഒരു പക്ഷെ, കേരളത്തിന്‌ പുറത്തു, സമസ്ത  സമ്മേളന പ്രചാരണ രംഗത്തെ ഏറ്റവും വിലപ്പെട്ട സംരംഭമായിരിക്കും. 
ജിദ്ദയിലെ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക  രംഗങ്ങളിലെ നിറ സാന്നിധ്യമായ പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥ കര്‍ത്താവുമായ മുഹമ്മദ്‌ ടി.എച് ദാരിമി ആണ്  "സമസ്ത വഴിയും വികാരവും" എന്ന ഈ പ്രഭാഷണം നിര്‍വഹിച്ചിരിക്കുന്നത്.
സമസ്തയും, കാലാകാലങ്ങളിലെ ബോധന രീതി ശാസ്ത്രവും, സാമൂഹ്യ പരിവര്‍ത്തനങ്ങളുടെ കാലൊച്ച  കാതോര്‍ത്തു,  ശ്രോതാക്കളെ ജിജ്ഞാസയോടെ, പ്രതിപാദ്യ  വിഷയത്തില്‍ തനിക്കൊപ്പം സഞ്ചരിക്കാന്‍,  ഈ വീഡിയോ പ്രഭാഷണത്തിലൂടെ ദാരിമി ഒരുക്കുന്ന വശ്യമായ ചരിത്ര കഥനം ഒരുക്കുന്നതായി പ്രതികരണങ്ങള്‍ വിലയിരുത്തുന്നു. 
ഒന്നാം ഘട്ടം ആയിരം കോപ്പികള്‍ സൌജന്യമായി വിതരണം ചെയ്ത  ജിദ്ദാ എസ്, വൈസ്. എസ്  പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചു വീണ്ടും സൌജന്യ വിതരണത്തിനായി കോപ്പികള്‍ തയാറാ ക്കുകയാണ്.

-------------
ഉസ്മാന്‍ എടത്തില്‍ 

Sunday, January 29, 2012

കെ.ടി ഉസ്താദ് സ്മരണീയനാകുന്നത്




കെ.ടി ഉസ്താദ് സ്മരണീയനാകുന്നത് ആത്മാര്‍ഥതയുടെ നിസ്തുല മാതൃക എന്ന നിലയിലാണ് .   
മത ഭൌതിക സമന്വയ വിദ്യാഭ്യാസത്തിന്റെ അനുപേക്ഷണീയത തിരിച്ചറിഞ്ഞ്,  നിരന്തര പ്രയത്നത്തിലൂടെ സ്വയം സമര്‍പ്പിത ജീവിതം കൊണ്ട്  പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സമുച്ചയങ്ങള്‍, കേരളീയ മുസ്ലിം സമൂഹത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് കര്‍മ സാക്ഷിയായി സമസ്തയുടെ നേതൃത്വത്തിലൂടെ സാധ്യമാക്കിയ  ധൈഷണിക മുന്നേറ്റം,  എല്ലാറ്റിനും പിന്നില്‍  ഉറച്ച ആത്മ വിശ്വാസവും പങ്കിലപ്പെടാത്ത ഒരു  വിശുദ്ധ വ്യക്തിത്വത്തിന്റെ സ്വീകാര്യതയുമായിരുന്നു എന്നു ടി.എച് ദാരിമി അനുസ്മരിച്ചു.
മാനു മുസ്ലിയാരുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന കഥാകൃത്ത്‌ അബു ഇരിങ്ങട്ടിരി നടത്തിയ  "പുസ്തക പരിചയം" സദസ്സിനു ഒരു നവ്യാനുഭവമായി.

Saturday, January 28, 2012

മതേതരത്വം സംരക്ഷിക്കാന്‍ സൌഹൃദങ്ങള്‍ ശക്തിപ്പെടണം . പ്രൊഫസര്‍ അബ്ദുല്‍ അലി.



