മുസ്ലിം ലോകത്തിനു മാതൃകയാകും വിധം സമകാലിക മുസ്ലിം കൈരളിയെ വളര്‍ത്തിയെടുത്തതില്‍ സമസ്തകേ രള ജം ഇയത്തുല്‍ ഉലമയുടെ സേവനം അനുപമമാണെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ് വി പറഞ്ഞു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി, ജിദ്ദാ എസ് വൈ എസ് സംയുക്തമായി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ അനൈക്യങ്ങള്‍ക്കപ്പുറത്ത്, സമസ്തയുമായി മുറിച്ചു മാറ്റാനാകാത്ത ഒരു ബന്ധമാണ് കേരളത്തിലെ മുസ്ലിം സമൂഹത്തിനുള്ളത്. ഇസ്ലാമിക ചരിത്രത്തോളം പഴക്കമുള്ള കേരളീയ മുസ്ലിം പാരമ്പര്യം കാത്തു സൂക്ഷിക്കാനും, സമാധാനത്തിന്റെ സന്ദേശം പകര്‍ന്നു കൊടുക്കാനും സാധിച്ചത് കൊണ്ടാണ് ഈ സ്വീകാര്യത നേടിയെടുക്കാന്‍ സമസ്തക്ക് കഴിഞ്ഞത്. ആത്മീയ ചൂഷണങ്ങള്‍ എന്ത് വിലകൊടുത്തും സമസ്ത പ്രതിരോധിച്ചിട്ടുണ്ടെന്നും ഇസ്ലാമിക മൂല്യങ്ങളോടും സത്യത്തോടുമാണ് സമസ്തയുടെ പ്രതിബദ്ധത എന്നും, സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി കൂടി ആയ നദ് വി വ്യക്തമാക്കി.
ജിദ്ദ ഷറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജിദ്ദാ ഇസ്ലാമിക് സെന്റര്‍ ഡോക്ടര്‍ ബഹാ ഉദ്ദീന്‍ നദ്വിക്ക് ഏര്‍പ്പെടുത്തിയ ഉപഹാരം അല്‍ നൂര്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അബ്ദുല്‍ അലി സമര്‍പ്പിച്ചു. സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ സെഷനില്‍ ടി.എച് ദാരിമി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, കെ.പി.മുഹമ്മദ് കുട്ടി സാഹിബ്, അബു ബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ ബാരി ഹുദവി, മുസ്തഫ ഹുദവി, അബ്ബാസ് ഹുദവി, നജ് മുദ്ദീന്‍ ഹുദവി, അബ്ദുല്ലാ ഫൈസി കൊളപ്പറമ്പ് തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
ഉച്ചക്ക് ശേഷം നടന്ന സമ്മേളന പ്രചാരണ സെഷന്‍ മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്തു. സല്‍മാന്‍ അസ്ഹരി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. അബ്ദുന്നാസര്‍ അരക്കു പറമ്പ് പ്രകീര്തന ഗാനം ആലപിച്ചു .








No comments:
Post a Comment