"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Thursday, November 21, 2013

അനുസ്മരണം. ഖത്മുൽ ഖുർആൻ

പണ്ഡിത തറവാട്ടിലെ കാരണവർ, സമസ്തയുടെ കേന്ദ്ര മുശാവറയിൽ സമുന്നത നേത്രത്വം, അനേകം മഹല്ലുകളിലെ ഖാദി, പരസഹസ്രം പണ്ഡിതരുടെ ഗുരു വര്യൻ,  സ്നേഹ സാന്ത്വന സ്പർശമായി നിർണ്ണായക ഘട്ടങ്ങളിൽ സമസ്തയുടെ ഖാദിമീങ്ങൾക്ക്  തണലായി നിന്ന ശൈഖുനാ  പാറന്നൂര്  ഉസ്താദ്  വിട വാങ്ങുമ്പോൾ, ഒര്മ്മയാകുന്നത്  വ്യക്തി ജീവിതത്തിലും പൊതു രംഗത്തും ഒരു പോലെ അനുകരണീയ മാതൃക തീരത്ത്  സൂക്ഷ്മത പാലിച്ച  വിശുദ്ധ വ്യക്തിത്വവും  ഉഖ്രവിയ്യായ പണ്ഡിത നിരയിലെ മഹാ പ്രതിഭയുമാണ്.
കോഴിക്കോട് ജില്ലയിലെ പാറന്നൂർ എന്ന പ്രദേശം തന്നെ പ്രശസ്തമാകുന്നത്  പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍  എന്ന ഉസ്താദിന്റെ നാമത്തിലൂടെയാണ്. 
കത്തറമ്മൽ,  കാസര് കോട് ദേളി സഅദിയ, ചാലിയം, മടവൂര് സി എം മഖാം തുടങ്ങി നിരവധി സ്ഥലങ്ങളിൽ  ഉസ്താദിന്റെ ദര്സു കളിൽ നിന്നും ഇല്മു നേടിയ പര സഹസ്രം പണ്ഡിതർ ഉള്പ്പെടെ വലിയൊരു  ശിഷ്യ സമ്പത്തിന്നുടമയാണു. പാണക്കാട് സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന ശൈഖുനാ യുടെ അഭിപ്രായം ആരായാതെ കോഴിക്കോട് ജില്ലയിലെ പൊതു രംഗത്തെ വിഷയങ്ങളിൽ പോലും പാണക്കാട് കുടുംബത്തിലെ സയ്യിദുമാർ തീരുമാനങ്ങൾ എടുത്തിരുന്നില്ല.  
പൂർണ്ണ നാമം: പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍.
അനുസ്മരണം. ഖത്മുൽ ഖുർആൻ
ശൈഖുനാ വഫാത്തായ വിവരം അറിഞ്ഞ ഉടനെ തന്നെ കേരള ഇസ്ലാമിക് ക്ലാസ് റൂമിൽ ആരംഭിച്ച ഖുർആൻ പാരായണ, ദിക്ർ ദുആ അനുസ്മരണ പരിപാടികളിൽ ലോകത്തിന്റെ പല ഭാഗത്തുമുള്ള  ക്ലാസ് റൂം പ്രേക്ഷകരും ഇന്റർ നെറ്റ് റേഡിയോ ശ്രോതാക്കളുമായ അനേകം പേർ പാരായണം ചെയ്തു പൂർത്തീകരിക്കുന്ന ഖത്മുകൾ ഇന്ന് 21 -11 -2013 വ്യാഴം രാത്രി (uae ഇശാ  നിസ്കാരാനന്തരം ക്ലാസ് റൂമിൽ സാദാത്തീങ്ങളും ഉലമാക്കളും പങ്കെടുക്കുന്ന പ്രത്യേക ഖത്മുൽ ഖുർആൻ മജ്ലിസിൽ ദുആ ചെയ്യുന്നു. ക്ലാസ് റൂം ഐ.ഡി.കളിൽ ഉള്ള ശ്രോതാക്കൾക്ക് ഇടയിൽ ഓരോരുത്തർക്കും പാരായണം ചെയ്യാൻ സാധിക്കുന്ന ജൂസുഉകൾ ക്രമീകരിച്ചു കൊടുക്കാനും റേഡിയോ ശ്രോതാക്കൾക്ക് kicrskssf.info@gmail.com  എന്ന e-mail ID യിലേക്ക്
മെയിൽ  ചെയ്യാനും ഉള്ള സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. 
പുണ്യ ഹറമുകളിൽ വെച്ച് ജനാസ നിസ്കരിച്ചും ഉസ്താദിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്തും തഹ് ലീൽ  ചൊല്ലിയും ഇതിൽ പങ്കുകൊള്ളാൻ വേണ്ടി പല സ്ഥലങ്ങളിൽ നിന്നും  മക്കയിലും  മദീനയിലും എത്തിയ, ശൈഖുനായുടെ ശിഷ്യ ഗണങ്ങളും സ്നേഹ ജനങ്ങളും സുന്നത്ത് ജമാഅത്തിന്റെ പ്രവര്ത്തകരും കുടുംബങ്ങളും അടക്കം  അനേകായിരം പേർ  നാട്ടിലും പ്രവാസ ലോകത്തുമായി ഈ സംരംഭത്തിൽ പങ്കു ചേർന്നതായി കേരള ഇസ്ലാമിക് ക്ലാസ് റൂം അഡ്മിൻ ഡസ്ക് അറിയിച്ചു. 

For KICR-SKSSF
( MASNAWI )


No comments:

Post a Comment