nURRaHukLuef par©rYmu- 2ÆYyiel mEtrtrtVmaz\ 29u kazu9 vikasNLiEl6\ 2ÆYa rajYe8 ekaeH8ic/et9uM 2tin\ 3O{jjvuM oajssuM n}kiyt\ viviX jnviBagN]6ifyi} nilni9iru9 sOh~xmaez9uM `pmuK cri`tkarnuM pi 4s\ 4M o EkaELj\ mu[ cri`tviBagM tlvnuM 1} nU{ 2[R{naWz} s\kU] `pi[si„lumay epaPs{ 4M 1b\xu} 1li 1Bi`paye„7u. Ri„b|ik\ xinacrzE8afnubn\Xic/\ ji“a 2s\lamik\ es[R{ sMGfi„ic/ mnuWYjalik 3x\GafnM ecy\tu sMsari6ukyayiru9u 1E“hM. 2) aM nURRaHie[R 1vsan xwkN] mut} 3Hayi8ufNiy v{gIy 1sVs\tTk] vliy BIWziyaez9uM ElakrajYNELaefa„em8anu- 2ÆYyuef nYaymay `wmNeL 1t\ `ptikUlmayi baXi6uem9uM 1E“hM pRQu.
ej e4 si Eka_oa{diEnRR{ 3eebxul|a tN] EmlaRRUrie[R AXY=tyi} nf9 pripafiyi} dyRk\f{ fi 4c/\ xarimi viWymvtri„ic/u. 1bUb6{ 1ri`©, 3s\ma[ 2riNa7iri, slim 1[vri tufNiyv{ `psMgic/u. EkrL 2s\lamik\ k|as\RUM 1diminis\E`fRR{ 3s\ma[ 4f8i} `ptij\q ecal|ie6afu8u. basiM vliyk8ie[R Ent~tV8ilu- 1} nU{ gayksMGM ExwBk\tiganN] 1vtri„ic/u. 4k\sikYU7Iv\ em©{ 1b\xu} 1sIs\ pR„U{ sVagtvuM nºiyuM pRQu.

Sunday, January 22, 2012

" കഥ പറയുന്ന വഴിയോരങ്ങള്‍ "



മത ഭൌതീക സമന്വയ വിദ്യാഭ്യാസത്തിന്റെ അനിവാര്യത  തന്റെ ദീര്‍ഘ വീക്ഷണത്തിലൂടെ  ബോധ്യപ്പെടുത്തിയ  ഒരു കര്‍മ യോഗിയുടെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്ന പ്രവിശാലമായ ദാരുന്നജാത്ത് കാമ്പസ് ഇന്ന് അതിന്റെ ,മുപ്പത്തി ത്തി ആറാം സമ്മേളനത്തിന്റെ നിറവിലാണ്. പ്രവാസ ലോകത്തെ വിവിധ  ദാറുന്നജാത്ത് കമ്മിറ്റികള്‍ സമ്മേളന പ്രചാരണ രംഗത്ത്‌ സജീവമാണ് . നാനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍. 
അക്ഷര സ്നേഹിയുടെ ഓര്‍മകളില്‍ ഒരു കനപ്പെട്ട പുസ്തകം സമര്‍പ്പിച്ചു കൊണ്ട് ഈ സമ്മേളനം ഒരു  അവിസ്മരണീയ സംഭവമാക്കി മാറ്റുകയാണ് ജിദ്ദാ കമ്മിറ്റി. കെ.ടി. മാനു നുസ്ലിയാരുടെ സൗദി യാത്രകള്‍ " കഥ പറയുന്ന വഴിയോരങ്ങള്‍ " എന്ന പേരില്‍ പുസ്തക രചന നിര്‍വഹിച്ചിട്ടുള്ളത് പ്രശസ്ത ചിന്തകനും പണ്ഡിതനുമായ ടി.എച് ദാരിമി യാണ് . ദാറുന്നജാത്ത് സമ്മേളനത്തില്‍ വെച്ചു നാട്ടിലും  ജിദ്ദയിലും പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകത്തില്‍ ഇതു വരെ എഴുതപ്പെടാത്ത  മാനു മുസ്ലിയാരുടെ കാഴ്ചപ്പാടുകള്‍ കൂടി ഉള്‍ക്കൊള്ളുന്നു എന്ന സവിശേഷത കൂടി ഉള്ളതായി പ്രസാധകര്‍ അവകാശപ്പെടുന്നു.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമം ഇന്ന് ദാറുന്നജാത്ത് എന്ന പേരിനൊപ്പം മലയാളികള്‍ ഉള്ളിടത്തെല്ലാം ചേര്‍ത്ത് പറയപ്പെടുമ്പോള്‍  അത് മുസ്ലിം കേരളത്തിന്റെ മത വിദ്യാഭ്യാസ രംഗത്ത്‌ നീണ്ട പതിറ്റാണ്ടുകള്‍ തിളങ്ങി നിന്ന മഹാ പണ്ഡിതന്‍  കെ.ടി മാനു മുസ്ലിയാരുടെ സ്വപ്ന സാക്ഷാത്കാരമാണ്.