"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Friday, September 13, 2013

സുശക്തമായ ഐശ്വര്യം വിജ്ഞാനത്തിലൂടെ. സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്



ഇൽമിന്റെ മഹത്വം ഉൾക്കൊണ്ട് ജീവിതത്തിൽ മുഴുവൻ മേഖലകളിലും തികഞ്ഞ സൂക്ഷമത പുലർത്തുകയും, അനുഗ്രഹങ്ങളിൽ അതി പ്രധാനമായ  ആരോഗ്യവും ഒഴിവും ഉപയുക്തമാക്കാൻ ജാഗ്രത പാലിക്കണമെന്നും സമസ്ത ജനറൽ  സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് ഉദ്ബോധിപ്പിച്ചു. 
സുശക്തമായ ഐശ്വര്യം വിജ്ഞാനത്തിലൂടെ മാത്രമാണു സാധ്യമാകുക.ഇന്നത്തെ ജീവിത സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് കണ്ണിയത്ത് ഉസ്താദിനെ പോലുള്ള മഹാന്മാർ ഒട്ടേറെ ത്യാഗങ്ങൾ അനുഭവിച്ചാണ് വൈജ്ഞാനിക രംഗത്തെ അത്യുന്നത പദവികളിൽ എത്തിയത്. ജീവിത വിശുദ്ധി ഉള്ക്കൊണ്ട് വിജ്ഞാന സമ്പാദനത്തിന് വേണ്ടി സർവ്വം സമർപ്പിച്ചപ്പോൾ പൂർവീകരായ പണ്ഡിത മഹത്തുക്കളെ ഐശ്വര്യം  തേടി എത്തിയതു ചരിത്ര സത്യമാണ്.
ഇല്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരായാലും, പ്രവാസ ലോകത്ത് ഏതു ജോലികളിൽ എര്പ്പെട്ടവാരായാലും, സമസ്തയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേരുകയും  അറിവനുസരിച്ച് അമലുകളിൽ  കൃത്യത പാലിക്കുകയും ചെയ്യണമെന്നും ശൈഖുനാ ആഹ്വാനം ചെയ്തു.

കേരള ഇസ്ലാമിക് ക്ലാസ് റൂം ശ്രോതാക്കളുടെ  ഓണ്‍ലൈൻ  കൂട്ടായ്മ ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച ടി എച് ദാരിമിയുടെ "വഴിവെളിച്ചം" പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു. ശൈഖുനാ
സമസ്ത കേരള ഇസ്ലാമിക് സെന്റർ ജിദ്ദാ സെൻട്രൽ കമ്മിറ്റി ഓഡിറ്റൊറിയത്തിൽ,  തങ്ങളുടെ പ്രിയ നേതാവിനെ നേരിൽ  കാണാനും ഉസ്താദ്  നേതൃത്വം നല്കിയ പ്രത്യേക  പ്രാര്തനയിൽ പങ്കെടുക്കാനും തിങ്ങി നിറഞ്ഞ സദസ്  ആത്മീയാനുഭൂതിയുടെ നിറക്കാഴ്ചയായി.
യ്യിദ് സഹൽ തങ്ങൾക്കു ചെറുശ്ശേരി ഉസ്താദിൽ നിന്ന് പുസ്തകം എറ്റു  വാങ്ങി.

സയ്യിദ് ഉബൈദുല്ല തങ്ങളുടെ അധ്യക്ഷതയിൽ ചേര്ന്ന സംഗമം  ടി എച്ച് ദാരിമി  ഉദ്ഘാടനം ചെയ്തു.
ഉസ്മാൻ ഇരിങ്ങാട്ടിരി പുസ്തക പരിചയം നടത്തി.
മുജീബ് റഹ്മാൻ റഹ്മാനി സ്വാഗതമാശംസിച്ചു.
എസ് .വൈ.എസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ അബൂബക്കർ ദാരിമി താമരശ്ശേരി,    
ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി കരീം ഫൈസി കീഴാറ്റുർ, മുസ്തഫ ബാഖവി ഊരകം, അബ്ദുള ഫൈസി കൊളപ്പറമ്പ്, അലി മൗലവി നാട്ടുകൽ, റസാഖ്  മാസ്റ്റർ,സി.കെ.ശാകിർ, മജീദ്‌ പുകയൂർ ആശംസകൾ അർപ്പിച്ചു.

No comments:

Post a Comment