"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Saturday, March 17, 2012

കണ്ണിയത്ത് ഉസ്താദ് , ശംസുല്‍ ഉലമാ അനുസ്മരണം- ജിദ്ദ എസ്.വൈ.എസ്


ചരിത്രത്തിന്‍റെ  ദശാ സന്ധികളില്‍  മുസ്ലിം കൈരളിയെ പാരമ്പര്യത്തിന്റെ കണ്ണിചേര്‍ത്ത്  നിര്‍ത്തിയ സമസ്ത, വിസ്മയങ്ങള്‍ തീര്‍ത്തത് ,വ്യക്തി ജീവിതത്തിലെ വിശുദ്ധിയും  ആദര്‍ശ നിഷ്ഠയും കൊണ്ട്  മാതൃക കാണിച്ച മഹദ് വ്യക്തിത്വങ്ങളുടെ കരുത്തുറ്റ സാരഥ്യം കൊണ്ടായിരുന്നുവെന്നു ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി പറഞ്ഞു.  ജിദ്ദാ എസ്. വൈ എസ് സംഘടിപ്പിച്ച  കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളന ത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മത രാഷ്ട്രീയവ്യത്യാസമില്ലാതെ സര്‍വ്വരാലും ആദരിക്കപെട്ടിരുന്ന സമസ്തയുടെ നേതാക്കള്‍  മത സൌഹാര്‍ദ്ദത്തിനും സാമൂഹ്യ നന്മക്കും  നല്‍കിയ സംഭാവനകള്‍ പുതിയ തലമുറയ്ക്ക് പാഠമാകണമെന്നും,  കണ്ണിയത്തു ഉസ്താദും ശംസുല്‍ ഉലമയും ബാഫഖി തങ്ങളും പാണക്കാട് സാദാത്തീങ്ങളും ജീവിച്ചു കാണിച്ച മാതൃക യാണ് സമസ്തയുടെ സമകാലിക നേതൃത്വ വും പിന്‍ തുടരുന്നതെന്നും അദ്ദേഹം സോദാഹരണം വിശദീകരിച്ചു.



                                                                അബ്ദുറസാഖ് ബുസ്താനി



                                                           അബുബകര്‍   ദാരിമി ആലംപാടി




അറേബ്യന്‍ ഇസ്ലാമിക മാതൃകകളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ പുരാതന പള്ളികളുടെ നിര്‍മാണ രീതിയില്‍ അവലംബിച്ച വാസ്തു ശില്പ ചാതുരി, പള്ളികളോടനുബന്ധിച്ചുള്ള കുളങ്ങള്‍ എല്ലാം കേരളീയ പാരമ്പര്യത്തിന്റെ പകര്‍പ്പുകളാനെന്നും, ഇതര മതസ്ഥരുടെ സ്നേഹ ബഹുമാനങ്ങള്‍ നേടിയെടുക്കാന്‍ പഴയ തലമുറയ്ക്ക് സാധ്യമായത്  യഥാര്‍ത്ഥ മുസ്ലിംകളായി ജീവിച്ചത്  കൊണ്ടാണെന്നും, എസ്.കെ.എസ്.എഫ് നേതാവ് അബ്ദുറസാഖ് ബുസ്താനി പറഞ്ഞു. 
നന്മയുടെ പ്രകാശ ഗോപുരങ്ങള്‍ കണക്കെ കാലാതിവര്‍ത്തിയായി വെളിച്ചം വീശുന്ന പരിശുധാത്മാക്കളാണ് സമസ്തയുടെ  വഴികാട്ടികള്‍ എന്നു ടി.എഛ് ദാരിമി  അനുസ്മരിച്ചു.
സയ്യിദ്  ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയില്‍ ശിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍  ചേര്‍ന്ന സമ്മേളനം മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് സഹല്‍ തങ്ങള്‍, അബ്ദുല്ലാ ഫൈസി കൊളപ്പറമ്പ, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഉസ്മാന്‍ ഇരിങ്ങാട്ടിരി,  അലി ഫൈസി മാനന്തേരി, ഒ.കെ.എം മൌലവി ആനമങ്ങാട്,  നജ്മുദ്ദീന്‍ ഹുദവി, കരീം ഫൈസി കീഴാറ്റൂര്‍, മുസ്തഫ അന്‍വരി, നൌഷാദ് അന്‍വരി, അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍, അബ്ദുസ്സലാം ദാരിമി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
അബുബകര്‍   ദാരിമി ആലംപാടി സ്വാഗതാമാശംസിച്ചു.

No comments:

Post a Comment