"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Sunday, June 16, 2013

ശൈഖുനാ ടി.കെ.എം. ബാവ മുസ്‌ലിയാര്‍ വഫാത്തായി


മലപ്പുറം: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റും സമസ്ത കേരളാ ജംഇയതുല്‍ ഉലമാ വൈസ്പ്രസിഡണ്ടുമായ തൊണ്ടിക്കോടന്‍ മുഹയിദ്ദീന്‍ എന്ന ടികെഎം ബാവ മുസ്‌ലിയാര്‍ നിര്യാതനായി. 87 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.എഴുപതോളം മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന കാസര്‍ഗോഡ് സംയുക്ത ജമാഅതിന്റെ ഖാദി കൂടിയാണ് ബാവ മുസ്‌ലിയാര്‍..
സമസ്തയുടെ വര്‍ത്തമാന പണ്ഡിതനിരയിലെ മുന്‍നിരക്കാരില്‍ പ്രധാനിയാണ് അദ്ദേഹം. പാണ്ഡിത്യഗരിമകൊണ്ടും ആദര്‍ശ ധീരത കൊണ്ടും അദ്ദേഹം വേറിട്ടുനില്‍ക്കുന്നു. പണ്ഡിതപാരമ്പര്യം കൊണ്ട് ധന്യമാണ് അദ്ദേഹത്തിന്‍റെ നാടും വീടും. മലപ്പുറം ജില്ലയിലെ വെളിമുക്കിനടുത്ത പടിക്കലിലെ പള്ളിയാള്‍മാട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വിജ്ഞാന ലോകത്ത് അദ്ദേഹത്തിന് വഴി വെട്ടിയത് പിതാമഹനും പ്രമുഖ സൂഫീവര്യനുമായിരുന്ന മൊയ്തീന്‍ മുസ്‌ലിയാരാണ്.
രണ്ടാം ക്ലാസ് സ്കൂള്‍ പഠന ശേഷം അദ്ദേഹം തന്‍റെ വൈജ്ഞാനികപ്രയാണം തുടങ്ങി. ദര്‍സ് പഠനം തുടക്കം കുറിച്ചത് വലിയുപ്പയില്‍ നിന്ന് തന്നെയായിരുന്നു.
മുതഫരിദിലെ അല്‍പഭാഗം വരെ വെളിമുക്ക് ദര്‍സില്‍ ഓതിയ ശേഷം, വല്യപ്പയുടെ നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി പയനത്ത് പള്ളിയില്‍ ചേര്‍ന്നു. പന്ത്രണ്ട് വയസ്സായിരുന്നു അന്ന് പ്രായം. പ്രമുഖ സൂഫീവര്യന്‍ കോമു മുസ്‌ലിയാരുടെയും പ്രമുഖ വാഗ്മി പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെയും ശിഷ്യത്വം ലഭിച്ചത് അവിടെ വെച്ചായിരുന്നു. ശേഷെ വിളയില്‍ കോട്ടുമല കുഞ്ഞീതു മുസ്‌ലിയാരായിരുന്നു ഗുരു. വാഹനം വിരളമായിരുന്ന അക്കാലത്ത് വിജ്ഞാനം തേടിയുള്ള ഈ യാത്രകളൊക്കെ കാല്‍നട ആയിട്ടായിരുന്നു. കോട്ടുമല ഉസ്താദിന്‍റെ ദര്‍സിലും അദ്ദേഹം ഒരു വര്‍ഷം പഠിച്ചിട്ടുണ്ട്.
ബുഖാരി, തുഹ്ഫ തുടങ്ങിയ കനപ്പെട്ട കിതാബുകള്‍ ഓതിപ്പഠിച്ചത് കാസര്‍ഗോട്ടെ എ.പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍നിന്നായിരുന്നു. ശേഷം മൂന്ന് വര്‍ഷം ബാഖിയാതില്‍ പഠിച്ച് ബാഖവി ബിരുദവുമായി അദ്ദേഹം തിരിച്ചെത്തിയത് തികഞ്ഞ പാണ്ഡിത്യവും അതിലേറെ ആത്മീയഔന്നത്യവും സ്വന്തമാക്കിയായിരുന്നു. ശേഷം അങ്ങോട്ട് അധ്യാപന-സേവന സപര്യയായിരുന്നു. മര്‍ഹൂം കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍ ബാഖിയാതിലെ അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു.

Saturday, March 30, 2013

പ്രതിഷേധ സംഗമം

അവഗണിക്കാനാകുമോ ഈ ജന ശക്തിയെ ???


