"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Sunday, January 29, 2012

കെ.ടി ഉസ്താദ് സ്മരണീയനാകുന്നത്




കെ.ടി ഉസ്താദ് സ്മരണീയനാകുന്നത് ആത്മാര്‍ഥതയുടെ നിസ്തുല മാതൃക എന്ന നിലയിലാണ് .   
മത ഭൌതിക സമന്വയ വിദ്യാഭ്യാസത്തിന്റെ അനുപേക്ഷണീയത തിരിച്ചറിഞ്ഞ്,  നിരന്തര പ്രയത്നത്തിലൂടെ സ്വയം സമര്‍പ്പിത ജീവിതം കൊണ്ട്  പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സമുച്ചയങ്ങള്‍, കേരളീയ മുസ്ലിം സമൂഹത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് കര്‍മ സാക്ഷിയായി സമസ്തയുടെ നേതൃത്വത്തിലൂടെ സാധ്യമാക്കിയ  ധൈഷണിക മുന്നേറ്റം,  എല്ലാറ്റിനും പിന്നില്‍  ഉറച്ച ആത്മ വിശ്വാസവും പങ്കിലപ്പെടാത്ത ഒരു  വിശുദ്ധ വ്യക്തിത്വത്തിന്റെ സ്വീകാര്യതയുമായിരുന്നു എന്നു ടി.എച് ദാരിമി അനുസ്മരിച്ചു.
മാനു മുസ്ലിയാരുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന കഥാകൃത്ത്‌ അബു ഇരിങ്ങട്ടിരി നടത്തിയ  "പുസ്തക പരിചയം" സദസ്സിനു ഒരു നവ്യാനുഭവമായി.

No comments:

Post a Comment