"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Sunday, February 19, 2012

"ഖാഫില ജിദ്ദ " ഇ- സപ്ലിമെന്റ്



assalamu alaikum
പ്രിയരെ
സമസ്ത സമ്മേളനത്തോടനുബന്ധിച്ചു സമ കാലികങ്ങളില്‍ സുപ്ലിമെന്റുകള്‍ വരാനിരിക്കുന്നു. സമസ്തയുടെ കീഴ് ഘടകങ്ങളും പോഷക സംഘടനകളും നാട്ടിലും പ്രവാസ ലോകത്തുമായി പുറത്തിറക്കുന്ന സപ്ലിമെന്റുകളില്‍ നിന്നും വ്യത്യസ്തമായ ഒരു സപ്ലിമെന്റ് ആണ് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്‍ത്തകരുടെ ജിദ്ദാ സൌഹൃദ കൂട്ടായ്മ "ഖാഫില ജിദ്ദ " ഒരുക്കുന്നത്. പ്രവര്‍ത്തന മണ്ഡലം ഇലക്ട്രോണിക് മാധ്യമ രംഗമായത് കൊണ്ട് തന്നെ ഒരു ഇ- സപ്ലിമെന്റ് എന്ന ആശയമാണ് നാം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സംരംഭവുമായി സഹകരിക്കാന്‍ താങ്കള്‍ക്കു സാമ്പത്തിക ചെലവുകള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. നമ്മുടെ വെബ് സൈറ്റിലും, പതിനായിരക്കണക്കിനു അംഗങ്ങള്‍ ഉള്ള നമ്മുടെ  ഇ-മെയില്‍ ഗ്രൂപ്പുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപ്പുകളിലും പ്രചരണം ലക്ഷ്യമിട്ട് തയാറാക്കുന്ന പ്രത്യേക സപ്ലിമെന്റ് താങ്കള്‍ക്കു നേരിട്ടും അയച്ചു തരുന്നതാണ് . സമ്മേളനത്തില്‍ നേരില്‍ പങ്കെടുക്കാന്‍ കഴിയാത്ത മഹാ ഭൂരിപക്ഷം വരുന്ന നമുക്ക് സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ വേണ്ടി തയാറാക്കുന്ന ഇ - സപ്ലിമെന്റില്‍ ചേര്‍ക്കാന്‍ താങ്കളുടെ ഒരു ചിത്രം അയച്ചു തരിക മാത്രമാണ് ഇപ്പോള്‍ താങ്കള്‍ ചെയ്യേണ്ടത്. 
എല്ലാ നന്മകളും നേരുന്നു. 
സ്നേഹ പൂര്‍വ്വം 
ഖാഫില ജിദ്ദ പ്രവര്‍ത്തകര്‍. 

regards

MASNAWI

No comments:

Post a Comment