ആത്മീയ ചൂഷണത്തെ സഹായിക്കും വിധം നീതി പീഡത്തെ തെറ്റിദ്ധരിപ്പിച്ച
കേരള പോലീസ് (അ) സത്യവാങ്ങ് മൂലം  തിരുത്താമെന്നു സുന്നി നേതാക്കൾക്ക് 
നല്കിയ വാഗ്ദാനം ലംഘിച്ച സര്ക്കാര് സമീപനത്തിനെതിരെ 
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപിച്ച പ്രതിഷേധ റാലി
കോഴിക്കോട് നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. 
വ്യാജകേശമുപയോഗിച്ചുള്ള ആത്മീയ ചൂഷണത്തെ കുറിച്ച് 
ഉന്നതതല പോലീസ് അന്വേഷണം നടത്താമെന്നും
ഹൈക്കോടതിയില്‍ സമപ്പിക്കപ്പെട്ട കള്ള  സത്യവാങ്മൂലം
തിരുത്തി സമര്‍പ്പിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ്ലം
ഘിക്കപെട്ടതിനെതിരെയാണ് ആയിരങ്ങ പങ്കെടുത്ത പ്രതിഷേധ റാലി നട ന്നത്. 
ലക്ഷ്യം കാണുന്നതു വരെ സമര പരമ്പര തീക്കുമെന്ന പ്രഖ്യാപനവുമായി 
രംഗത്തിറങ്ങിയ സംഘടനയുടെ പ്രഥമ സൂചനാ സമരമാണ് 
ഇപ്പോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേതാക്ക പറഞ്ഞു. 
ഈ സമരം ബന്ധപ്പെട്ടവക്കൊണ്ട് തങ്ങക്കു നല്കിയ ഉറപ്പ് പാലിക്കുന്നില്ലെങ്കി 
സമരം സമസ്ത ഏറ്റെടുക്കുമെന്നും അത് എല്ലാവക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും 
ഘാടനം നിവഹിച്ച ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാ മുന്നറിയിപ്പ് നകി. 
വ്യാജ കേശവുമായി ബന്ധപ്പെട്ടുണ്ടായ വാഗ്ദത്ത ലങ്നത്തിലും 
സര്‍ക്കാരിന്റെ വഞ്ചനക്കും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കേന്ദ്രം
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് തങ്ങക്ക് വ്യക്തമായിട്ടുണ്ടെന്ന് നേതാക്ക പറഞ്ഞു.
മുസ്ലിം ലീഗിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും മറന്ന്‌ 
വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമാണു കുഞ്ഞലി ക്കുട്ടിക്കുള്ളതെങ്കി 
ഇനി ഏറെ അഹങ്കരിക്കേണ്ടി വരില്ലെന്നും പ്രതിസന്ധി 
ഘട്ടങ്ങളൊന്നും അടഞ്ഞ അദ്ധ്യായങ്ങളല്ലെന്നും അവ ഓര്‍മ്മിക്കണമെന്നും
ഉമര്‍ ഫൈസി അടക്കമുള്ള ചില നേതാക്കള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 
പ്രതിഷേധ സംഗമത്തിന്റെ ഉഘാടനം ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാ
വൈകീട്ട് 4 മണിക്ക് പുതിയ സ്റ്റാന്റിനു സമീപമുള്ള സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിച്ച
പ്രതിഷേധ റാലി കെ.എസ്.ആര്‍.ടി.സി, ബാങ്ക് റോഡ്, സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി
ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടന്നായിരുന്നു
പ്രതിഷേധ സംഗമം നടന്നത് . 


Saturday, March 23, 2013

ഗൾഫ് സത്യധാര പുറത്തിറങ്ങി

എസ്.കെ. എസ്.എസ്.എഫ് മുഖപ്രസിദ്ധീ കരണമായ സത്യധാരയുടെ ഗള്‍ഫ്‌ പതിപ്പ് " ഗള്‍ഫ്  സത്യാധാര "  അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട് സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയിൽ ചേര്ന്ന പ്രൗഡോജ്വലമായ സംഗമം എം.കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി ഉത്ഘാടനം ചെയ്തു
നാട്ടില്‍ ദ്വൈവാരികയായി ഇറങ്ങുന്ന സത്യധാരയുടെ ഗള്‍ഫ്‌ എഡിഷന്‍ തുടക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസികയായിട്ടാണ്. ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ,വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യുന്നു.
സത്യധാര മുഖ്യ പത്രാധിപര്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, എസ്.കെ.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബി.ആര്‍ ഷെട്ടി , പുത്തൂര്‍ റഹ്മാന്‍, ഗള്‍ഫ്‌ രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍,   സ്വാഗതവും ഷിയാസ് സുല്‍ത്താന്‍ നന്ദിയും പറഞ്ഞു.

Monday, February 25, 2013

പുതിയ നേതൃത്വത്തിന് കീഴില്‍


ജിദ്ദ:

എസ്. വൈ. എസ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായി ടി .എഛ്  ദാരിമി ( പ്രസിഡന്റ്‌ ), അബൂബക്കര്‍ ദാരിമി ആലംപാടി (ജനറല്‍ സെക്രട്ടറി ), സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ ( ട്രഷറര്‍ ) എന്നിവര്‍  തെരഞ്ഞെടുക്കപ്പെട്ടു.
"പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക് " എന്ന പ്രമേയവുമായി നടത്തുന്ന  അറുപതാം വാര്‍ഷിക സമ്മേളന വിജയം ഉള്‍പ്പെടെ അനേകം കര്‍മ്മ പദ്ധതികളുമായി പ്രവാസി ജിദ്ദയുടെ സുന്നീ സംഘ ശക്തി പുതിയ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‌കി.
ദീര്‍ഘ കാലമായി  എസ്. വൈ. എസ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആയിരുന്ന  അബൂബക്കര്‍ ദാരിമി താമരശ്ശേരി  എസ്. വൈ. എസ് നേഷനല്‍ കമ്മിറ്റി സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത്  ഈയടുത്താണ് .

Sunday, February 17, 2013

Friday, February 15, 2013

സമസ്ത പ്രസിഡന്റ്‌ ശൈഖുനാ കോയക്കുട്ടി ഉസ്താദിനു പ്രവാസ ലോകത്തെ സുന്നി സമൂഹത്തിന്റെ ആദരം


സമസ്ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ക്ക് പ്രവാസ ലോകത്തെ സുന്നി സമൂഹത്തിന്റെ  ആദരം.

 സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ സമ്മേളനം കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ തത്സമയം സംപ്രേഷണം ചെയ്തു.
 വിശുദ്ധ ദീനിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്തയുടെ ആദര്‍ശത്തില്‍ അടിയുറച്ചു നില്‍ക്കുകയും പാരത്രിക വിജയത്തിന് വേണ്ടി ജീവിതത്തിലുടനീളം  അവിശ്രമം സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യണമെന്നു ശൈഖുനാ ഉല്‍ബോധിപ്പിച്ചു. ഭൌതിക താല്പര്യങ്ങള്‍   യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴി തെറ്റിക്കുമെന്നും അത്തരം പ്രലോഭനങ്ങളില്‍ പെട്ട്  ജീവിത വിശുദ്ധിയെ   കളങ്കപ്പെടുത്തരുതെന്നും സമസ്തയുടെ ആദ്യ കാല നേതാക്കള്‍ ചെയ്ത ത്യാഗ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ അനുസ്മരിച്ചു കൊണ്ട്   ശൈഖുനാ ആഹ്വാനം ചെയ്തു.

Tuesday, January 8, 2013

ജാമിഅ, SYS സഊദി ദേശീയ തല പ്രചരണോദ്ഘാടനംശ്രദ്ധേയമായി

 
ജിദ്ദ: ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ കേരളീയ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും സച്ചരിതരായ പൂര്‍വ്വ സൂരികള്‍ കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തിന് ശക്തി പകരേണ്ടത് മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ: എന്‍ സൂപ്പി പ്രസ്താവിച്ചു. ജാമിഅയുടെയും 2014 ഏപ്രില്‍ 4, 5, 6 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീ തൈ്വബയില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സഊദി ദേശീയ തല പ്രചരണോദ്ഘാടനം ജിദ്ദയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ് സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാചകരില്‍ നിന്ന് ലഭിച്ച യഥാര്‍ത്ഥ പൈതൃകം കേരളത്തില്‍ നിലനിര്‍ത്തിപ്പോന്നത് സമസ്തയിലൂടെയാണെന്നും നൂറ്റാണ്ടുകള്‍ നീണ്ട മഖ്ദൂമി കാലഘട്ടം അവസാനിക്കുന്നതോടെയാണ് സമസ്ത രൂപം കൊള്ളുന്നതെന്നും 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്' എന്ന സമ്മേളന പ്രമേയം അവതരിപ്പിച്ച് സംസാരിച്ച ടി.എച്ച് മുഹമ്മദ് ദാരിമി പറഞ്ഞു.
അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലി ഐക്യദാര്‍ഢ്യ പ്രഭാഷണം കെ. ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് നിര്‍വ്വച്ചു. അബ്ദുല്‍ കരീം ഫൈസി കിഴാറ്റൂര്‍, അലി മൗലവി നാട്ടുകല്‍, അബ്ദുസ്സലാം മൗലവി വാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സഊദി നാഷണല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അബൂബക്കര്‍ ദാരിമി ആലമ്പാടി നന്ദിയും പറഞ്ഞു.

Thursday, November 1, 2012

ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌



സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ ആയി ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ തെരഞ്ഞെടുക്കപ്പെട്ടു. റഈസുല്‍ ഉലമാ ശൈഖുനാ കാളമ്പാടി ഉസ്താദിന്റെ വഫാതിനെ തുടര്‍ന്ന് ഒഴിവ് വന്ന അധ്യക്ഷ  സ്ഥാനത്തേക്ക്  നിയോഗിതനായ കോയക്കുട്ടി ഉസ്താദ് 1988 മുതല്‍ കേന്ദ്ര മുശാവറ അംഗമായും 201 മുതല്‍ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 
1937 മാര്ച് 4 നു പാലക്കാട് ആനക്കരയില്‍ ജനനം. ചോലയില്‍ ഹസൈനാര്‍ കുന്നത്തെരി ഫാത്തിമ ദമ്പതികളുടെ മകന്‍. വെള്ളൂര്‍ ബാഖിയാത്തില്‍ നിന്നും ഉപരി പഠന ശേഷം തിരുരങ്ങാടി, കൊയിലാണ്ടി, നന്നംപ്ര, അരീക്കോട്, മൈത്ര , വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി എന്നിവിടങ്ങളില്‍ മുദരിസായും കാരത്തൂര്‍ ജാമിഅ ബദ് റിയ്യ പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചു, 
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി അംഗമാണ്. പാലക്കാട്‌ ജില്ല സമസ്ത പ്രസിഡന്റ്‌, മലപ്പുറം ജില്ല  കമ്മിറ്റി വൈസ് പ്രസിഡന്റ്‌, എന്നീ പദവികളും  സമസ്ത പരീക്ഷ ബോര്‍ഡ് , വളാഞ്ചേരി മര്‍കസ്, വളവന്നൂര്‍ ബാഫഖി യതീം ഖാന, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം, പൊന്നാനി താലൂക്ക് മാനെജ്മെന്റ് അസോസിയേഷന്‍ തുടങ്ങിയ വയുടെ പ്രസിഡന്റു സ്ഥാനവും  അലങ്കരിക്കുന്ന ശൈഖുനാ കോയക്കുട്ടി ഉസ്താദ് ആനക്കര അടക്കം 10 മഹാല്ലുകളില്‍ ഖാദി ആയും സേവന നിരതനാണ്. 
കേരള ഇസ്ലാമിക് ക്ലാസ് റൂം സാരഥി ഉസ്താദ് നൂര്‍ ഫൈസി, ഖുര്‍ ആന്‍ പാരായണ പരിശീലന ക്ലാസ് നയിക്കുന്ന ഖാരിഉ  നസ് റുദീന്‍ ഫൈസി എന്നിവര്‍ മക്കളാണ്.

