"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Wednesday, April 25, 2012

വിമോചന യാത്ര ഐക്യ ദാര്‍ഡ്യ സമ്മേളനം ജിദ്ദ.


സമസ്തയെ ധിക്കരിച്ചു സമാന്തരം സൃഷ്ടിക്കാന്‍ ശ്രമിച്ച കാന്തപുരം മുസ്ലിയാര്‍ , പ്രവാചക തിരുമേനി ( സ ) യുടെ വിശുദ്ദ ശരീര ഭാഗത്തിന് പോലും ഡ്യുപ്ലിക്കെറ്റ് ഇറക്കി, മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തെ  ചൂഷണം  ചെയ്യുന്ന കാപട്യം തുറന്ന് കാണിക്കാന്‍ എസ് കെ എസ് എഫ് നടത്തുന്ന വിമോചന യാത്ര പലരുടെ യും ഉറക്കം കെടുത്തുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമാണെന്നു എസ് കെ എസ് എഫ് സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം പറഞ്ഞു.
ജിദ്ദയില്‍ വിമോചന യാത്ര ഐക്യ ദാര്‍ഡ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഖ്റവിയ്യായ പണ്ഡിത ശ്രേഷ്ടര്‍ നേതൃത്വം നല്‍കുന്ന  സുന്നത്ത്‌ ജമാഅത്തിന്റെ ആധികാരിക ശബ്ദം സമസ്തയുടെ തണലില്‍ തന്റെ ഭൌതിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ കാന്തപുരം, ശംസുല്‍ ഉലമക്കു ആദര്‍ശം ചോര്‍ന്നു പോയെന്നും കണ്ണിയത്ത് ഉസ്താദിന് ബുദ്ധി ഭ്രമം ഭാവിച്ചു എന്നും ആക്ഷേപിച്ചു പുറത്തായപ്പോള്‍, സമസ്തയെ എക്കാലത്തും ഭയപ്പെട്ട ശക്തികള്‍ പണ്ഡിത വേഷത്തില്‍ തന്നെ സമസ്തയെ എതിര്‍ക്കാന്‍ ഒരാളെ കിട്ടിയ ആഹ്ലാദത്തിലായിരുന്നു. അത്തരം മത വിരുദ്ധ കേന്ദ്രങ്ങളാണ് കാന്തപുരത്തെ എക്കാലത്തും പ്രോത്സാഹിപ്പിച്ചത്. ആത്മീയതയുടെ മുഖം മൂടി ഇട്ടു നടത്തിയ അനേകം അണിയറ നാടകങ്ങള്‍ അറിയാതെ അകപ്പെട്ടവരാണ്  അണികളില്‍ മഹാ ഭൂരിപക്ഷവും. എന്നാല്‍ പകല്‍ പോലെ വ്യക്തമായ വ്യാജ കേശ  വിഷയത്തില്‍ ഒളിപ്പിച്ച  കോടികളുടെ കച്ചവട സാമ്രാജ്യ പദ്ധതിയും രഹസ്യ അജണ്ടകളും  കാന്തപുരത്തെ ശരിക്കും ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ് . അനു ദിനം കൂടാരം വിട്ടു പുറത്തു വരുന്ന സ്വന്തക്കാര്‍ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ മൂടി വെക്കാന്‍, ശ്രദ്ധ തിരിക്കാന്‍ ഒരു കേരള യാത്ര നടത്തിയത് കൊണ്ട് പറ്റുമെന്ന വിശ്വാസം മൌഡ്യമാണ്‌.  
ആത്മീയത വില്പന ചരക്കാകുമ്പോള്‍ മൌനം പാലിക്കാന്‍ സമസ്തക്ക്‌ കഴില്ലെന്നും
കാന്തപുരത്തെ സഹായിക്കുന്നവര്‍ ആരായാലും അവര്‍ സമസ്തയെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും അത്തരക്കാരെ തിരിച്ചറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധ ഉറവിടങ്ങള്‍ മതത്തില്‍ സ്വീകാര്യതയുടെ നിദാനം. ഡോക്ടര്‍ സുബൈര്‍ ഹുദവി.


 തി സൂക്ഷ്മമായ  അന്വേഷണങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രമാണ് മതത്തിന്റെ പ്രമാണങ്ങള്‍ ക്രോഡീകരിച്ച മഹാ മനീഷികള്‍ ഗ്രന്ഥ രചനകള്‍ക്ക് തൂലിക ചലിപ്പിച്ചതെന്നുംശുദ്ധ ഉറവിടങ്ങള്‍ തേടിയുള്ള ഇത്തരം അന്വേഷണങ്ങളാവണം എക്കാലത്തും മത വിഷയങ്ങളില്‍ സ്വീകാര്യതക്ക് നിദാനമാ കേണ്ടതെന്നും  ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി രജിസ്ട്രാര്‍ ഡോക്ടര്‍ സുബൈര്‍ ഹുദവി പറഞ്ഞു. കളങ്കിത സ്രോതസുകള്‍ തിരിച്ചറിയാനും ചൂഷണങ്ങളില്‍ നിന്നു സമൂഹത്തെ രക്ഷപ്പെടുത്താനും വൈകിയാല്‍ നഷ്ടമാകുന്നത് പവിത്രമായ വിശ്വാസത്തിന്റെ   അടിത്തറകളായിരിക്കും.

ആരാധനകള്‍ നല്‍കുന്ന ആത്മ സംസ്കരണത്തിന്റെ സൌരഭ്യംകര്‍മ മണ്ഡലങ്ങളില്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതത്തില്‍ ഉടനീളം നില നിര്‍ത്താന്‍ കഴിയണം. നിത്യ സമാധാനത്തിന്റെ വഴികളിലേക്ക് സമൂഹത്തെ ആകര്‍ഷിക്കാന്‍ വിശുദ്ധിയുടെ പരിമളത്തിനപ്പുറം മറ്റൊരു ശക്തിക്കുമാകില്ല. ജീവിതത്തിന്റെ സര്‍വ മേഖലകളിലും ഇസ്ലാം അനുശാസിക്കുന്നത് നന്മയുടെ നിശ്ചയങ്ങളാണെന്നും അറിവിന്റെ വെളിച്ചം പരത്താനും അധാര്‍മികതക്കെതിരെ ശബ്ദമുയര്‍ത്താനും ഓരോരുത്തരും തയ്യാരാണമെന്നും അദ്ദേഹം പറഞ്ഞു.

ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ ഹുദവി കൂട്ടായ്മ  "ഹാദിയ" ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ ഷറഫിയയില്‍ സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന വിമോചന യാത്ര ഐക്യദാര്‍ഡ്യ  സമ്മേളനം ടി.എച്.ദാരിമി ഉദ്ഘാടനം ചെയ്തു. 

എസ്. കെഎസ് എഫ് സംസ്ഥാന സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, അബുബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ ബാരി ഹുദവി,  നജ്മുദ്ദീന്‍ ഹുദവി , അലി മുസ്ലിയാര്‍, മുസ്തഫ അന്‍വരി  തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.

മുസ്തഫ ഹുദവി സ്വാഗതവും നൌഷാദ് അന്‍വരി മോളൂര്‍  നന്ദി യും രേഖപ്പെടുത്തി.

Friday, April 6, 2012

കലിമത്തു തു തൌഹീദിന്റെ വാഹകര്‍ തമ്മിലുള്ള സൌഹൃദം

കലിമത്തു തു തൌഹീദിന്റെ വാഹകര്‍ തമ്മിലുള്ള  സൌഹൃദം മാത്രമാണ്  ഭൌതിക താല്‍പര്യങ്ങളില്‍ നിന്നും മുക്തമായ യഥാര്‍ത്ഥ സ്നേഹമെന്നും, നൈമിഷികമായ ഐഹിക ജീവിതത്തില്‍ വിശുദ്ധ ദീനിന്റെ പ്രബോധന ദൌത്യത്തിന് വേണ്ടിയുള്ള സമര്‍പ്പണമാകണം ഓരോ പ്രവര്‍ത്തനങ്ങളുമെന്നും കേരള ഇസ്ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ഖാഫില ജിദ്ദ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. സുന്നത്ത് ജമാഅത്തിന്റെ സംഘ ശക്തിയായ സമസ്തക്ക്‌ മഹാന്മാരായ ആരിഫീങ്ങള്‍ അടിത്തറയിട്ടത്‌ പോലെ തന്നെ, ഇസ്ലാമിക ദ അവത്തിന്റെ സന്ദേശം ആധുനിക മാധ്യമങ്ങള്‍ വഴി നിര്‍വഹിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടതും ശൈഖുനാ അത്തിപ്പറ്റ  ഉസ്താദിനെ പോലെ ഉള്ള മഹാന്മാരുടെ നിര്‍ദേശത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിരുകളില്ലാത്ത ഈ ധന്യ സൌഹൃദം      അഹ് ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശ ബോധനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തമ സമൂഹത്തിന്റെ വക്താക്കളാണ്. വ്യത്യസ്ഥ ലക്ഷ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  അനേകം കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്ന പ്രവാസ ലോകത്ത് വേറിട്ട അനുഭവം തീര്‍ത്ത  ഖാഫില ജിദ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 
പാരത്രിക ചിന്തയില്‍ അധിഷ്ടിതമായ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുമെന്നും ആത്മ സംസ്കരണം ഘട്ടം ഘട്ടമായി സ്വ ജീവിതത്തില്‍ പ്രാവര്‍ത്തികമാകിയാവണം നാം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്നും ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ റഹ്മാനി പറഞ്ഞു. 
ഇസ്ലാമിക മൂല്യങ്ങള്‍ അവമാതിക്കപ്പെടുന്ന ആധുനിക സമൂഹത്തില്‍ നേരിന്റെ പക്ഷത്തു നിന്നു സത്യമാര്‍ഗ്ഗം കാണിച്ചു കൊടുക്കാന്‍ സമസ്തയുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂം കാലത്തിന്റെ വിളി കേട്ട് ദൌത്യ രംഗത്തിറങ്ങിയ മഹത്തായ സംരംഭങ്ങളുടെ ഭാഗമാണെന്നും, ഇ - ദവാ രംഗത്ത്‌  ഒട്ടനേകം സാധ്യതകള്‍ നില നില്‍ക്കുന്നുണ്ടെന്നും,  കാലിക പ്രസക്തമായ പ്രബോധന ശൈലി ഇസ്ലാമിക ലോകത്തെങ്ങുമുള്ള പണ്ഡിത സമൂഹം ഏറ്റെടുത്ത് തുടങ്ങിയത് ശുഭോ ദര്ക്കമാനെന്നും ടി എഛ് ദാരിമി ഉദ് ബോധിപ്പിച്ചു. ദ അവാ രംഗത്തെ ഇ- സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.