മത ഭൌതീക സമന്വയ വിദ്യാഭ്യാസത്തിന്റെ അനിവാര്യത തന്റെ ദീര്‍ഘ വീക്ഷണത്തിലൂടെ ബോധ്യപ്പെടുത്തിയ ഒരു കര്‍മ യോഗിയുടെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്ന പ്രവിശാലമായ ദാരുന്നജാത്ത് കാമ്പസ് ഇന്ന് അതിന്റെ ,മുപ്പത്തി ത്തി ആറാം സമ്മേളനത്തിന്റെ നിറവിലാണ്. പ്രവാസ ലോകത്തെ വിവിധ ദാറുന്നജാത്ത് കമ്മിറ്റികള്‍ സമ്മേളന പ്രചാരണ രംഗത്ത് സജീവമാണ് . നാനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍.
അക്ഷര സ്നേഹിയുടെ ഓര്‍മകളില്‍ ഒരു കനപ്പെട്ട പുസ്തകം സമര്‍പ്പിച്ചു കൊണ്ട് ഈ സമ്മേളനം ഒരു അവിസ് മരണീയ സംഭവമാക്കി മാറ്റുകയാണ് ജിദ്ദാ കമ്മിറ്റി. കെ.ടി. മാനു നുസ്ലിയാരുടെ സൗദി യാത്രകള്‍ " കഥ പറയുന്ന വഴിയോരങ്ങള്‍ " എന്ന പേരില്‍ പുസ്തക രചന നിര്‍വഹിച്ചിട്ടുള്ളത് പ്രശസ്ത ചിന്തകനും പണ്ഡിതനുമായ ടി.എച് ദാരിമി യാണ് . ദാറുന്നജാത്ത് സമ്മേളനത്തില്‍ വെച്ചു നാട്ടിലും ജിദ്ദയിലും പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകത്തില്‍ ഇതു വരെ എഴുതപ്പെടാത്ത മാനു മുസ്ലിയാരുടെ കാഴ്ചപ്പാടുകള്‍ കൂടി ഉള്‍ക്കൊള്ളുന്നു എന്ന സവിശേഷത കൂടി ഉള്ളതായി പ്രസാധകര്‍ അവകാശപ്പെടുന്നു.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമം ഇന്ന് ദാറുന്നജാത്ത് എന്ന പേരിനൊപ്പം മലയാളികള്‍ ഉള്ളിടത്തെല്ലാം ചേര്‍ത്ത് പറയപ്പെടുമ്പോള്‍ അത് മുസ്ലിം കേരളത്തിന്റെ മത വിദ്യാഭ്യാസ രംഗത്ത് നീണ്ട പതിറ്റാണ്ടുകള്‍ തിളങ്ങി നിന്ന മഹാ പണ്ഡിതന്‍ കെ.ടി മാനു മുസ്ലിയാരുടെ സ്വപ്ന സാക്ഷാത്കാരമാണ്.






No comments:
Post a Comment