Sunday, October 28, 2012

"സകാത്ത് ഒരു ലളിത വായന"


പ്രമുഖ  പ്രഭാഷകനും പ്രഗല്‍ഭ പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട്  നു ഹാദിയ ജിദ്ദ ഒരുക്കിയ സ്വീകരണവും,  എസ്  വൈ എസ്  ജിദ്ദ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന "സകാത്ത് ഒരു ലളിത വായന" എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും സകാത്ത് കാമ്പയിന്‍ ഉദ്ഘാടനവും 1-11-2012 വ്യാഴം വൈകുന്നേരം 7 മണിക്ക് ശരഫിയ ഇംപാല  ഓഡി റ്റൊറി യത്തില്‍ നടക്കും.
ഉസ്താദ്‌ ടി എച്ച് ദാരിമി, നജ് മുദ്ദീന്‍ ഹുദവി എന്നിവര്‍ ചേര്‍ന്ന്‍  എഴുതിയ പുസ്തകം അബ്ദുസ്സമദ് പൂക്കൊട്ടോര്‍ പ്രകാശനം നിര്‍വ്വഹിക്കും.


   

Friday, October 12, 2012

" വീണ്ടും ഒരു ഹജ്ജ് കാലം " മൂന്നാം ഭാഗം

കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ "ഖാഫില ജിദ്ദാ " പ്രത്യേക പരിപാടി . "വഴിവെളിച്ചം" . ശബ്ദ ശില്പങ്ങള്‍ .. ഈ ആഴ്ചയിലെ വഴി വെളിച്ചത്തില്‍ " വീണ്ടും ഒരു ഹജ്ജ് കാലം " മൂന്നാം ഭാഗം.  ജിദ്ദാ ഇസ്ലാമിക് സെന്റര്‍ സാരഥി യും പ്രശസ്ത പണ്ഡിതനും ചിന്തകനും പ്രഭാഷകനും ഗ്രന്തകാരനുമായ ഉസ്താദ്‌ ടി. എഛ് ദാരിമി അതിഥി ആയി എത്തുന്നു.
കേരള ഇസ്ലാമിക് ക്ലാസ് റൂം "ചരിത്ര പാത" യിലൂടെയും, "മശാഇറുകളിലൂടെ" എന്നാ ഹജ്ജ് പ്രത്യേക പരിപാടിയിലൂടെയും ശ്രോതാക്കള്‍ക്ക് സുപരിചിതനായ ടി. എഛ്  ദാരിമി ഇസ്ലാമിക സാഹിത്യ രംഗത്ത് സമകാലി കങ്ങളിലൂടെ ശ്രദ്ധേയ സാനിധ്യമാണ് . യമാമ, ഹസ്‌റത്ത് ബിലാല്‍, ഉമ്മു അമ്മാറ , ഹരിത പാഠങ്ങള്‍ , സൈദു ബിന്‍ ഹാരിസ് , ഇസ്ലാമിക വ്യക്തിത്വം, സകാത്ത്, കഥ പറയുന്ന വഴിയോരങ്ങള്‍  തുടങ്ങി പ്രസിദ്ധീകരിക്കപ്പെട്ട പതിനഞ്ചിലധികം  ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇസ്ലാമിക ദ അവാ രംഗത്തും ജിദ്ദയിലെ പൊതു പ്രവര്‍ത്തന മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന ടി. എഛ് ദാരിമി കേരള ഇസ്ലാമിക് ക്ലാസ് റൂമിന് വേണ്ടി ഖാഫില ജിദ്ദ അവതരിപ്പിക്കുന "വഴി വെളിച്ചം" പരിപാടിയില്‍ മനസ്സ് തുറക്കുന്നു.
ഏവര്‍ക്കും സ്വാഗതം


Friday, October 5, 2012

സ്നേഹാദരങ്ങള്‍

പ്രിയ നായകന്‍റെ വേര്‍പാടില്‍ ഹൃദയ നൊമ്പരങ്ങളുമായി, സ്നേഹാദരങ്ങള്‍ ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ഥനകളുമായി സമര്‍പ്പിച്ച്  ഇസ്ലാമിക് സെന്ററില്‍  ഒത്തു കൂടിയ  വന്‍ ജനാവലി ഒരാത്മീയ സംഗമംതീര്‍ത്തു. ഇത് രാജാധി രാജനായ റബ്ബ് അവന്റെ അടിമകളില്‍  അത്യപൂര്‍വ്വം മഹാന്മാരായ ഇഷ്ട ദാസന്മാര്‍ക്ക് കനിഞ്ഞരുളുന്ന മഹാ സൌഭാഗ്യം.. പുണ്യ സമസ്തയുടെ  പതാക നെഞ്ചോട്‌ ചേര്‍ത്തു ദീനീ വൈജ്ഞാനിക രംഗത്ത്‌ അന്ത്യ നിനിഷങ്ങള്‍ വരെ നിറഞ്ഞു നിന്ന  റഈസുല്‍ ഉലമ ശൈഖുനാ കാളമ്പാടി ഉസ്താദിനെ അനുസ്മരിച്ചു കൊണ്ട് ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ജിദ്ദാ എസ് വൈ എസ്, ഖാഫില ജിദ്ദ പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ സദസില്‍ ശൈഖുനായുടെ പേരില്‍ മൂന്നു ഖതം ഏതാനും സമയത്തിനകം പാരായണം ചെയ്ത ശേഷമാണ് ദിക്ര്‍ ദുആ അനുസ്മരണ പരിപാടികളിലേക്ക് പ്രവേശിച്ചത്, അലി ഫൈസി മാനന്തേരി  പ്രാര്‍ഥനക്ക് നേത്രത്വം നല്‍കി. ടി.എച് ദാരിമി ഉസ്താദ് അധ്യക്ഷത വഹിച്ച സമ്മേളനം ജിദ്ദാ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി അബു ബക്കര്‍ ദാരിമി താമരശ്ശേരി  ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതമാശംസിച്ചു. ജിദ്ദയിലെ ഹുദവി കൂട്ടായ്മ "ഹാദിയ" ക്കു വേണ്ടി അബ്ദുല്‍ ബാരി ഹുദവി, ഖാഫില ജിദ്ദയെ പ്രതിനിധീകരിച്ച് ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . സയ്യിദ് സിറാജ് തങ്ങള്‍, സയ്യിദ് നബ് ഹാന്‍ തങ്ങള്‍ പാണക്കാട് , ഖാഫില ചെയര്‍മാന്‍  മുജീബ് റഹ് മാന്‍ റഹ്മാനി മൊറയൂര്‍,     കെ.എം.സി.സി ചെയര്‍മാന്‍ പഴേരി കുഞ്ഞി മുഹമ്മദ്‌ സാഹിബ്‌  , ജാഫര്‍ വാഫി, അബുബകര്‍ ദാരിമി ആലംപാടി, മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, മജീദ്‌ പുകയൂര്‍,  തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. നൌഷാദ് അന്‍ വരി   നന്ദി പ്രകാശിപ്പിച്ചു. 

ലൈവ്: അമീര്‍ ഇരിങ്ങല്ലൂര്‍, എന്‍ പി അബു ബക്കര്‍ ഹാജി,  അബ്ദുല്ല തോട്ടക്കാട്, നൌഷാദ്  അന്‍വരി, ജലീല്‍ എടപ്പറ്റ.    
  






Tuesday, September 25, 2012

"വീണ്ടും ഒരു ഹജ്ജ് കാലം"



ഹജ്ജ് വിശേഷങ്ങളും , കര്‍മങ്ങളും , 
പഠനാര്‍ഹമായ അനുബന്ധ വിവരങ്ങളുമായി 
വഴിവെളിച്ചത്തില്‍  ഇന്ന് നമ്മോടൊപ്പം. അതിഥി ആയി എത്തുന്നത്
ഉസ്താദ് ടി, എച് ദാരിമി. ആണ് . 
ഗ്രന്ഥകാരന്‍, ,ചിന്തകന്‍, പ്രഭാഷകന്‍, ചരിത്ര പണ്ഡിതന്‍.. 
ദഅവാ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ്  മുഹമ്മദ്‌ ടി.എഛ് ദാരിമി. 
ഇന്നത്തെ  വിഷയം .. "വീണ്ടും ഒരു ഹജ്ജ് കാലം"

Tuesday, September 11, 2012

ഖാഫില ജിദ്ദ സംഗമം

കേരള ഇസ്ലാമിക് ക്ലാസ് റൂം ഓണ്‍ ലൈന്‍ സൌഹൃദ സംഘം ജിദ്ദ നഗരത്തിലെ  അംഗങ്ങള്‍  ഒത്തു കൂടിയ സ്നേഹ സംഗമം പരസ്പരം പരിചയപ്പെട്ടും അനുഭവങ്ങള്‍ പങ്കിട്ടും പുതിയ സൌഹൃദങ്ങള്‍ക്ക് വഴി ഒരുക്കിയും വ്യത്യസ്തത പുലര്‍ത്തി.
        

Sayyid Ubaidullah thangal Melaattur

സയ്യിദ് ഉബൈദുല്ലാഹ്  തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ജിദ്ദ ഷറഫിയയില്‍ ചേര്‍ന്ന  ഖാഫില ജിദ്ദ സ്നേഹ സംഗമം, യുവ പണ്ഡിത നിരയുടെ ഉദ്ബോധനങ്ങളും പ്രവര്‍ത്തകരുടെ സ്നേഹാഭിവാദ്യങ്ങളും കൊണ്ട് അവിസ്മരണീയമായ അനുഭവമായി. 
        



