പ്രിയ സുഹൃത്തെ,
പ്രവാസത്തിന്റെ തിരക്കിനിടയില്‍ ..
നഷ്ടമായിപ്പോകുന്ന നന്‍മകള്‍ വീണ്ടെടുക്കാന്‍.. നിങ്ങളെ സഹായിക്കുന്നു...
കേരളാ ഇസ്ലാമിക് ക്ലാസ് റൂം.
അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പഠിക്കാം.. വിവാദ വിഷയങ്ങളില്‍ സംശയം ദൂരീകരിക്കാം.
പഠന കാലത്തിനു ശേഷം കൈ വിട്ടു പോയ അറിവുകള്‍ തിരിച്ചെടുക്കാം..
ആദര്‍ശ രംഗത്തെ അനന്യ സുന്ദരമായ ഈ സൌഹൃദ ശ്രേണിയില്‍ കണ്ണി ചേരാം..
വിശുദ്ധ ഖുര്‍ ആന്‍ പാരായണ ശാസ്ത്രം പഠിച്ചു തെറ്റ് കൂടാതെ ഒതാം. ദുരര്‍ഥങ്ങളിലും ദുര്‍വ്യാഖ്യാനങ്ങളിലും പെടാതെ, ആധികാരിക തഫ്സീര്‍ പഠനത്തിലൂടെ വിശുദ്ധ ഖുര്‍ ആന്‍ പഠനത്തിനു "തഫ്സീര്‍ ക്ലാസ് ". മലയാളം, ഇംഗ്ലീഷ് ഖുര്‍ആന്‍ ക്ലാസുകള്‍.... നിത്യ ജീവിതത്തിലെ ഏതേതു വിഷയങ്ങളിലും, ഒരു സത്യ വിശ്വാസി അനുവര്‍ത്തിക്കേണ്ടതും അകലം പാലിക്കേണ്ടതും കൃത്യമായി മനസിലാക്കാം. ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനത്തിനു "ഫിഖ്ഹു ക്ലാസ്".
വഹാബി, മൌദൂദി തബ് ലീഗാദി ബിദഈ കക്ഷികള്‍ക്കും, ചെകനൂരി, ഖാദിയാനി തുടങ്ങി മതഭ്രഷ്ടര്‍ക്കും, വ്യാജ തരീഖത് കാര്‍ക്കും മറുപടി പറയുന്നു.. സുന്നത്ത് ജമാഅത്ത് പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ "ആദര്‍ശ പഠനം".
വ്യാജ കേശവുമായി ആത്മീയ ചൂഷണം നടത്തുന്ന വിഘടിത വിഭാഗത്തിന്റെ തനി നിറം തുറന്ന് കാട്ടുന്ന "വാദം-പ്രതിവാദം" ...
ഹദീസ് ക്ലാസ്, 'ചരിത്ര പാത",അറബി ഭാഷാ പഠനം, ജുമുഅ ദിന പ്രത്യേക പരിപാടി "വെള്ളിപ്രഭ", "നഹാവന്ദ് പടയോട്ടം" വിപരീത പ്രശ്നോത്തരി, "ഫാമിലി ക്വിസ് മത്സരം", സര്‍ഗ്ഗ ശേഷിയുടെ ഇസ്ലാമിക ബോധനം " ഇശല്‍ മാലികാ". മാപ്പിളപ്പാട്ടുകളും കവിതകളും ധന്യമാക്കുന്ന സര്‍ഗ്ഗ സംഗമങ്ങളും, പ്രാസ്ഥാനിക ചിന്തകളുമായി ഓപ്പണ്‍ ഫോറം.
"സമസ്ത" സ്ഥാപനങ്ങള്‍ പോഷക ഘടകങ്ങള്‍ സമ്മേളന തത്സമയങ്ങള്‍, നാട്ടില്‍ നിന്നും പ്രവാസ ലോകത്ത് നിന്നും ഉസ്താദുമാരുടെയും നേതാക്കളുടെയും പ്രത്യേക അഭിമുഖങ്ങള്‍, ആനുകാലിക സംഭവ വികാസങ്ങളില്‍ ചര്‍ച്ചകള്‍ .. ഇനിയും ഒരുപാട് വിശേഷങ്ങളുമായി .. നിങ്ങള്‍ക്കായി തുറന്ന് വെച്ച വിജ്ഞാന ജാലകം .. വിരല്‍ തുമ്പിലൊരു വിജ്ഞാന ജാലകം.
സ്വാഗതം കേരള ഇസ്ലാമിക് ക്ലാസ് റൂമിലേക്ക്.
ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍ പ്രവേശിക്കാന്‍.
follow these steps
1 നിങ്ങളുടെ സിസ്റ്റത്തില്‍ Beyluxe messenger install ചെയ്യുക.
2 messenger open ചെയ്തു ലോഗിന്‍ വിന്‍ഡോയില്‍ sign up ചെയ്യുക.
3 നിങ്ങളുടെ user & password ഉപയോഗിച്ച് login ചെയ്യുക.
4 ശേഷം വരുന്ന വിന്‍ഡോയില്‍ action – join chat room- ക്ലിക്ക് ചെയ്യുക.
5 ഇനി വരുന്ന വിന്‍ഡോയില്‍ നിന്ന് Asia, Pacific, Oceania- യില്‍ ക്ലിക്ക് ചെയ്യുക.
6 India ക്ലിക്ക് ചെയ്താല്‍ വലതു ഭാഗത്ത് റൂം ലിസ്റ്റ് കാണാം.
7 ലിസ്റ്റില്‍ നിന്ന് “kerala-islamic-class-room®©” സെലക്ട് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ SKSSF ഒഫീഷ്യല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍ പ്രവേശിച്ചു കഴിഞ്ഞു.






No comments:
Post a Comment