"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Sunday, October 28, 2012

"സകാത്ത് ഒരു ലളിത വായന"


പ്രമുഖ  പ്രഭാഷകനും പ്രഗല്‍ഭ പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട്  നു ഹാദിയ ജിദ്ദ ഒരുക്കിയ സ്വീകരണവും,  എസ്  വൈ എസ്  ജിദ്ദ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന "സകാത്ത് ഒരു ലളിത വായന" എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും സകാത്ത് കാമ്പയിന്‍ ഉദ്ഘാടനവും 1-11-2012 വ്യാഴം വൈകുന്നേരം 7 മണിക്ക് ശരഫിയ ഇംപാല  ഓഡി റ്റൊറി യത്തില്‍ നടക്കും.
ഉസ്താദ്‌ ടി എച്ച് ദാരിമി, നജ് മുദ്ദീന്‍ ഹുദവി എന്നിവര്‍ ചേര്‍ന്ന്‍  എഴുതിയ പുസ്തകം അബ്ദുസ്സമദ് പൂക്കൊട്ടോര്‍ പ്രകാശനം നിര്‍വ്വഹിക്കും.


   

Friday, October 12, 2012

" വീണ്ടും ഒരു ഹജ്ജ് കാലം " മൂന്നാം ഭാഗം

കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ "ഖാഫില ജിദ്ദാ " പ്രത്യേക പരിപാടി . "വഴിവെളിച്ചം" . ശബ്ദ ശില്പങ്ങള്‍ .. ഈ ആഴ്ചയിലെ വഴി വെളിച്ചത്തില്‍ " വീണ്ടും ഒരു ഹജ്ജ് കാലം " മൂന്നാം ഭാഗം.  ജിദ്ദാ ഇസ്ലാമിക് സെന്റര്‍ സാരഥി യും പ്രശസ്ത പണ്ഡിതനും ചിന്തകനും പ്രഭാഷകനും ഗ്രന്തകാരനുമായ ഉസ്താദ്‌ ടി. എഛ് ദാരിമി അതിഥി ആയി എത്തുന്നു.
കേരള ഇസ്ലാമിക് ക്ലാസ് റൂം "ചരിത്ര പാത" യിലൂടെയും, "മശാഇറുകളിലൂടെ" എന്നാ ഹജ്ജ് പ്രത്യേക പരിപാടിയിലൂടെയും ശ്രോതാക്കള്‍ക്ക് സുപരിചിതനായ ടി. എഛ്  ദാരിമി ഇസ്ലാമിക സാഹിത്യ രംഗത്ത് സമകാലി കങ്ങളിലൂടെ ശ്രദ്ധേയ സാനിധ്യമാണ് . യമാമ, ഹസ്‌റത്ത് ബിലാല്‍, ഉമ്മു അമ്മാറ , ഹരിത പാഠങ്ങള്‍ , സൈദു ബിന്‍ ഹാരിസ് , ഇസ്ലാമിക വ്യക്തിത്വം, സകാത്ത്, കഥ പറയുന്ന വഴിയോരങ്ങള്‍  തുടങ്ങി പ്രസിദ്ധീകരിക്കപ്പെട്ട പതിനഞ്ചിലധികം  ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇസ്ലാമിക ദ അവാ രംഗത്തും ജിദ്ദയിലെ പൊതു പ്രവര്‍ത്തന മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന ടി. എഛ് ദാരിമി കേരള ഇസ്ലാമിക് ക്ലാസ് റൂമിന് വേണ്ടി ഖാഫില ജിദ്ദ അവതരിപ്പിക്കുന "വഴി വെളിച്ചം" പരിപാടിയില്‍ മനസ്സ് തുറക്കുന്നു.
ഏവര്‍ക്കും സ്വാഗതം


Friday, October 5, 2012

സ്നേഹാദരങ്ങള്‍

പ്രിയ നായകന്‍റെ വേര്‍പാടില്‍ ഹൃദയ നൊമ്പരങ്ങളുമായി, സ്നേഹാദരങ്ങള്‍ ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ഥനകളുമായി സമര്‍പ്പിച്ച്  ഇസ്ലാമിക് സെന്ററില്‍  ഒത്തു കൂടിയ  വന്‍ ജനാവലി ഒരാത്മീയ സംഗമംതീര്‍ത്തു. ഇത് രാജാധി രാജനായ റബ്ബ് അവന്റെ അടിമകളില്‍  അത്യപൂര്‍വ്വം മഹാന്മാരായ ഇഷ്ട ദാസന്മാര്‍ക്ക് കനിഞ്ഞരുളുന്ന മഹാ സൌഭാഗ്യം.. പുണ്യ സമസ്തയുടെ  പതാക നെഞ്ചോട്‌ ചേര്‍ത്തു ദീനീ വൈജ്ഞാനിക രംഗത്ത്‌ അന്ത്യ നിനിഷങ്ങള്‍ വരെ നിറഞ്ഞു നിന്ന  റഈസുല്‍ ഉലമ ശൈഖുനാ കാളമ്പാടി ഉസ്താദിനെ അനുസ്മരിച്ചു കൊണ്ട് ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ജിദ്ദാ എസ് വൈ എസ്, ഖാഫില ജിദ്ദ പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ സദസില്‍ ശൈഖുനായുടെ പേരില്‍ മൂന്നു ഖതം ഏതാനും സമയത്തിനകം പാരായണം ചെയ്ത ശേഷമാണ് ദിക്ര്‍ ദുആ അനുസ്മരണ പരിപാടികളിലേക്ക് പ്രവേശിച്ചത്, അലി ഫൈസി മാനന്തേരി  പ്രാര്‍ഥനക്ക് നേത്രത്വം നല്‍കി. ടി.എച് ദാരിമി ഉസ്താദ് അധ്യക്ഷത വഹിച്ച സമ്മേളനം ജിദ്ദാ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി അബു ബക്കര്‍ ദാരിമി താമരശ്ശേരി  ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതമാശംസിച്ചു. ജിദ്ദയിലെ ഹുദവി കൂട്ടായ്മ "ഹാദിയ" ക്കു വേണ്ടി അബ്ദുല്‍ ബാരി ഹുദവി, ഖാഫില ജിദ്ദയെ പ്രതിനിധീകരിച്ച് ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . സയ്യിദ് സിറാജ് തങ്ങള്‍, സയ്യിദ് നബ് ഹാന്‍ തങ്ങള്‍ പാണക്കാട് , ഖാഫില ചെയര്‍മാന്‍  മുജീബ് റഹ് മാന്‍ റഹ്മാനി മൊറയൂര്‍,     കെ.എം.സി.സി ചെയര്‍മാന്‍ പഴേരി കുഞ്ഞി മുഹമ്മദ്‌ സാഹിബ്‌  , ജാഫര്‍ വാഫി, അബുബകര്‍ ദാരിമി ആലംപാടി, മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, മജീദ്‌ പുകയൂര്‍,  തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. നൌഷാദ് അന്‍ വരി   നന്ദി പ്രകാശിപ്പിച്ചു. 

ലൈവ്: അമീര്‍ ഇരിങ്ങല്ലൂര്‍, എന്‍ പി അബു ബക്കര്‍ ഹാജി,  അബ്ദുല്ല തോട്ടക്കാട്, നൌഷാദ്  അന്‍വരി, ജലീല്‍ എടപ്പറ്റ.