  
        ദഅവാ പ്രവര്‍ത്തനം ഓരോ സത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും വ്യവസ്ഥാപിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്തയുടെ കീഴില്‍ അനൌപചാരിക മത വിദ്യാഭ്യാസത്തിനു  ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കേരള ഇസ്ലാമിക് ക്ലാസ് റൂം നിര്‍വഹിക്കുന്ന ആത്മാര്‍ഥമായ സേവനം ശ്ലാഘനീയമാണെന്നും ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ് മാന്‍ റഹ് മാനി പറഞ്ഞു. ഓണ്‍ ലൈന്‍ സൌഹൃദ കൂട്ടായ്മ " ഖാഫില ജിദ്ദ"  ഈ രംഗത്ത്‌  മാതൃകാ പരമായ ഒരു സംരംഭമാണ്. പ്രവാസ ലോകത്ത് ഇത്തരം കൂട്ടായ്മകള്‍ ദഅവാ പ്രവര്‍ത്തകര്‍ക്ക് മാത്രകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
        


T.H. Darimi 


        ദീന്‍ സദുപദേശമാണെന്നും പ്രക്ഷുബ്ധമായ സമകാലിക ലോകത്ത് സമൂഹത്തെ  വെളിച്ചത്തിലേക്ക് വഴി നടത്താന്‍  വിശ്വാസികളുടെ പാരസ്പര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും കൈകളിലേന്തിയ വിജ്ഞാനത്തിന്റെ ദീപ്തി കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണെന്നും ടി എച്ച് ദാരിമി പറഞ്ഞു. കേരളീയ സമൂഹത്തില്‍ സമസ്തയുടെ സാന്നിധ്യം തീര്‍ത്ത വൈജ്ഞാനിക വിപ്ലവത്തിന്റെ ചിഹ്നങ്ങള്‍  ചരിത്രാവബോധമുള്ള ഒരു സമൂഹത്തിനു വിസ്മരിക്കാന്‍ കഴിയില്ല. മറ്റേതു മേഖലയിലും എന്ന പോലെ ആത്മീയ രംഗത്തും കടന്നു വരുന്ന ചൂഷണങ്ങല്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ബോധവല്‍ക്കരണം കാലത്തിന്റെ അനുപേക്ഷണീയ ദൌത്യമാനെന്നും എന്നാല്‍ പ്രതിരോധ രംഗത്താണെങ്കില്‍ പോലും നമ്മുടെ വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാകണം നമ്മുടെ ഇടപെടലുകള്‍ എന്നും അദ്ദേഹം പറഞ്ഞു.
        അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി, സല്‍മാന്‍ അസ് ഹരി, സലാഹുദ്ദീന്‍ വാഫി തുടങ്ങി ധാരാളം പണ്ഡിതര്‍ സംസാരിച്ചു.  ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ജിദ്ദാ സുന്നി യുവ ജന സംഘം പ്രവര്‍ത്തനങ്ങളില്‍ ഖാഫില ജിദ്ദയുടെ സേവനങ്ങള്‍ കൂടുതല്‍ ഫല പ്രദമായി ഉപയോഗപ്പെടുത്തണമെന്നു  യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.  

        എന്‍.പി. അബൂബക്കര്‍ ഹാജി കൊണ്ടോട്ടി  ഓപ്പണ്‍  ഫോറം ഉദ്ഘാടനം  ചെയ്തു. പല പേരുകളിലായി  ക്ലാസ് റൂമിലുള്ള ഐ ഡി കള്‍ക്ക് പിന്നിലെ സുഹ്ര്‍ത്തുക്കള്‍ക്കൊപ്പം കെ.ഐ.സി. ആര്‍  ഇന്റര്‍ നെറ്റ്  റേഡിയോ ശ്രോതാക്കളും ഓപ്പണ്‍ ഫോറത്തില്‍ പരിചയപ്പെടുത്തി. നിലപാടും, പാവം പ്രവാസിയും, റിലാക്സും, ദാറുല്‍ അമീനും തുടങ്ങി ചെല്ലപ്പേരുകളില്‍ സുപരിചിതരായ പലരും. കാണാമറയത്തെ ഓരോ ശ്രോതാവിനും ഓര്‍ത്തെടുക്കാന്‍ ഒട്ടേറെ അനുഭവങ്ങള്‍. അതിരറ്റ ആഹ്ലാദത്തോടെ ആദ്യാവസാനം സ്നേഹ സമ്പൂര്‍ണ്ണമായ ഒരു സംഗമം. 

        സംഗമാംഗങ്ങളുടെ സമ്പൂര്‍ണ്ണ  ഡാറ്റ തയാറാക്കി ക്കൊണ്ട് , സന്നിഗ്ധ ഘട്ടങ്ങളില്‍ സഹായകമായേക്കും വിധം ഒരു രക്ത ഗ്രൂപ്പ് ഡയറക്ടറിക്ക് തുടക്കം കുറിച്ചു. ഈ സംരംഭം കേരള ഇസ്ലാമിക് ക്ലാസ് റൂമിലൂടെ പ്രവാസ ലോകത്ത് വിപുലമായ ഒരു ഡാറ്റാ ശേഖരത്തിന് തുടക്കമായിരിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു. 

അമീര്‍ ഇരിങ്ങല്ലൂര്‍, അബ്ദുല്ല തോട്ടക്കാട്, ഫഹദ് , മുനീര്‍ ചേലേമ്പ്ര തുടങ്ങിയവര്‍ സാങ്കേതിക സൌകര്യങ്ങള്‍ ഒരുക്കി. സി എച്ച് നാസര്‍ ആശംസാ ഗാനം ആലപിച്ചു. സാലിം (അല്‍ വാഫി ), ഉസ്മാന്‍ എടത്തില്‍ (മസ് നവി)  തുടങ്ങി ക്ലാസ് റൂം പ്രവര്‍ത്തകര്‍ സംഗമത്തിന്റെ സംഘാടകരായിരുന്നു.





