"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Wednesday, April 25, 2012

വിമോചന യാത്ര ഐക്യ ദാര്‍ഡ്യ സമ്മേളനം ജിദ്ദ.


സമസ്തയെ ധിക്കരിച്ചു സമാന്തരം സൃഷ്ടിക്കാന്‍ ശ്രമിച്ച കാന്തപുരം മുസ്ലിയാര്‍ , പ്രവാചക തിരുമേനി ( സ ) യുടെ വിശുദ്ദ ശരീര ഭാഗത്തിന് പോലും ഡ്യുപ്ലിക്കെറ്റ് ഇറക്കി, മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തെ  ചൂഷണം  ചെയ്യുന്ന കാപട്യം തുറന്ന് കാണിക്കാന്‍ എസ് കെ എസ് എഫ് നടത്തുന്ന വിമോചന യാത്ര പലരുടെ യും ഉറക്കം കെടുത്തുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമാണെന്നു എസ് കെ എസ് എഫ് സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം പറഞ്ഞു.
ജിദ്ദയില്‍ വിമോചന യാത്ര ഐക്യ ദാര്‍ഡ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഖ്റവിയ്യായ പണ്ഡിത ശ്രേഷ്ടര്‍ നേതൃത്വം നല്‍കുന്ന  സുന്നത്ത്‌ ജമാഅത്തിന്റെ ആധികാരിക ശബ്ദം സമസ്തയുടെ തണലില്‍ തന്റെ ഭൌതിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ കാന്തപുരം, ശംസുല്‍ ഉലമക്കു ആദര്‍ശം ചോര്‍ന്നു പോയെന്നും കണ്ണിയത്ത് ഉസ്താദിന് ബുദ്ധി ഭ്രമം ഭാവിച്ചു എന്നും ആക്ഷേപിച്ചു പുറത്തായപ്പോള്‍, സമസ്തയെ എക്കാലത്തും ഭയപ്പെട്ട ശക്തികള്‍ പണ്ഡിത വേഷത്തില്‍ തന്നെ സമസ്തയെ എതിര്‍ക്കാന്‍ ഒരാളെ കിട്ടിയ ആഹ്ലാദത്തിലായിരുന്നു. അത്തരം മത വിരുദ്ധ കേന്ദ്രങ്ങളാണ് കാന്തപുരത്തെ എക്കാലത്തും പ്രോത്സാഹിപ്പിച്ചത്. ആത്മീയതയുടെ മുഖം മൂടി ഇട്ടു നടത്തിയ അനേകം അണിയറ നാടകങ്ങള്‍ അറിയാതെ അകപ്പെട്ടവരാണ്  അണികളില്‍ മഹാ ഭൂരിപക്ഷവും. എന്നാല്‍ പകല്‍ പോലെ വ്യക്തമായ വ്യാജ കേശ  വിഷയത്തില്‍ ഒളിപ്പിച്ച  കോടികളുടെ കച്ചവട സാമ്രാജ്യ പദ്ധതിയും രഹസ്യ അജണ്ടകളും  കാന്തപുരത്തെ ശരിക്കും ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ് . അനു ദിനം കൂടാരം വിട്ടു പുറത്തു വരുന്ന സ്വന്തക്കാര്‍ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ മൂടി വെക്കാന്‍, ശ്രദ്ധ തിരിക്കാന്‍ ഒരു കേരള യാത്ര നടത്തിയത് കൊണ്ട് പറ്റുമെന്ന വിശ്വാസം മൌഡ്യമാണ്‌.  
ആത്മീയത വില്പന ചരക്കാകുമ്പോള്‍ മൌനം പാലിക്കാന്‍ സമസ്തക്ക്‌ കഴില്ലെന്നും
കാന്തപുരത്തെ സഹായിക്കുന്നവര്‍ ആരായാലും അവര്‍ സമസ്തയെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും അത്തരക്കാരെ തിരിച്ചറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment