സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ക്ക് പ്രവാസ ലോകത്തെ സുന്നി സമൂഹത്തിന്റെ ആദരം.
സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ സമ്മേളനം കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ തത്സമയം സംപ്രേഷണം ചെയ്തു.വിശുദ്ധ ദീനിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്തയുടെ ആദര്‍ശത്തില്‍ അടിയുറച്ചു നില്‍ക്കുകയും പാരത്രിക വിജയത്തിന് വേണ്ടി ജീവിതത്തിലുടനീളം അവിശ്രമം സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യണമെന്നു ശൈഖുനാ ഉല്‍ബോധിപ്പിച്ചു. ഭൌതിക താല്പര്യങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴി തെറ്റിക്കുമെന്നും അത്തരം പ്രലോഭനങ്ങളില്‍ പെട്ട് ജീവിത വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്നും സമസ്തയുടെ ആദ്യ കാല നേതാക്കള്‍ ചെയ്ത ത്യാഗ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ അനുസ്മരിച്ചു കൊണ്ട് ശൈഖുനാ ആഹ്വാനം ചെയ്തു.
റഈസുല്‍ മുഹഖിഖീന് കാളമ്പാടി ഉസ്താദിന്റെ വഫാത്തിനെ തുടര്‍ന്ന് സമസ്‌ത പ്രസിഡന്റായി നിയുക്തനായ ശേഷം ആദ്യമായാണ് ശൈഖുനാ വിദേശ സന്ദര്‍ശനം നടത്തുന്നത്. ജിസിസി രാഷ്‌ട്രങ്ങളില്‍ ആദ്യമായി സ്വീകരണം നല്‍കുന്നത് ബഹ്‌റൈന്‍ സമസ്‌തയാണ്.
പ്രമുഖ വാഗ്മിയും എസ്.വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി .





No comments:
Post a Comment