Kareem Faizi  Salman Azhari   Ubaidullah Thangal    Musthafa Bakhavi

Wednesday, April 25, 2012

വിമോചന യാത്ര ഐക്യ ദാര്‍ഡ്യ സമ്മേളനം ജിദ്ദ.


സമസ്തയെ ധിക്കരിച്ചു സമാന്തരം സൃഷ്ടിക്കാന്‍ ശ്രമിച്ച കാന്തപുരം മുസ്ലിയാര്‍ , പ്രവാചക തിരുമേനി ( സ ) യുടെ വിശുദ്ദ ശരീര ഭാഗത്തിന് പോലും ഡ്യുപ്ലിക്കെറ്റ് ഇറക്കി, മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തെ  ചൂഷണം  ചെയ്യുന്ന കാപട്യം തുറന്ന് കാണിക്കാന്‍ എസ് കെ എസ് എഫ് നടത്തുന്ന വിമോചന യാത്ര പലരുടെ യും ഉറക്കം കെടുത്തുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമാണെന്നു എസ് കെ എസ് എഫ് സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം പറഞ്ഞു.
ജിദ്ദയില്‍ വിമോചന യാത്ര ഐക്യ ദാര്‍ഡ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഖ്റവിയ്യായ പണ്ഡിത ശ്രേഷ്ടര്‍ നേതൃത്വം നല്‍കുന്ന  സുന്നത്ത്‌ ജമാഅത്തിന്റെ ആധികാരിക ശബ്ദം സമസ്തയുടെ തണലില്‍ തന്റെ ഭൌതിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ കാന്തപുരം, ശംസുല്‍ ഉലമക്കു ആദര്‍ശം ചോര്‍ന്നു പോയെന്നും കണ്ണിയത്ത് ഉസ്താദിന് ബുദ്ധി ഭ്രമം ഭാവിച്ചു എന്നും ആക്ഷേപിച്ചു പുറത്തായപ്പോള്‍, സമസ്തയെ എക്കാലത്തും ഭയപ്പെട്ട ശക്തികള്‍ പണ്ഡിത വേഷത്തില്‍ തന്നെ സമസ്തയെ എതിര്‍ക്കാന്‍ ഒരാളെ കിട്ടിയ ആഹ്ലാദത്തിലായിരുന്നു. അത്തരം മത വിരുദ്ധ കേന്ദ്രങ്ങളാണ് കാന്തപുരത്തെ എക്കാലത്തും പ്രോത്സാഹിപ്പിച്ചത്. ആത്മീയതയുടെ മുഖം മൂടി ഇട്ടു നടത്തിയ അനേകം അണിയറ നാടകങ്ങള്‍ അറിയാതെ അകപ്പെട്ടവരാണ്  അണികളില്‍ മഹാ ഭൂരിപക്ഷവും. എന്നാല്‍ പകല്‍ പോലെ വ്യക്തമായ വ്യാജ കേശ  വിഷയത്തില്‍ ഒളിപ്പിച്ച  കോടികളുടെ കച്ചവട സാമ്രാജ്യ പദ്ധതിയും രഹസ്യ അജണ്ടകളും  കാന്തപുരത്തെ ശരിക്കും ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ് . അനു ദിനം കൂടാരം വിട്ടു പുറത്തു വരുന്ന സ്വന്തക്കാര്‍ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ മൂടി വെക്കാന്‍, ശ്രദ്ധ തിരിക്കാന്‍ ഒരു കേരള യാത്ര നടത്തിയത് കൊണ്ട് പറ്റുമെന്ന വിശ്വാസം മൌഡ്യമാണ്‌.  
ആത്മീയത വില്പന ചരക്കാകുമ്പോള്‍ മൌനം പാലിക്കാന്‍ സമസ്തക്ക്‌ കഴില്ലെന്നും
കാന്തപുരത്തെ സഹായിക്കുന്നവര്‍ ആരായാലും അവര്‍ സമസ്തയെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും അത്തരക്കാരെ തിരിച്ചറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധ ഉറവിടങ്ങള്‍ മതത്തില്‍ സ്വീകാര്യതയുടെ നിദാനം. ഡോക്ടര്‍ സുബൈര്‍ ഹുദവി.


 തി സൂക്ഷ്മമായ  അന്വേഷണങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രമാണ് മതത്തിന്റെ പ്രമാണങ്ങള്‍ ക്രോഡീകരിച്ച മഹാ മനീഷികള്‍ ഗ്രന്ഥ രചനകള്‍ക്ക് തൂലിക ചലിപ്പിച്ചതെന്നുംശുദ്ധ ഉറവിടങ്ങള്‍ തേടിയുള്ള ഇത്തരം അന്വേഷണങ്ങളാവണം എക്കാലത്തും മത വിഷയങ്ങളില്‍ സ്വീകാര്യതക്ക് നിദാനമാ കേണ്ടതെന്നും  ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി രജിസ്ട്രാര്‍ ഡോക്ടര്‍ സുബൈര്‍ ഹുദവി പറഞ്ഞു. കളങ്കിത സ്രോതസുകള്‍ തിരിച്ചറിയാനും ചൂഷണങ്ങളില്‍ നിന്നു സമൂഹത്തെ രക്ഷപ്പെടുത്താനും വൈകിയാല്‍ നഷ്ടമാകുന്നത് പവിത്രമായ വിശ്വാസത്തിന്റെ   അടിത്തറകളായിരിക്കും.

