കേരളീയ മുസ്ലിം ഉമ്മത്തിന്റെ അനന്ത വിഹായസ്സോളം ഉയര്‍ന്ന പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചത് ഏതൊരു കലാലയത്തിന്റെ വളര്ച്ചയോടെയാണോ ആ മഹദ് സ്ഥാപനത്തെ നെഞ്ചേറ്റിയ വലിയൊരു സമൂഹം ലോകത്തിന്റെ ഏതു ഭാഗത്തായാലും തങ്ങളുടെ ഹൃദയത്തില്‍ സ്ഥാപനത്തോടും അതിന്റെ സാരഥി കളോടും കാണിക്കുന്ന സ്നേഹ വായ്പിന്റെ നേര്‍ക്കാഴ്ചകളാണ് ഇത്. പ്രവാസ ലോകത്ത് ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യ ങ്ങളുമായി സമരസപ്പെട്ടു പോകുമ്പോഴും തങ്ങളുടെ സംശുദ്ധ സമ്പാദ്യത്തിന്റെ മിച്ചം ദീനീ സ്ഥാപനങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റി വെക്കുന്ന സാധാരണക്കാരായ ദീനി സ്നേഹികള്‍ ആത്മാര്‍ഥമായ സ്നേഹ സൌമനസ്യങ്ങളുടെയും ദയാ വായ്പിന്റെയും ഉത്തമ സാക്ഷികളാവുകയാണിവിടെ..
ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ് വി കൂരിയാട് ജിദ്ദയില്‍ എത്തിയപ്പോള്‍ ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി ഇഫ്താര്‍ മീറ്റിനോടനുബന്ധിച് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. "ഖാഫില ജിദ്ദ " ( കേരളാ ഇസ്ലാമിക് ക്ലാസ് റൂം ജിദ്ദ പ്രവര്‍ത്തകര്‍).
---------------------------
ഉസ്മാന്‍ എടത്തില്‍
















No comments:
Post a Comment