ആരാധനകള്‍ നല്‍കുന്ന ആത്മ സംസ്കരണത്തിന്റെ സൌരഭ്യംകര്‍മ മണ്ഡലങ്ങളില്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതത്തില്‍ ഉടനീളം നില നിര്‍ത്താന്‍ കഴിയണം. നിത്യ സമാധാനത്തിന്റെ വഴികളിലേക്ക് സമൂഹത്തെ ആകര്‍ഷിക്കാന്‍ വിശുദ്ധിയുടെ പരിമളത്തിനപ്പുറം മറ്റൊരു ശക്തിക്കുമാകില്ല. ജീവിതത്തിന്റെ സര്‍വ മേഖലകളിലും ഇസ്ലാം അനുശാസിക്കുന്നത് നന്മയുടെ നിശ്ചയങ്ങളാണെന്നും അറിവിന്റെ വെളിച്ചം പരത്താനും അധാര്‍മികതക്കെതിരെ ശബ്ദമുയര്‍ത്താനും ഓരോരുത്തരും തയ്യാരാണമെന്നും അദ്ദേഹം പറഞ്ഞു.

ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ ഹുദവി കൂട്ടായ്മ  "ഹാദിയ" ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ ഷറഫിയയില്‍ സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന വിമോചന യാത്ര ഐക്യദാര്‍ഡ്യ  സമ്മേളനം ടി.എച്.ദാരിമി ഉദ്ഘാടനം ചെയ്തു. 

എസ്. കെഎസ് എഫ് സംസ്ഥാന സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, അബുബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ ബാരി ഹുദവി,  നജ്മുദ്ദീന്‍ ഹുദവി , അലി മുസ്ലിയാര്‍, മുസ്തഫ അന്‍വരി  തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.

മുസ്തഫ ഹുദവി സ്വാഗതവും നൌഷാദ് അന്‍വരി മോളൂര്‍  നന്ദി യും രേഖപ്പെടുത്തി.

Friday, April 6, 2012

കലിമത്തു തു തൌഹീദിന്റെ വാഹകര്‍ തമ്മിലുള്ള സൌഹൃദം

കലിമത്തു തു തൌഹീദിന്റെ വാഹകര്‍ തമ്മിലുള്ള  സൌഹൃദം മാത്രമാണ്  ഭൌതിക താല്‍പര്യങ്ങളില്‍ നിന്നും മുക്തമായ യഥാര്‍ത്ഥ സ്നേഹമെന്നും, നൈമിഷികമായ ഐഹിക ജീവിതത്തില്‍ വിശുദ്ധ ദീനിന്റെ പ്രബോധന ദൌത്യത്തിന് വേണ്ടിയുള്ള സമര്‍പ്പണമാകണം ഓരോ പ്രവര്‍ത്തനങ്ങളുമെന്നും കേരള ഇസ്ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ഖാഫില ജിദ്ദ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. സുന്നത്ത് ജമാഅത്തിന്റെ സംഘ ശക്തിയായ സമസ്തക്ക്‌ മഹാന്മാരായ ആരിഫീങ്ങള്‍ അടിത്തറയിട്ടത്‌ പോലെ തന്നെ, ഇസ്ലാമിക ദ അവത്തിന്റെ സന്ദേശം ആധുനിക മാധ്യമങ്ങള്‍ വഴി നിര്‍വഹിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടതും ശൈഖുനാ അത്തിപ്പറ്റ  ഉസ്താദിനെ പോലെ ഉള്ള മഹാന്മാരുടെ നിര്‍ദേശത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിരുകളില്ലാത്ത ഈ ധന്യ സൌഹൃദം      അഹ് ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശ ബോധനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തമ സമൂഹത്തിന്റെ വക്താക്കളാണ്. വ്യത്യസ്ഥ ലക്ഷ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  അനേകം കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്ന പ്രവാസ ലോകത്ത് വേറിട്ട അനുഭവം തീര്‍ത്ത  ഖാഫില ജിദ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 
പാരത്രിക ചിന്തയില്‍ അധിഷ്ടിതമായ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുമെന്നും ആത്മ സംസ്കരണം ഘട്ടം ഘട്ടമായി സ്വ ജീവിതത്തില്‍ പ്രാവര്‍ത്തികമാകിയാവണം നാം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്നും ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ റഹ്മാനി പറഞ്ഞു. 
ഇസ്ലാമിക മൂല്യങ്ങള്‍ അവമാതിക്കപ്പെടുന്ന ആധുനിക സമൂഹത്തില്‍ നേരിന്റെ പക്ഷത്തു നിന്നു സത്യമാര്‍ഗ്ഗം കാണിച്ചു കൊടുക്കാന്‍ സമസ്തയുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂം കാലത്തിന്റെ വിളി കേട്ട് ദൌത്യ രംഗത്തിറങ്ങിയ മഹത്തായ സംരംഭങ്ങളുടെ ഭാഗമാണെന്നും, ഇ - ദവാ രംഗത്ത്‌  ഒട്ടനേകം സാധ്യതകള്‍ നില നില്‍ക്കുന്നുണ്ടെന്നും,  കാലിക പ്രസക്തമായ പ്രബോധന ശൈലി ഇസ്ലാമിക ലോകത്തെങ്ങുമുള്ള പണ്ഡിത സമൂഹം ഏറ്റെടുത്ത് തുടങ്ങിയത് ശുഭോ ദര്ക്കമാനെന്നും ടി എഛ് ദാരിമി ഉദ് ബോധിപ്പിച്ചു. ദ അവാ രംഗത്തെ ഇ- സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.